ദിലീപിന് 18, കാവ്യയ്ക്ക് 18, നാദിര്‍ഷയ്ക്ക് 18; മൂന്നു പേരും പ്രാര്‍ഥനയോടെ, വട്ടംകറക്കി പോലീസ്

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടന്നതോടെ കേസില്‍ ഉയര്‍ന്നു കേട്ട വ്യക്തികള്‍ക്കെല്ലാം വെപ്രാളം കൂടി. ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കോടതി തിങ്കളാഴ്ച വിധി പറയും. അതിനിടെയാണ് അറസ്റ്റ് ഭയന്ന് കാവ്യാമാധവനും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

എന്താണ് കേസില്‍ സംഭവിക്കുന്നതെന്ന് ഒന്നും പറയാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. ആരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാം. എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് രേഖപ്പെടുത്താം. ഈ സാഹചര്യത്തിലാണ് കാവ്യാമാധവനും സംവിധായകന്‍ നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. എല്ലാവരുടെയും കാര്യത്തില്‍ ഒരു ദിവസം മാത്രം.

പോലീസിനെ കുറ്റപ്പെടുത്തി കാവ്യ

പോലീസിനെ കുറ്റപ്പെടുത്തി കാവ്യ

പോലീസിനെ കുറ്റപ്പെടുത്തിയാണ് കാവ്യാമാധവന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ ന്ല്‍കിയിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിട്ടും കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കാവ്യ പറയുന്നു.

കാവ്യ ഭയപ്പെടുന്നു

കാവ്യ ഭയപ്പെടുന്നു

ദിലീപിനെതിരേ നിലപാട് കടുപ്പിക്കുന്ന അന്വേഷണ സംഘത്തിന്റെ അടുത്ത നോട്ടം തന്റെ നേര്‍ക്കാകുമെന്ന് കാവ്യ ഭയപ്പെടുന്നു. ഈ സാഹചര്യം പ്രതിരോധിക്കുകയാണ് കാവ്യയുടെ ലക്ഷ്യം.

ഡിജിപി ഇടപെടുന്നു

ഡിജിപി ഇടപെടുന്നു

അതേസമയം, എന്താണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കമെന്ന് വ്യക്തമല്ല. കടുത്ത ചില നിര്‍ണായക നീക്കങ്ങള്‍ക്ക് അവര്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി അവര്‍ കൂടിക്കാഴ്ച നടത്തി.

കാവ്യയുടെ ഹര്‍ജി തിങ്കളാഴ്ച

കാവ്യയുടെ ഹര്‍ജി തിങ്കളാഴ്ച

ദിലീപ് അറസ്റ്റിലായതു മുതല്‍ കാവ്യയും സംശയ നിഴലിലാണ്. അതാണ് കാവ്യയും ഭയക്കുന്നത്. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

നാദിര്‍ഷയും ദിലീപും തിങ്കളാഴ്ച

നാദിര്‍ഷയും ദിലീപും തിങ്കളാഴ്ച

നാദിര്‍ഷയും അറസ്റ്റ് ഭയന്ന് മുന്‍ കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. ഈ ഹര്‍ജിയും കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ അങ്കമാലി കോടതി വിധി പറയുന്നതും തിങ്കളാഴ്ചയാണ്.

നാദിര്‍ഷ റെഡിയാണ്

നാദിര്‍ഷ റെഡിയാണ്

കേസിലെ നിര്‍ണായക ദിനമാകും പതിനെട്ടാം തിയ്യതി. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. നാദിര്‍ഷ റെഡിയാകുകയും ചെയ്തു.

വീണ്ടും തയ്യാറായി നാദിര്‍ഷ

വീണ്ടും തയ്യാറായി നാദിര്‍ഷ

വെള്ളിയാഴ്ച രാവിലെ ഹാജരായ നാദിര്‍ഷയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഡോക്ടര്‍മാര്‍ പരിശോധിച്ച അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചോദ്യം ചെയ്യലിന് താന്‍ തയ്യാറാണെന്ന് നാദിര്‍ഷ വൈകീട്ട് വ്യക്തമാക്കിയെങ്കിലും അന്വേഷണ സംഘം മറിച്ച് നിലപാടെടുക്കുകയായിരുന്നു.

