'ഒരു ദിവസം 10,000 രൂപ, അതും ബാലക്ക്, കണക്കുകളിൽ വശപിശകുണ്ടല്ലോ ഉണ്ണി'; പിന്തുണച്ച് നടി
കൊച്ചി: പ്രതിഫല വിവാദത്തിൽ നടൻ ബാല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബാലയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹത്തിന് രണ്ട് ലക്ഷം രൂപ പ്രതിഫലം നൽകിയിരിന്നുവെന്നുമായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്. ഇത് സംബന്ധിച്ചുള്ള രേഖകളും തന്റെ കൈയ്യിൽ ഉണ്ടെന്നും ഉണ്ണി വ്യക്തമാക്കിയിരുന്നു.
വിശദീകരണത്തിന് പിന്നാലെ നിരവധി പേർ ഉണ്ണിയെ പിന്തുണച്ച് കൊണ്ട് പ്രതികരിച്ചിരുന്നു. എന്നാൽ വിഷയത്തിൽ താൻ ബാലയ്ക്കൊപ്പമാണെന്ന് പറയുകയാണ് നടി അഞ്ജലി അമീർ. എന്തുകൊണ്ടാണ് ബാലയ്ക്ക് ഒപ്പം നിൽക്കുന്നതെന്നും നടി വിശദീകരിച്ചു.

20 ദിവസമാണ് ബാല തന്റെ സിനിമയിൽ അഭിനയിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ലക്ഷം രൂപ പ്രതിഫലമായി നൽകിയെന്നുമായിരുന്നു ഉണ്ണി വിശദീകരിച്ചത്. ഫെഫീഖിന്റെ സിനിമയെന്ന ചിത്രത്തിന് വലിയ സാമ്പത്തിക ലാഭം തനിക്ക് ഉണ്ടായിട്ടില്ല. ഉണ്ടായാൽ തന്നെ വെറും ട്രോളിലൂടെ ചർച്ചയായി എന്ന് കൊണ്ട് മാത്രം ഒരു നടന് കൂടുതൽ പ്രതിഫലം തനിക്ക് നൽകാൻ ആവില്ലെന്നും ഉണ്ണി പറഞ്ഞിരുന്നു.

കഴിഞ്ഞ സിനിമയിൽ ബാലയുടെ പ്രതിഫലം 3 ലക്ഷം രൂപയായിരുന്നു. ഒരു ദിവസം 10,000 എന്ന നിലയിൽ തുക കൃത്യമായി ബാലയ്ക്ക് താൻ കൈമാറിയിട്ടുണ്ട്. അതിന് ശേഷമാണ് ഈ തമാശകൾ ഒക്കെ നടന്നത്. ഓൺലൈനിൽ തനിക്ക് കൂടുതൽ പ്രശസ്തി ഉണ്ടെന്നും കൂടുതൽ പണം വേണമെന്നും ബാല ആവശ്യപ്പെട്ടിരുന്നു. എന്നാൽ എനിക്ക് താങ്ങാൻ പറ്റാത്ത തുകയായിരുന്നു അതെന്നും ഉണ്ണി മുകുന്ദൻ വിശദീകരിച്ചിരുന്നു.

എന്നാൽ ജൂനിയർ ആർട്ടിസ്റ്റുമാർക്ക് പോലും 5000 രൂപ വരെ പ്രതിദിനം പ്രതിഫലം ലഭിക്കുമെന്നിരിക്കെ നടൻ ഉണ്ണി പറയുന്ന കണക്കുകളിൽ വശപിശക് ഉണ്ടെന്നാണ് നടി അഞ്ജലി അമീർ ചൂണ്ടിക്കാട്ടന്നത്. ' ഞാൻ ശക്തമായി തന്നെ ബാലയെ പിന്തുണയ്ക്കുന്നു. ഒരു ജൂനിയർ ആര്ടിസ്റ്നു വരെ 3000 മുതൽ 5000 വരെ പ്രതിഫലം കിട്ടുന്ന കാലത്തു ബാലയെ പോലെ ഉള്ള ഒരു ആക്ടർ നു ഉണ്ണിമുകുന്ദൻ ദിവസേന 10,000 രൂപ പ്രതിഫലമേ കൊടുത്തിട്ടുള്ളുവെന്നും പറയുന്നതിലും. ബാക്കിയുള്ളവർക്ക് കൊടുത്ത പ്രതിഫലത്തിലും കണിക്കുന്ന കണക്കിലെ താളപ്പിഴകളും ഉണ്ണി മുകുന്ദൻ പറയുന്നതിൽ വശപ്പിശക് തോന്നുന്നു'

'ബാലക്കു ഒരു പക്ഷെ ഉണ്ണിയെ പോലെ സംസാരിച്ചു പിടിച്ചു നില്ക്കാൻ കഴിന്നില്ലായിരിക്കും ബട്ട്. അത് അയാളുടെ കഴിവുകേടായി കരുതരുത്' , എന്നായിരുന്നു അഞ്ജലി അമീർ കുറിച്ചത്. അതേസമയം വിഷയത്തിൽ ഉണ്ണിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നിങ്ങളാണ് ശരിയാണെനന്ന് ഞങ്ങൾക്ക് മനസിലായെന്നും നടന്റെ സിനിമ കരിയറിനെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുമായിരുന്നു സന്തോഷ് പണ്ഡിറ്റ് കുറിച്ചത്. നടൻ മിഥുൻ രമേശ് അടക്കമുള്ളവരും ഉണ്ണിയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.

ഷെഫീഖിന്റെ സന്തോഷമെന്ന സിനിമയെന്ന ചിത്രത്തിൽ അഭിനയിച്ചതിന് നിർമ്മാതാവായ ഉണ്ണി പ്രതിഫലം തന്നില്ലെന്ന ബാലയുടെ ആരോപണമായിരുന്നു വിവാദങ്ങൾക്ക് കാരണമായത്. താനക്കമുള്ള സിനിമയിൽ പ്രവർത്തിച്ച പലർക്കും ഉണ്ണി പ്രതിഫലം നൽകിയില്ലെന്നായിരുന്നു നടന്റെ ആരോപണം. എന്നാൽ ബാലയുടെ ആരോപണത്തിന് പിന്നാലെ സിനിമയുടെ സംവിധായകൻ അനൂപ് പന്തളം , ക്യാമറാമാൻ എൽദോ ഐസക്, സംഗീത സംവിധായകൻ ഷൻ റഹ്മാൻ എന്നിവരെല്ലാം ബാലയെ തള്ളി രംഗത്തെത്തിയിരുന്നു. തങ്ങൾക്ക് പ്രതിഫലം ലഭിച്ചിട്ടില്ലെന്നും ഇത് അനാവശ്യ വിവാദമാണെന്നുമായിരുന്നു ഇവർ പറഞ്ഞത്.












Click it and Unblock the Notifications