അന്വേഷണ സംഘത്തെ കുടുക്കി ദിലീപ് ആരാധകര്‍; രഹസ്യമൊഴി എങ്ങനെ? കോടതിയില്‍ പിടിവീഴും!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസമാണ് നടന്‍ ദിലീപ് ജയിലില്‍ കിടന്നത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. കോടതികളില്‍ അന്വേഷണ സംഘം വ്യക്തമാക്കിയ ഓരോ കാര്യങ്ങളും വഴിയില്‍ ഉടഞ്ഞുവീഴുന്ന കാഴ്ചയാണിപ്പോള്‍. ഈ വേളയിലാണ് അന്വേഷണസംഘത്തില്‍ വിശ്വാസ്യതയില്ലെന്നും മറ്റേതെങ്കിലും വിദഗ്ധ സംഘം അന്വേഷിക്കണമെന്നും ആഭ്യന്തര വകുപ്പിന് നല്‍കിയ കത്തില്‍ ദിലീപ് തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്.

അവതാരകയുടെ പാന്റീസിനകത്ത് എട്ടുകാലി; വേദിയില്‍ വച്ചുതന്നെ വസ്ത്രം അഴിച്ചു, അന്തംവിട്ട് പ്രേക്ഷകര്‍

ഈ സാഹചര്യത്തില്‍ ദിലീപിനെ കേസില്‍ കുടുക്കാന്‍ ഏതെങ്കിലും സംഘം പ്രവര്‍ത്തിച്ചുവെന്ന് കരുതുന്നവരെ കുറ്റം പറയാന്‍ സാധിക്കില്ല. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പറയുകയല്ലാതെ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. കൃത്യമായ മറുപടി ആവശ്യമുള്ള ചില ചോദ്യങ്ങളാണ് ഈ സാഹചര്യത്തില്‍ ദിലീപ് ഓണ്‍ലൈന്‍ ചോദിക്കുന്നത്...

മടിയില്‍ കനമില്ലാത്തവന്‍

മടിയില്‍ കനമില്ലാത്തവന്‍

മടിയില്‍ കനമില്ലാത്തവന് വഴിയില്‍ ഭയമെന്തിന് എന്ന ചോദ്യമാണ് പ്രധാനമായും ദിലീപ് ഓണ്‍ലൈന്‍ ചോദിക്കുന്നത്. കേസില്‍ ഏതെങ്കിലും നിലയില്‍ പങ്കുണ്ടായിരുന്നെങ്കില്‍ ദിലീപ് വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമായിരുന്നോ എന്നതാണ് ചോദ്യം.

മനപ്പൂര്‍വം കുടുക്കി

മനപ്പൂര്‍വം കുടുക്കി

നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ മനപ്പൂര്‍വം കുടുക്കിയതാണെന്ന് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ കത്താണിപ്പോള്‍ ചാനലുകളും മറ്റു വിമര്‍ശകരും കാര്യമായും ചര്‍ച്ച ചെയ്യുന്നതെന്നും ഓണ്‍ലൈന്‍ പറയുന്നു.

സ്വയം ഇറങ്ങിത്തിരിക്കേണ്ട അവസ്ഥ

സ്വയം ഇറങ്ങിത്തിരിക്കേണ്ട അവസ്ഥ

തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സ്വയം ഇറങ്ങിത്തിരിക്കേണ്ട അവസ്ഥായാണിപ്പോള്‍ ദിലീപിനുണ്ടായിരിക്കുന്നതെന്ന ഓണ്‍ലൈന്‍ വ്യക്തമാക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരും ചില മാധ്യമങ്ങളും ചേര്‍ന്നാണ് ദിലീപിനെതിരേ ഗൂഢാലോചന നടത്തിയതെന്ന സംശയമാണിപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ഉയര്‍ത്തുന്നത്.

എവിടെയാണ് അത്തരക്കാര്‍

എവിടെയാണ് അത്തരക്കാര്‍

ഫ്രെബ്രുവരി 17ന് നടി ആക്രിക്കപ്പെട്ടത് മുതല്‍ ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലാകും വരെ ദിലീപിനെ ഉള്‍പ്പെടുത്തി നിരവധി വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വന്നത്. പിന്നീട് ദിലീപ് ജയിലില്‍ കഴിയുമ്പോഴും വാര്‍ത്തകള്‍ വന്നുകൊണ്ടേ ഇരുന്നു. ഇപ്പോള്‍ എവിടെയാണ് അത്തരക്കാര്‍ എന്നതാണ് ചോദ്യം.

