ദിലീപിന് ജാമ്യം നല്‍കില്ല; കാരണം പലതാണ്, കോടതി നിരീക്ഷണം ഞെട്ടിക്കുന്നത്, നടിയുടെ കാര്യം...

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കോടതി. ജാമ്യം നല്‍കാന്‍ പറ്റാത്ത സാഹചര്യമാണിപ്പോഴെന്നും ജാമ്യം ലഭിച്ചാല്‍ പ്രതി തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി അങ്കമാലി കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വിധിയിലാണ് കടുത്ത നിരീക്ഷണങ്ങള്‍.

അങ്കമാലി കോടതി വിധിയുടെ പകര്‍പ്പ് തിങ്കളാഴ്ചയാണ് പുറത്തുവന്നത്. മാധ്യമങ്ങള്‍ ഇത് പരസ്യമാക്കി. ജാമ്യം നിഷേധിക്കുന്നത് സമാന മനസ്‌കര്‍ക്കുള്ള മുന്നറിയിപ്പാണെന്നു കോടതി പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ നിസാരമായി കാണാന്‍ സാധിക്കില്ലെന്നും മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.

വിഷയം ഗുരുതരം

വിഷയം ഗുരുതരം


ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണ്. ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്നും കോടതി വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കുന്നു.

നടിയുടെ സുരക്ഷ

നടിയുടെ സുരക്ഷ

പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വാദം അംഗീകരിച്ചാണ് മജിസ്‌ട്രേറ്റ് വിധി പറഞ്ഞത്. പ്രതി പുറത്തിറങ്ങുന്നത് ആക്രമിക്കപ്പെട്ട നടിയുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

സമൂഹ മാധ്യമങ്ങളിലെ പ്രചാരണം

സമൂഹ മാധ്യമങ്ങളിലെ പ്രചാരണം

കേസില്‍ നടന്‍ ദിലീപിന് അങ്കമാലി കോടതി ശനിയാഴ്ചയാണ് ജാമ്യം നിഷേധിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായ പ്രചാരണം നടക്കുന്നതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ആസൂത്രിത നീക്കമാണെന്നാണ് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലെ നീക്കം ദിലീപിന് തിരിച്ചടിയാകുകയായിരുന്നു.

25 വരെ കസ്റ്റഡി

25 വരെ കസ്റ്റഡി

ഈ മാസം 25 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിട്ടുള്ളത്. കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടില്ല. വേണമെങ്കില്‍ വീണ്ടും ആവശ്യപ്പെടാമെന്നാണ് പോലീസ് കരുതുന്നത്.

പ്രതിയുടെ സ്വാധീനം

പ്രതിയുടെ സ്വാധീനം

പ്രതിയുടെ സ്വാധീനം കൊണ്ടുള്ള പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയും ഒളിവിലാണ്. ഇപ്പോള്‍ ദിലീപിന് ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

നടിക്കെതിരെ സംസാരിച്ചു

നടിക്കെതിരെ സംസാരിച്ചു

ചോദ്യം ചെയ്യുന്നതിനിടെ ദിലീപ് നല്‍കിയ മൊഴി സംബന്ധിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ സൂചിപ്പിച്ചു. ദിലീപ് നടിക്കെതിരേ സംസാരിക്കുന്നുണ്ട്. അത് പ്രതിയുടെ മനോനിലയാണ് വ്യക്തമാക്കുന്നതെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

രണ്ടു ഫോണുകള്‍ ഹാജരാക്കി

രണ്ടു ഫോണുകള്‍ ഹാജരാക്കി

ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ പ്രതിഭാഗം രണ്ടു ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. മുദ്രവച്ച കവറിലാണ് ഇവര്‍ കോടതിയില്‍ നല്‍കിയത്. ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് ആവശ്യം. പോലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുള്ളതിനാലാണ് നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നതെന്ന് പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. രാംകുമാര്‍ ബോധിപ്പിച്ചു.

കൊടും കുറ്റവാളിയുടെ മൊഴി

കൊടും കുറ്റവാളിയുടെ മൊഴി

ദിലീപിനെതിരേ ഒരു കൊടും കുറ്റവാളിയുടെ മൊഴി മാത്രമാണുള്ളത്. അത് വിശ്വാസത്തിലെടുത്ത് ദിലീപിനെതിരേ നടപടി സ്വീകരിക്കരുത്. റിമാന്റ് റിപ്പോര്‍ട്ട് പൂര്‍ണമായും കളവാണെന്നും പ്രതിഭാഗം ബോധിപ്പിച്ചു.