പോലീസ് വന്നത് ഞെട്ടിച്ചു

പോലീസ് വന്നത് ഞെട്ടിച്ചു

ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം നടക്കവെ പോലീസെത്തിയത് എല്ലാവരെയും ഞെട്ടിക്കുന്ന തെളിവുകളുമായിട്ടാണ്. ആക്രമണത്തിന് ഇരയായ നടിയുടെ നഗ്ന ഫോട്ടോ എടുക്കാന്‍ പറഞ്ഞുവെന്നത് മാത്രമാണ് തനിക്കെതിരായ ആരോപണമെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ അത് മാത്രമല്ല ദിലീപ് ചെയ്തതെന്ന് പോലീസ് പറയുന്നു.

കൃത്യമായ വിവരങ്ങള്‍ നല്‍കി

കൃത്യമായ വിവരങ്ങള്‍ നല്‍കി

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ദിലീപ് പറഞ്ഞ പോലെ വെറും ഫോട്ടോ എടുക്കല്‍ മാത്രമല്ല നിര്‍ദേശിച്ചതെന്നും പോലീസ് ചൂണ്ടിക്കാട്ടി.

എങ്ങനെയെല്ലാം ആക്രമിക്കണം

എങ്ങനെയെല്ലാം ആക്രമിക്കണം

ചിത്രങ്ങള്‍ എടുത്തു നല്‍കണം എന്നതിനപ്പുറം ദിലീപ് മറ്റു പല കാര്യങ്ങളും ആവശ്യപ്പെട്ടു. എങ്ങനെയെല്ലാം ആക്രമിക്കണം എന്നതും ദിലീപ് നിര്‍ദേശിച്ചുവെന്നാണ് പോലീസ് പറയുന്നത്.

ദിലീപിന് കനത്ത തിരിച്ചടി

ദിലീപിന് കനത്ത തിരിച്ചടി

ഏതൊക്കെ രീതിയില്‍ നടിയെ ആക്രമിക്കണം, ഫോട്ടോ എടുക്കണം എന്നീ കാര്യങ്ങളും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാണ് പോലീസ് കോടതിയെ ബോധിപ്പിച്ചത്. ദിലീപിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് പോലീസ് നടപടി.

വിധി പറയുന്നത് തിങ്കളാഴ്ച

വിധി പറയുന്നത് തിങ്കളാഴ്ച

പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഏറെ നേരം നീണ്ടു. ഉച്ചയ്ക്ക് ശേഷമാണ് വാദം തുടങ്ങിയത്. നാലരയോടെ വാദം പൂര്‍ത്തിയായി. വിധി പറയുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

റിമാന്റ് 14 ദിവസം കൂടി നീട്ടി

റിമാന്റ് 14 ദിവസം കൂടി നീട്ടി

ദിലീപിന്റെ റിമാന്റ് കാലാവധി ശനിയാഴ്ച പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാന്‍ പോലീസ് തീരുമാനിച്ചത്. എന്നാല്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായ ഉടനെ തന്നെ റിമാന്റ് കാലാവധി 14 ദിവസം കൂടി നീട്ടി കോടതി ഉത്തരവിടുകയായിരുന്നു.

 അടച്ചിട്ട കോടതി മുറിയില്‍

അടച്ചിട്ട കോടതി മുറിയില്‍

അടച്ചിട്ട കോടതി മുറിയിലാണ് ജാമ്യഹര്‍ജിയില്‍ വാദം കേട്ടത്. എന്താണ് കോടതിയില്‍ നടന്നതെന്ന് വ്യക്തമല്ല. എന്നാല്‍ പോലീസ് വാദം സംബന്ധിച്ച് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

രണ്ടാംതവണയാണിത്

രണ്ടാംതവണയാണിത്

രണ്ടാംതവണയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് ജാമ്യഹര്‍ജിയുമായി എത്തുന്നത്. കേസില്‍ അറസ്റ്റിലായ ഉടനെ അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി തള്ളിയിരുന്നു.

English summary
Actress Attack case: Dileep, Kavya, Nadirsha bail plea verdict on Monday
Please Wait while comments are loading...