രഹസ്യമൊഴികള്‍ എങ്ങനെ പുറത്തായി

രഹസ്യമൊഴികള്‍ എങ്ങനെ പുറത്തായി

ദിലീപിനെതിരേ നിരവധി സാക്ഷിമൊഴികളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 164 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പില്‍ നല്‍കിയ മൊഴി എന്ന പേരില്‍ മാധ്യമങ്ങള്‍ പല കാര്യങ്ങളും പുറത്തുവിട്ടു. രഹസ്യമൊഴികള്‍ എങ്ങനെ മാധ്യമങ്ങള്‍ ലഭിച്ചുവെന്നാണ് മറ്റൊരു പ്രധാന ചോദ്യം.

ദിലീപിനെ ഭീകരനാക്കി

ദിലീപിനെ ഭീകരനാക്കി

ദിലീപിനെ ഭീകരനായി ചിത്രീകരിക്കുകയാണ് മാധ്യമങ്ങള്‍. അതിനവര്‍ രഹസ്യമൊഴി പോലും ആയുധമാക്കുന്നു. എന്താണ് രഹസ്യമൊഴി എന്ന കാര്യങ്ങള്‍ ഓരോന്നായി പുറത്തുവരുന്നുണ്ട്. ഇത് എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് ലഭിക്കുക.

നിയമലംഘനമല്ലേ

നിയമലംഘനമല്ലേ

സത്യവാചകം ചൊല്ലിയ ശേഷമാണ് മജിസ്‌ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുക. ഈ മൊഴി എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് ലഭിക്കുക. ഇത് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നതും കോടതിയുടെ കൈവശമുള്ള രഹസ്യങ്ങള്‍ ചര്‍ച്ചയാക്കുന്നതും നിയമലംഘനമല്ലേ എന്ന ചോദ്യവും ഓണ്‍ലൈന്‍ ഉന്നയിക്കുന്നു.

കോടതിയെ വരെ സംശയത്തിലാക്കി

കോടതിയെ വരെ സംശയത്തിലാക്കി

മാധ്യമങ്ങളുടെ ഈ വേലകള്‍ അധികാരികള്‍ കാണുന്നുണ്ട്. എന്നിട്ടും നടപടിയെടുക്കുന്നില്ല. കോടതിയെ വരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് ഇവിടെ ചെയ്യുന്നതെന്നും ഓണ്‍ലൈന്‍ കുറ്റപ്പെടുത്തി.

വൈരുദ്ധ്യങ്ങള്‍ ഇങ്ങനെ

വൈരുദ്ധ്യങ്ങള്‍ ഇങ്ങനെ

അന്വേഷണ സംഘത്തില്‍ സംശയം പ്രകടിപ്പിച്ചും തന്നെ കുടുക്കാന്‍ ചില ഗൂഢസംഘം ശ്രമിച്ചെന്ന് കാണിച്ചും ദിലീപ് നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ കാര്യമായ അന്വേഷണം നടന്നില്ല. എന്നാല്‍ ദിലീപിനെതിരായ കേസില്‍ അന്വേഷണം കാടിളക്കി നടക്കുകയും ചെയ്യുന്നു.

വേലി തന്നെ വിളവുതിന്നു

വേലി തന്നെ വിളവുതിന്നു

വേലി തന്നെ വിളവുതിന്നുകയാണോ ചെയ്യുന്നതെന്ന സംശയവും ദിലീപ് ഓണ്‍ലൈന്‍ ഉന്നയിക്കുന്നു. ഗൂഢസംഘത്തെ വിശ്വസിച്ച് അന്വേഷണവുമായി മുന്നോട്ട് പോകാനാണോ പോലീസിന്റെ നീക്കമെന്നാണ് പ്രധാനപ്പെട്ട മറ്റൊരു ചോദ്യം.

സിബിഐ അന്വേഷണം ആദ്യമല്ല

സിബിഐ അന്വേഷണം ആദ്യമല്ല

ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു എന്ന മട്ടിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ കത്തിലെ പ്രധാന ഭാഗം അതല്ല. നിലവിലെ അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്നാണ് ദിലീപിന്റെ കത്തിന്റെ പ്രധാന കാര്യം.

Actor Dileep Aimed Minister Position? | Oneindia Malayalam
ചങ്കൂറ്റത്തോടെ ആവശ്യപ്പെടുന്നു

ചങ്കൂറ്റത്തോടെ ആവശ്യപ്പെടുന്നു

കേസ് പുതിയ ഒരു സംഘം അന്വേഷിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. അങ്ങനെ വന്നില്ലെങ്കില്‍ സിബിഐക്ക് വിടണമെന്നാണ് ദിലീപിന്റെ കത്തിലെ നിലപാട്. നിരപരാധിയായ ഒരാള്‍ക്ക് മാത്രമേ ഇത്തരത്തില്‍ ചങ്കൂറ്റത്തോടെ ആവശ്യപ്പെടാനാകൂവെന്നും ദിലീപ് ഓണ്‍ലൈന്‍ വ്യക്തമാക്കുന്നു.

English summary
Actress Attack case: Dileep's Fans Have Some Questions
Please Wait while comments are loading...