നാലരയോടെ എത്തിച്ചു

നാലരയോടെ എത്തിച്ചു

ശനിയാഴ്ച വളരെ വൈകി നാലരയോടെയാണ് അങ്കമാലി കോടതിയില്‍ ദിലീപിനെ എത്തിച്ചത്. പത്ത് മിനുറ്റിനകം കോടതി ജാമ്യം നിഷേധിച്ച് വിഷയത്തില്‍ തീരുമാനമെടുത്തു. അതിന് ശേഷം മേല്‍ക്കോടതിയില്‍ പോകാന്‍ പ്രതിഭാഗത്തിന് സമയമില്ലായിരുന്നു.

പോലീസിന്റെ നീക്കം

പോലീസിന്റെ നീക്കം

പ്രതിഭാഗം മേല്‍ക്കോടതിയില്‍ പോകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടു തന്നെയാണ് പോലീസ് പ്രതിയെ അന്ന് കോടതിയില്‍ ഹാജരാക്കുന്നത് വൈകിപ്പിച്ചത്. ശനിയും ഞായറും ദിലീപിന്റെ ജയില്‍വാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പോലീസ് നീക്കം. തുടര്‍ന്നാണ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

പോലീസിനുള്ള വെല്ലുവിളി

പോലീസിനുള്ള വെല്ലുവിളി

അതേസമയം, പോലീസിന്റെ മുന്നിലുള്ള വെല്ലുവിളി കേസില്‍ രണ്ടു പ്രതികളെ പിടിക്കുക എന്നതാണ്. ഒന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയാണ്. മറ്റൊന്ന് പള്‍സര്‍ സുനിക്ക് വേണ്ടി ആദ്യം ഹാജരായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയാണ്.

അപ്പുണ്ണി കേരളം വിട്ടു

അപ്പുണ്ണി കേരളം വിട്ടു

ഇതില്‍ അപ്പുണ്ണി കേരളം വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് ഈ സാധ്യത തള്ളിക്കളയുന്നില്ല. അതേസമയം, ഇയാള്‍ കേരളത്തില്‍ തന്നെ ഒളിവില്‍ കഴിയാനും സാധ്യതയുണ്ട്. അറസ്റ്റ് ചെയ്യുന്നതിന് പോലീസ് ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. അപ്പുണ്ണി പോലീസ് കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

പോലീസിന് തലവേദനയാകും

പോലീസിന് തലവേദനയാകും

അപ്പുണ്ണിയെ പിടിക്കാന്‍ വൈകുന്നത് കേസില്‍ പോലീസിന് തലവേദന സൃഷ്ടിക്കും. പ്രതികള്‍ക്ക് വേണ്ടി കരുക്കള്‍ നീക്കാന്‍ അപ്പുണ്ണി ശ്രമിക്കുമെന്ന് പോലീസ് സംശയിക്കുന്നു. അതിനിടെയാണ് പോലീസ് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

 അറസ്റ്റിന് ശേഷം നടന്നത്

അറസ്റ്റിന് ശേഷം നടന്നത്

തിങ്കളാഴ്ചയാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസിന് രണ്ടു ദിവസത്തേക്ക് വിട്ടുകൊടുക്കുകയായിരുന്നു. വെള്ളിയാഴ്ച ഒരു ദിവസം കൂടി പോലീസ് കസ്റ്റഡി നീട്ടി നല്‍കി. ശനിയാഴ്ച ജാമ്യം നിഷേധിച്ച് ജയിലിലേക്കയച്ചു.

പ്രതിഷേധം കുറഞ്ഞു

പ്രതിഷേധം കുറഞ്ഞു

നേരത്തെ ജയിലിലും തെളിവെടുപ്പ് സ്ഥലത്ത് ജനങ്ങള്‍ ദിലീപിനെ വരവേറ്റത് കൂകികൊണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജനങ്ങള്‍ കൈവീശി കാണിക്കുകയായിരുന്നു. ദിലീപ് തിരിച്ചും കൈവീശി കാണിച്ചു. പുഞ്ചിരിക്കുന്നുമുണ്ടായിരുന്നു.

English summary
Dileep Case: Ankamali Court took strong observation
Please Wait while comments are loading...