33 വർഷമായി അവനെ അറിയാം! ഒരിക്കലും ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല; ഞെട്ടൽ മാറാതെ ജയറാം...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായെന്ന വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് നടൻ ജയറാം. താനുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ദിലീപിൽ നിന്നും ഇത്തരമൊരു ഹീനമായ പ്രവൃത്തി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ജയറാം പറഞ്ഞത്.

ലൈംഗിക പീഡനത്തിനിരയായ നടിയെ അപമാനിച്ച് പത്ര വാർത്ത! ദിലീപിന്റെ വാർത്തയോടൊപ്പം നടിയുടെ ഫോട്ടോയും!

ദിലീപിന് കണ്ടകശനിയെന്ന് സുഹൃത്തുക്കൾ! കാവ്യ വിളക്കുവച്ച് കയറിയ പുതിയ വീട്ടിൽ...എല്ലാം ശനിയുടെ കളിയോ?

കഴിഞ്ഞ മുപ്പത്തിമൂന്ന് വർഷമായി അവനുമായി അടുപ്പമുണ്ട്. മറ്റാരേക്കാളും കൂടുതൽ അടുപ്പം ദിലീപുമായുണ്ടായിരുന്നു. ദിലീപിൽ നിന്ന് ഇത്തരമൊരു പ്രവൃത്തിയുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും, തനിക്ക് കടുത്ത വിഷമമുണ്ടെന്നും ജയറാം പറഞ്ഞു. ജയറാമിനോടൊപ്പം ചില സിനിമകളിൽ അഭിനയിച്ചാണ് ദിലീപ് മലയാള ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. അതിന് മുൻപ് മിമിക്രി രംഗത്തും ഇരുവരും ഏറെക്കാലം ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.

കടുത്ത വിഷമം...

കടുത്ത വിഷമം...

താനുമായി വളരെ അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന ദിലീപിൽ നിന്നും ഇത്തരമൊരു പ്രവൃത്തിയുണ്ടായതിൽ കടുത്ത വിഷമമുണ്ടെന്നാണ് ജയറാം പറഞ്ഞത്.

ഒരിക്കലും പ്രതീക്ഷിച്ചില്ല...

ഒരിക്കലും പ്രതീക്ഷിച്ചില്ല...

കഴിഞ്ഞ 33 വർഷമായി ദിലീപുമായി ബന്ധമുള്ളയാളാണ് താൻ. എന്നാൽ അവനിൽ നിന്നും ഇത്തരമൊരു കാര്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

കലാഭവനിൽ നിന്നും...

കലാഭവനിൽ നിന്നും...

33 വർഷം മുൻപ് കലാഭവന്റെ മുന്നിൽ നിന്നും തുടങ്ങിയ ബന്ധമാണ് ദിലീപുമുള്ളതെന്നും ജയറാം പ്രതികരണത്തിൽ പറഞ്ഞു.

അമ്മ തീരുമാനിക്കും...

അമ്മ തീരുമാനിക്കും...

അമ്മയുടെ നിലവിലെ നേതൃത്വത്തിൽ മാറ്റം വരുത്തണമോ എന്ന കാര്യം എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിക്കുമെന്നും ജയറാം പറഞ്ഞു.

പ്രതിഷേധവുമായി താരങ്ങൾ...

പ്രതിഷേധവുമായി താരങ്ങൾ...

അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിനെ പിന്നാലെ താരത്തിനെതിരെ പ്രതിഷേധവുമായി സിനിമാ രംഗത്തെ മറ്റു അഭിനേതാക്കളും രംഗത്തെത്തിയിരുന്നു. നടി നവ്യ നായർ, സംവിധായകൻ രാജസേനൻ, ആസിഫ് അലി, ജോയ് മാത്യു തുടങ്ങിയവർ രൂക്ഷമായ ഭാഷയിലാണ് ദിലീപിനെതിരെ പ്രതികരിച്ചത്.

രൂക്ഷമായ പ്രതികരണങ്ങൾ..

രൂക്ഷമായ പ്രതികരണങ്ങൾ..

ദിലീപിനെതിരെ രൂക്ഷമായ ഭാഷയിലാണ് പലരും പ്രതികരണം നടത്തിയത്. ദിലീപിനൊപ്പം അഭിനയിച്ചതിൽ ലജ്ജ തോന്നുന്നുവെന്നാണ് ജോയ് മാത്യു പറഞ്ഞത്. ഇത്തരമൊരു ഹീനപ്രവൃത്തി ചെയ്ത ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്നാണ് ആസിഫ് അലി പ്രതികരിച്ചത്.

കൈവിട്ട് സിനിമാലോകം...

കൈവിട്ട് സിനിമാലോകം...

മലയാള സിനിമാ ലോകം പൂർണ്ണമായും ദിലീപിനെ കൈയൊഴിയുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. ദിലീപിന് അപ്രമാധിത്വമുണ്ടായിരുന്ന അമ്മ താരത്തിന്റെ പ്രാഥമിക അംഗത്വം വരെ റദ്ദാക്കി. ഫെഫ്ക്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ദിലീപിനെ പുറത്താക്കി. ദിലീപ് സ്ഥാപിച്ച തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു.

English summary
actress attack case; actor jayaram's response about dileep's arrest.
Please Wait while comments are loading...