മാഡം ഇനി പുറത്തുവരില്ല ? പോലീസിനു ലഭിച്ച നിര്‍ദ്ദേശം...വരണമെങ്കില്‍ അയാള്‍ തന്നെ വിചാരിക്കണം!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായിട്ട് ഇന്നേത്ത് ഒരു മാസം തികഞ്ഞു. കേസില്‍ കുറ്റപത്രം എത്രയും പെട്ടെന്ന് തയ്യാറാക്കാനുള്ള നീക്കത്തിലാണ് പോലീസ്. അതിനിടെ രണ്ടു തവണ ജാമ്യാപേക്ഷ തള്ളപ്പെട്ട ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.നേരത്തേ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അഡ്വ ബി രാമന്‍ പിള്ളയാണ് ഇത്തവണ ദിലീപിനായി ഹൈക്കോടതിയില്‍ ഹാജരാവുക.

കുറ്റപത്രം ഉടന്‍

കുറ്റപത്രം ഉടന്‍

ജാമ്യത്തിനായി ദിലീപ് നീക്കം നടത്തവെയാണ് എത്രയും പെട്ടെന്ന് കേസില്‍ കുറ്റപത്രം തയ്യാറാക്കാന്‍ പോലീസ് ഒരുങ്ങുന്നത്. പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ കുറ്റപത്രം തയ്യാറാക്കിയ പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങളാണ് ഈ കേസിലും കുറ്റപത്രം ഒരുക്കുന്നത്.

രണ്ടാം പ്രതി

രണ്ടാം പ്രതി

കേസില്‍ ദിലീപിനെ രണ്ടാം പ്രതിയാക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. പള്‍സര്‍ സുനി തന്നെയാണ് കേസിലെ ഒന്നാം പ്രതി. ക്വട്ടേഷന്‍ നല്‍കിയതും ഗൂഡാലോചനയില്‍ പങ്കാളിയായതുമാണ് ദിലീപിനെ രണ്ടാം പ്രതിയാക്കിയത്.

അന്വേഷണം മുന്നോട്ട്

അന്വേഷണം മുന്നോട്ട്

ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷവും അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് മുന്നേറുന്നതെന്ന് പോലീസ് വിലയിരുത്തുന്നു. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലുള്ളവരെയും പുറത്തു നിന്നുള്ളവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

ദുരൂഹതയായി തുടരുന്ന മാഡം

ദുരൂഹതയായി തുടരുന്ന മാഡം

കേസില്‍ ഇപ്പോഴും ദുരൂഹതയായി തുടരുകയാണ് മാഡമെന്ന കഥാപാത്രം. കേസിന്റെ തുടക്കം മുതല്‍ സംഭവത്തിനു പിന്നില്‍ ഒരു മാഡമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.

 നടിയോടും പറഞ്ഞു

നടിയോടും പറഞ്ഞു

ആക്രമിക്കപ്പെട്ട നടിയോടും ക്വട്ടേഷനു പിന്നില്‍ ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നു. നടി തന്നെയാണ് ഇക്കാര്യം പോലീസിനു മൊഴി നല്‍കിയത്. എന്നാല്‍ ദിലീപിനെ അറസ്റ്റ് ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും ഈ മാഡത്തിന്റെ കാര്യത്തില്‍ പോലീസിനു തുമ്പൊന്നും ലഭിച്ചിരുന്നില്ല.

അന്വേഷിക്കേണ്ടെന്ന് നിര്‍ദേശം

അന്വേഷിക്കേണ്ടെന്ന് നിര്‍ദേശം

സുനി പറഞ്ഞ മാഡമെന്ന കഥാപാത്രത്തെക്കുറിച്ച് അന്വേഷിണ്ടെന്നാണ് പോലീസിനു ലഭിച്ച നിര്‍ദേശമെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സമയം കളയേണ്ട

സമയം കളയേണ്ട

സുനി ഇങ്ങനെയൊരു കഥാപാത്രത്തെ സൃഷ്ടിച്ചത് കേസിനെ വഴി തെറ്റിക്കാനാണെന്നാണ് പോലീസ് സംശയിക്കുന്നത്. അതുകൊണ്ട് ഈ മാഡത്തെ തിരഞ്ഞ് സമയം കളയേണ്ടെന്നാണ് പോലീസിനു ലഭിച്ച നിര്‍ദേശം.

സുനി ആവര്‍ത്തിച്ചു

സുനി ആവര്‍ത്തിച്ചു

കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴും മാഡമുണ്ടെന്ന് തന്നെയാണ് സുനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. മാഡം വെറുമൊരു കെട്ടുകഥയല്ലെന്നും സിനിമാ മേഖലയില്‍ നിന്നു തന്നെയുള്ളവരാണെന്നും സുനി വെളിപ്പെടുത്തിയിരുന്നു.

വിഐപി പറയട്ടെ

വിഐപി പറയട്ടെ

കേസില്‍ ഉള്‍പ്പെട്ട മാഡത്തിന്റെ പേര് വിഐപി തന്നെ പറയട്ടെയെന്നാണ് സുനി പറഞ്ഞത്. ഇപ്പോള്‍ ജയിലിലുള്ള ദിലീപ് തന്നെ പറയട്ടെയെന്നാണ് സുനി ഉദ്ദേശിച്ചതെന്നാണ് സൂചന.

Director Jose Thomas' Revealation About Dileep's Disease
 16ന് വെളിപ്പെടുത്തും

16ന് വെളിപ്പെടുത്തും

മാഡത്തെക്കുറിച്ച് വിഐപി വെളിപ്പെടുത്തിയില്ലെങ്കില്‍ താന്‍ തന്നെ അതു പുറത്തു വിടുമെന്നും സുനി വ്യക്തമാക്കി. ഈ മാസം 16ന് താന്‍ മാഡത്തിന്റെ പേര് പുറത്തുപറയുമെന്നാണ് അയാള്‍ വെളിപ്പെടുത്തിയത്.

English summary
Actress attacked case: Chargesheet soon.
Please Wait while comments are loading...