കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതിയിലും ദിലീപിന് തിരിച്ചടി; ഇനി വിചാരണയുടെ നാളുകളിലേക്ക്, കേസിന്‍റെ നാള്‍വഴികള്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറണം എന്നാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. ദൃശ്യങ്ങള്‍ക്ക് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി വേണമെങ്കില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപിന് അനുമതി നല്‍കിയിട്ടുണ്ട്.

ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതിക്ക് കൈമാറുന്നത് തന്‍റെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്ന നടിയുടെ വാദം അംഗീകരിച്ചാണ് ദിലീപിന്‍റെ ഹര്‍ജി കോടതി തള്ളിയത്. സുപ്രീംകോടതി വിധി വന്നതോടെ പ്രോസിക്യൂഷന് വിചാരണ നടപടികള്‍ തുടങ്ങാനാകും. കേസ് നീണ്ടുപോയതിനാൽ ദിലീപ് ഉൾപ്പടെയുള്ളവര്‍ക്കെതിരെ കുറ്റംചുമത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല.

കേരളത്തെ പിടിച്ചുലച്ച കേസിന്‍റെ നാള്‍വഴികള്‍ ഇങ്ങനെ..

തട്ടിക്കൊണ്ടുപോവല്‍

തട്ടിക്കൊണ്ടുപോവല്‍

2017 ഫെബ്രുവരി 17:- അങ്കമാലി അത്താണിക്ക് സമീപം കാര്‍ തടഞ്ഞു നിര്‍ത്തി നടിയെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും അപമായകീര്‍ത്തികരമായ വീഡിയോ ചീത്രീകരിക്കുകയും ചെയ്തു. നടിയെ തട്ടിക്കൊണ്ടുപോവാന്‍ ഉപയോഗിച്ച വാഹനം ഓടിച്ച മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റുകള്‍

അറസ്റ്റുകള്‍

ഫെബ്രുവരി 17:- കേസില്‍ രണ്ട് പ്രതികള്‍ കൂടി പോലീസ് പിടിയിലാവുന്നു. പ്രധാനപ്രതി പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച വടിവാള്‍ സലീം, പ്രദീപ് എന്നിവരാണ് പിടിയിലായത്.

ഫെബ്രുവരി 17:- കേസുമായി ബന്ധപ്പെട്ട തമ്മനം സ്വദേശി മണികണ്ഠനേയും പോലീസ് അറസ്റ്റ് ചെയ്തു.

പള്‍സര്‍ സുനി പിടിയില്‍

പള്‍സര്‍ സുനി പിടിയില്‍

ഫെബ്രുവരി 23:- കേസിലെ മുഖ്യമന്ത്രി പള്‍സര്‍ സുനിയെ പോലീസ് പിടികൂടുന്നു. കീഴടങ്ങാനായി എറണാകുളം അഡീഷണല്‍ സിജെഎം കോടതിയിലെത്തിയ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനെ അന്വേഷണ സംഘം കോടതിയില്‍ വച്ച് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.

മൊബൈല്‍ കായലില്‍ എറിഞ്ഞു

മൊബൈല്‍ കായലില്‍ എറിഞ്ഞു

ഫെബ്രുവരി 24:- നടിയെ തട്ടിക്കൊണ്ടുപോയത് 50 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ പ്രകാരമാണെന്ന് പള്‍സര്‍ സുനി പോലീസ് മൊഴി നല്‍കി.

ഫെബ്രുവരി 25:- അറസ്റ്റിലായ പ്രതികളെ ആക്രമത്തിനിരയായ നടി തിരിച്ചറിഞ്ഞു.

ഫെബ്രുവരി 28:- കാറില്‍ നിന്ന് പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഗോശ്രീ പാലത്തില്‍ നിന്ന് കായലില്‍ എറിഞ്ഞതായി പള്‍സര്‍ സുനി മൊഴി നല്‍ക്. നാവികസേനയുടെ സഹായത്തോടെ മൊബൈല്‍ ഫോണിനായി തിരച്ചില്‍

ദിലീപിന്‍റെ പങ്ക്

ദിലീപിന്‍റെ പങ്ക്

മാര്‍ച്ച് 1:- സുനില്‍ കുമാറും സംഘവും നടിയുടെ കാറിനെ പിന്തുടരുന്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടി.

മാര്‍ച്ച് 4:- നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഫോണിനൊപ്പം അഭിഭാഷകന് കൈമാറിയ മെമ്മറി കാര്‍ഡിലെന്ന് സുനില്‍ കുമാറിന്‍റെ മൊഴി.

