Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഭീഷണി മുഴക്കിയ സംഭവം; ദിലീപിന്റെ ജാമ്യ ഹർജി ഹൈക്കോടതിയിൽ

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഭീഷണി മുഴക്കിയ സംഭവം; ദിലീപിന്റെ ജാമ്യ ഹർജി ഹൈക്കോടതിയിൽ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഭീഷണി മുഴക്കി എന്ന കേസിൽ ദിലീപിൻറെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണനയിൽ. ദിലീപും സഹോദരനും അടക്കമുള്ളവർ ഈ കേസിൽ ഗൂഢാലോചന നടത്തി എന്നതാണ് ആരോപണം.

ഇതിനെതിരെയാണ് കോടതിയിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ടുള്ള ഹർജി. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താൻ പരാതി നൽകിയതിന് പ്രതികാരമായിട്ടാണ് ഇത്തരമൊരു കേസെന്ന് ദിലീപ് വ്യക്തമാക്കുന്നു.

എന്നാൽ , നടിയെ ആക്രമിച്ച കേസ് നീട്ടിക്കൊണ്ട് പോകുന്നതിന് വേണ്ടിയുള്ള പുതിയ നീക്കം ആണ് ഈ കേസ് എന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഇത് അന്വേഷണ സംഘം ഉണ്ടാക്കിയ ഹർജിയിൽ പറയുന്നുണ്ട്.

1

ദിലീപിനെ കൂടാതെ സഹോദരനായ അനൂപ് സഹോദരീഭർത്താവ് സൂരജ് എന്നിവരും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട് എന്നാണ് വിവരം. ദിലീപിന് എതിരെയുളള ഈ കേസ് 2 ദിവസങ്ങൾ മുൻപാണ് എടുത്തത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന് കാണിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

2

അതേ സമയം, നടിയെ ആക്രമിച്ച കേസിൽ വീണ്ടും വഴിത്തിരിവുകൾ ഉണ്ടായിരിക്കുകയാണ്. കേസിലെ മുഖ്യ പ്രതിയായ പൾസർ സുനി കേസിലെ സാക്ഷിയായ ജിൻസനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരിന്നു. സംവിധായകൻ ബാലചന്ദ്രകുമാറിനെ മുന്നിൽ ഏറെ തവണകളായി കണ്ടിട്ടുണ്ടെന്ന തരത്തിലുളള ഫോൺ റെക്കോർഡ് വിവരങ്ങളാണ് നിലവിൽ പുറത്തു വന്നത്. പിക്പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ട് ബാലചന്ദ്ര കുമാറിനെ കണ്ടിട്ടുണ്ടെന്ന് പൾസർ സുനി വ്യക്തമാക്കുന്നുണ്ട്. ഇതിനു പുറമേ ആലുവയിലെ ദിലീപിൻറെ വീട്ടിൽ വച്ചു മറ്റൊരു ഹോട്ടലിൽ വച്ച് ബാലചന്ദ്ര കുമാറിനെ പൾസർ സുനി കണ്ടിരുന്നു.

3

ഇത് കേസിന് കൂടുതൽ വഴിത്തിരിവുകൾ ഉണ്ടാക്കുകയാണ്. അതിനിടെയാണ് ഇപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ വധ ഭീഷണി മുഴക്കി എന്ന കേസിൽ ദിലീപിൻറെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണനയിൽ വരുന്നത്. എന്നാൽ, ഫോൺ രേഖകൾ പുറത്തു വരുന്നതിന് മുൻപ് തന്നെ മുഖ്യ പ്രതിയായ പൾസർ സുനിയെ ദിലീപിനൊപ്പം കണ്ടിട്ടുണ്ടെന്ന് ബാലചന്ദ്രകുമാർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ദിലീപും മറ്റു പ്രതികളും ഗൂഢാലോചന നടത്തിയെന്ന് സംഭവം എറണാകുളം ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ ആണ് ഇപ്പോൾ അന്വേഷിക്കുന്നത്.

4

എന്നാൽ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികളായ ദിലീപിനെയും പൾസർ സുനിയേയും വിജീഷുനെയുമാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.. തീരുമാനത്തിന് പിന്നാലെ, ജയിലിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ഉടൻ തന്നെ കോടതിയിൽ അപേക്ഷ നൽകാനാണ് തീരുമാനം. അതേ സമയം, നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിൻറെ കൈവശം ഉണ്ടെന്ന ആരോപണത്തിന് പിന്നാലെ അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്.

Recommended Video

cmsvideo
    ദിലീപ് എന്നെ കൊല്ലാൻ നോക്കും.. വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ | Oneindia Malayalam
    5

    കേസിന്റെ അന്വേഷണം കൊച്ചിയിലെ ഒരു റെക്കോർഡിംഗ് സ്റ്റുഡിയോ കേന്ദ്രീകരിച്ചും ഉണ്ടാകും. ഇത് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ്. കേസിലെ അന്വേഷണം റിപ്പോർട്ട് 20 - ന് മുമ്പ് കൈമാറാനാണ് വിചാരണ കോടതിയുടെ നിർദ്ദേശം. അതേ സമയം, നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍ പുറത്തു വന്ന സാഹചര്യത്തിൽ കേസിലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+