കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലോകം മുഴുവന്‍ പുരുഷാധിപത്യമുണ്ട്.. പക്ഷെ അമ്മയിലില്ല... ഉദാഹരണം ശ്വേത മേനോന്‍'; അന്‍സിബ

Google Oneindia Malayalam News

റിയാദ്: മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ പുരുഷാധിപത്യ മനോഭാവം ഇല്ല എന്ന് നടി അന്‍സിബ ഹസന്‍. സൗദി കലാസംഘം സംഘടിപ്പിക്കുന്ന എസ് കെ എസ് റിയാദ് ബീറ്റ്സ് 2022 കലോത്സവത്തില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയതായിരുന്നു അമ്മ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ കൂടിയായ അന്‍സിബ ഹസന്‍.

അമ്മയില്‍ ആണ്‍ - പെണ്‍ വ്യത്യാസമില്ല എന്നും അന്‍സിബ ഹസന്‍ അവകാശപ്പെട്ടു. അതേസമയം ലോകത്താകെ അതല്ല സ്ഥിതി എന്നും ആണാധിപത്യ മനോഭാവം പരക്കെയുണ്ട് എന്നും അന്‍സിബ ഹസന്‍ പറഞ്ഞു. അതിനിയും ഇല്ലാതായിട്ടില്ല എന്നും അന്‍സിബ ഹസന്‍ പറഞ്ഞു. ഹെന്‍ട്രിക് ഇബ്‌സന്റെ 'എ ഡോള്‍സ് ഹൗസ്' എന്ന നാടകത്തിലെ പ്രധാന കഥാപാത്രം നോറ ആണാധിപത്യത്തിന്റെ ഇരയാണ്.

1

Image Credit: Ansiba Hassan@Facebook

ആ നാടകം എത്രയോ കാലം മുമ്പ് രചിക്കപ്പെട്ടതാണ് എന്നും അന്‍സിബ ഹസന്‍ ചൂണ്ടിക്കാട്ടി. അതേസമയം ജനാധിപത്യ മാര്‍ഗത്തിലാണ് തെരഞ്ഞെടുപ്പ് ഉള്‍പ്പടെ എല്ലാ കാര്യങ്ങളും നടക്കുന്നത് എന്നും അന്‍സിബ ഹസന്‍ വ്യക്തമാക്കി. ആണ്‍കോയ്മ ഇല്ലാത്തത് കൊണ്ടാണല്ലോ ശ്വേതാ മേനോന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും അന്‍സിബ ഹസന്‍ ചൂണ്ടിക്കാട്ടി.

ഒറ്റദിനം നഷ്ടം ഒന്നര ലക്ഷം കോടി! തകര്‍ന്നടിഞ്ഞ് ബെസോസും മസ്‌കും; പോറല്‍ പോലുമേല്‍ക്കാതെ അംബാനിയും അദാനിയുംഒറ്റദിനം നഷ്ടം ഒന്നര ലക്ഷം കോടി! തകര്‍ന്നടിഞ്ഞ് ബെസോസും മസ്‌കും; പോറല്‍ പോലുമേല്‍ക്കാതെ അംബാനിയും അദാനിയും

2

Image Credit: Ansiba Hassan@Facebook

അര്‍ഹതയുണ്ട് എങ്കില്‍ വനിതകള്‍ക്ക് അമ്മയുടെ പ്രസിഡന്റ് ആകാന്‍ കഴിയും എന്നും അന്‍സിബ ഹസന്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആശാ ശരതും മത്സരിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകള്‍ക്ക് മത്സരിക്കാന്‍ അവസരം ഉണ്ട് എന്നും അന്‍സിബ ഹസന്‍ പറഞ്ഞു.

'ആണാണെങ്കില്‍ മാസ്, പെണ്ണാണെങ്കില്‍ കേസ്': നേരിടേണ്ടി വന്നത് രൂക്ഷമായ സൈബർ അക്രമമെന്ന് സൂര്യ'ആണാണെങ്കില്‍ മാസ്, പെണ്ണാണെങ്കില്‍ കേസ്': നേരിടേണ്ടി വന്നത് രൂക്ഷമായ സൈബർ അക്രമമെന്ന് സൂര്യ

3

Image Credit: Ansiba Hassan@Facebook

അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തയാണ് എന്നും അന്‍സിബ ഹസന്‍ വ്യക്തമാക്കി. ചലച്ചിത്ര രംഗത്തെ വനിത കൂട്ടായ്മ ഡബ്ല്യൂ സി സിയില്‍ താന്‍ അംഗമല്ല എന്നും അന്‍സിബ പറഞ്ഞു. ഡബ്ല്യൂ സി സിയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ല എന്നും ഡബ്ല്യൂ സി സിയിലേക്ക് പോകണം എന്ന് തോന്നിയിട്ടില്ലെന്നും അന്‍സിബ ഹസന്‍ വ്യക്തമാക്കി.

നടി ആക്രമിപ്പെട്ട കേസ്; 'ഹർജി തീർപ്പാക്കിയിട്ട് വിചാരണ', തടയിടാൻ പ്രോസിക്യൂഷൻനടി ആക്രമിപ്പെട്ട കേസ്; 'ഹർജി തീർപ്പാക്കിയിട്ട് വിചാരണ', തടയിടാൻ പ്രോസിക്യൂഷൻ

4

Image Credit: Ansiba Hassan@Facebook

അതേസമയം സൗദിയിലേക്ക് ആദ്യമായാണ് വരുന്നത് എന്നും എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും വരെ ഉള്ളില്‍ ഭയമുണ്ടായിരുന്നു എന്നും അന്‍സിബ ഹസന്‍ പറഞ്ഞു. കേട്ടറിവ് അനുസരിച്ച് ധരിച്ച വസ്ത്രമോ നിക്കാബ് ഇല്ലാത്തതോ ചോദ്യം ചെയ്യപ്പെടുമെന്ന് കരുതി എന്നും എന്നാല്‍ ആ ധാരണകളെല്ലാം അസ്ഥാനത്തായിരുന്നെന്നാണ് വിമാനത്താവളത്തിലെ അനുഭവം എന്നും അന്‍സിബ പറഞ്ഞു.

5

Image Credit: Ansiba Hassan@Facebook

റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അന്‍സിബ ഹസന്റെ പ്രതികരണം. സൗദി അറേബ്യയിലുള്ള വിവിധ പ്രവിശ്യകളിലുള്ള 200-ല്‍ പരം കലാകാരന്മാരെ അണിനിരത്തി അരങ്ങേറുന്ന കലോത്സവത്തില്‍ മുഖ്യാതിഥിയാണ് അന്‍സിബ ഹസന്‍.

English summary
Actress Ansiba Hassan says there is no patriarchal attitude in AMMA association
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X