ജൂണ്‍ 24:- കേസില്‍ സുനില്‍ കുമാറുമായുള്ള ദിലീപിന്‍റെ പങ്ക് വ്യക്തമാവുന്ന നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. ചിലര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുകയാണെന്ന് ദിലീപിന്‍റെ ആരോപണം.

ദിലീപ് അറസ്റ്റില്‍

ദിലീപ് അറസ്റ്റില്‍

ജൂണ് 28:- ദിലീപിനേയും നാദിര്‍ ഷായേയും ആലുവ പോലീസ് ക്ലബില്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്തു.

ജൂണ് 30:- കാവ്യാ മാധാവന്‍റെ വസ്ത്രവ്യാപര കേന്ദ്രത്തില്‍ പോലീസിന്‍റെ റെയ്ഡ്

ജൂലൈ 10:- നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് പോലീസ്.

ജാമ്യാപേക്ഷ

ജാമ്യാപേക്ഷ

ജൂലൈ 11:- അറസ്റ്റിന് പിന്നാലെ ദിലീപിനെ പുറത്താക്കി താരസംഘടനയായ അമ്മ

ജൂലൈ 12:- ദിലീപിനെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി.

ജൂലൈ 15:- അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചു

ജൂലൈ 24:- ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയില്‍

വീണ്ടും ഹൈക്കോടതിയില്‍

വീണ്ടും ഹൈക്കോടതിയില്‍

ജൂലൈ 25:- ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി

ഓഗസ്റ്റ് 10:- ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

ഓഗസ്റ്റ് 29:- വീണ്ടും ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

സെപ്റ്റംബര്‍ 3: അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിതേടി ദിലീപ് കോടതിയെ സമീപിച്ചു.

ദിലീപിന് ജാമ്യം

ദിലീപിന് ജാമ്യം

സെപ്റ്റംബര്‍ 6: അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടതിയുടെ അനുമതി.

ഒക്ടോബര്‍ 3:- 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ദിലീപിന് ജാമ്യം

ഡിസംബര്‍ 5:- നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം അങ്കമാലി കോടതി അംഗീകരിച്ചു.

രേഖകളും ദൃശ്യങ്ങളും വേണം

രേഖകളും ദൃശ്യങ്ങളും വേണം

2018

ജനുവരി 25:- പോലീസ് നല്‍കിയ രേഖകളും വീഡിയോ ദൃശ്യങ്ങളും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ അങ്കമാലി കോടതി വാദം കേട്ടു.

ഫെബ്രുവരി 6:- രേഖകളും ദൃശ്യങ്ങളും ദിലീപിന് കൈമാറാനാകില്ലെന്ന് മജിസ്ട്രേറ്റ് കോടതി. ദിലീപ് ഹൈക്കോടതിയിലേക്ക്

ഓഗസ്റ്റ് 14:-രേഖകളും ദൃശ്യങ്ങളും വേണമെന്ന ദിലീപിന്‍റെ ആവശ്യം ഹൈക്കോടതിയും തള്ളി

ഡിസംബര്‍ 1:- ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു.

സുപ്രീം കോടതി വിധി

സുപ്രീം കോടതി വിധി

2019

മെയ് 2:- മെമ്മറി കാര്‍ഡ് കേസിലെ രേഖയാണോ തൊണ്ടി മുതലാണോയെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമെന്ന് സുപ്രീംകോടതി.

സെപ്റ്റംബര്‍ 16:- മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടി സുപ്രീംകോടതിയില്‍

സെപ്റ്റംബര്‍ 17:- മെമ്മറി കാര്‍ഡ് കേസിലെ രേഖയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. കേസ് വിധിപറയാന്‍ മാറ്റി.

നവംബര്‍ 29:-ദൃശ്യങ്ങള്‍ കൈമാറണം എന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

സ്ത്രീ നിര്‍മ്മാതാവിനെ യുവനടന്‍മാര്‍ കാരവാനില്‍ വെച്ച് ആക്രമിച്ചു; വെളിപ്പെടുത്തി സജി നന്ത്യാട്ട്സ്ത്രീ നിര്‍മ്മാതാവിനെ യുവനടന്‍മാര്‍ കാരവാനില്‍ വെച്ച് ആക്രമിച്ചു; വെളിപ്പെടുത്തി സജി നന്ത്യാട്ട്

 നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ദിലീപിന് നൽകില്ല, ദൃശ്യങ്ങൾ കാണാൻ അനുമതി! നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ദിലീപിന് നൽകില്ല, ദൃശ്യങ്ങൾ കാണാൻ അനുമതി!

English summary
Actress attack case/Dileep case time line
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X