കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോ? വേറൊരു വേദിയില്ലാത്തതിനാലാണ്; ഇന്നസെന്റ് പ്രതികരിക്കുന്നു

പല പ്രതികരണങ്ങളും വിവാദമായ പശ്ചാത്തലം മുന്‍നിര്‍ത്തിയായിരുന്നു ഇത്തവണ ഇന്നസെന്റ് പ്രതികരിച്ചത്.

  • By Ashif
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെയാണ് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയത്. പ്രാഥമിക അംഗത്വം പോലും നഷ്ടപ്പെട്ട ദിലീപിനെ പുറത്താക്കാന്‍ ചിലര്‍ കരുക്കള്‍ നീക്കിയെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ 85 ദിവസത്തെ ജയില്‍വാസം കഴിഞ്ഞ് ദിലീപ് ജാമ്യംനേടി പുറത്തിറങ്ങിയപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ട ഒരു ചോദ്യം ഇതാണ്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോ?

പുലര്‍ച്ചെ നടുറോഡില്‍ നടി പാര്‍വതിയുടെ ലൈവ്; ഞെട്ടിയുണര്‍ന്ന് അധികൃതര്‍, മുന്നറിയിപ്പ്, നന്ദി...പുലര്‍ച്ചെ നടുറോഡില്‍ നടി പാര്‍വതിയുടെ ലൈവ്; ഞെട്ടിയുണര്‍ന്ന് അധികൃതര്‍, മുന്നറിയിപ്പ്, നന്ദി...

ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ അമ്മ അധ്യക്ഷനും എംപിയുമായ ഇന്നസെന്റിനോട് നേരിട്ട് ചോദിച്ചു. അങ്കമാലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ഈ ചോദ്യം. ഇതോടെ ഇന്നസെന്റ് കളിചിരി തമാശകള്‍ വിട്ട് കാര്യത്തിലേക്ക് കടന്നു. ചുട്ടമറുപടിയും നല്‍കി.

സൗദിയില്‍ ദുരൂഹത പടര്‍ത്തി 2000 ഇന്ത്യക്കാര്‍; പോലീസ് പിന്നാലെ, നാട്ടിലേക്ക് ഒഴുകിയത് കോടികള്‍സൗദിയില്‍ ദുരൂഹത പടര്‍ത്തി 2000 ഇന്ത്യക്കാര്‍; പോലീസ് പിന്നാലെ, നാട്ടിലേക്ക് ഒഴുകിയത് കോടികള്‍

ദിലീപ് അറസ്റ്റിലായ ഉടനെ

ദിലീപ് അറസ്റ്റിലായ ഉടനെ

ദിലീപ് അറസ്റ്റിലായ ഉടനെ അമ്മ അധ്യക്ഷന്‍ എന്ന നിലയില്‍ ഇന്നസെന്റ് മാധ്യമങ്ങളെ കണ്ടിരുന്നു. അന്നത്തെ പല പ്രതികരണങ്ങളും വിവാദമായ പശ്ചാത്തലം മുന്‍നിര്‍ത്തിയായിരുന്നു ഇത്തവണ ഇന്നസെന്റ് പ്രതികരിച്ചത്. അന്ന് സിനിമയിലെ വനിതാ കൂട്ടായ്മ വരെ ഇന്നസെന്റിനെതിരേ രംഗത്തെത്തിയ സാഹചര്യമുണ്ടായി.

മാധ്യമപ്രവര്‍ത്തകനോട് ഇങ്ങനെ

മാധ്യമപ്രവര്‍ത്തകനോട് ഇങ്ങനെ

ദിലീപിനെ തിരിച്ചെടുക്കുമോ എന്ന ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് വേണോ എന്നായിരുന്നു ഇന്നസെന്റിന്റെ മറുചോദ്യം. തനിക്ക് വേണോ എന്നായി അടുത്ത ചോദ്യം.

ഇന്നസെന്റിന് രസിച്ചില്ല

ഇന്നസെന്റിന് രസിച്ചില്ല

മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ഇന്നസെന്റിന് രസിച്ചില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തനിക്ക് തിരിച്ചെടുക്കണോ എന്ന മട്ടിലാണ് അദ്ദേഹം പ്രതികരിച്ചത്.

വീണ്ടും ചോദ്യം

വീണ്ടും ചോദ്യം

മറ്റൊരു വേദിയില്ലാത്തതിനാലാണ് ഈ ചോദ്യം ഇപ്പോള്‍ ഉന്നയിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ മറുപടി നല്‍കി. അപ്പോള്‍ ഇന്നസെന്റ് കുറച്ചുകൂടി പരുഷമായി പ്രതികരിക്കുകയും ചെയ്തു.

ആഞ്ഞടിച്ച മറുപടി

ആഞ്ഞടിച്ച മറുപടി

ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം പറയാന്‍ വേറെ ആളുണ്ടെന്നായിരുന്നു ഇന്നസെന്റ് പിന്നീട് പറഞ്ഞത്. ഇപ്പോ ചാനലില്‍ ആവശ്യത്തിന് സംഭവങ്ങളുണ്ട്. തീരെ ഗതി മുട്ടുമ്പോ എന്റടുത്തേക്ക് വരൂ... ഞാന്‍ തരാം എന്നും ഇന്നസെന്റ് പ്രതികരിച്ചു.

 പുറത്താക്കിയ യോഗം

പുറത്താക്കിയ യോഗം

ദിലീപ് അറസ്റ്റിലായ ഉടനെ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗമാണ് ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഈ യോഗത്തില്‍ ഇന്നസെന്റ് പങ്കെടുത്തിരുന്നില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വരാജ് തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ പങ്കെടുക്കുകയും ചെയ്തു.

ദിലീപിനെതിരേ ചിലര്‍

ദിലീപിനെതിരേ ചിലര്‍

നടി രമ്യാനമ്പീശനും യോഗത്തില്‍ സംബന്ധിച്ചിരുന്നു. പൃഥ്വരാജ് ആണ് ദിലീപിനെതിരേ കരുക്കള്‍ നീക്കിയത് എന്ന തരത്തില്‍ ചില കോണുകളില്‍ നിന്ന് പ്രതികരണം ഉയര്‍ന്നപ്പോള്‍ രമ്യ തന്നെ ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം വിശദീകരണം നല്‍കി.

ശക്തമായ നിലപാടില്‍ രമ്യ

ശക്തമായ നിലപാടില്‍ രമ്യ

ആക്രമണത്തിന് ഇരയായ യുവ നടിയുടെ അടുത്ത സുഹൃത്താണ് നടി രമ്യനമ്പീശന്‍. ദിലീപ് വിഷയത്തില്‍ തുടക്കം മുതല്‍ നടിക്കൊപ്പം നിന്നവരില്‍ പ്രമുഖയാണ് രമ്യ. ഒടുവില്‍ ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴും അവര്‍ നിലപാട് ആവര്‍ത്തിച്ചിരുന്നു.

നടിമാര്‍ക്കിടയില്‍ ഉറച്ച ശബ്ദം

നടിമാര്‍ക്കിടയില്‍ ഉറച്ച ശബ്ദം

നടിമാര്‍ക്കിടയില്‍ ഉറച്ച ശബ്ദമാണ് രമ്യയുടെത്. കൂടാതെ അമ്മ അസോസിയേഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റിയിലെ ഏക വനിതാ അംഗവുമാണ് രമ്യ. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് പൃഥ്വിരാജിന്റെ സമ്മര്‍ദ്ദം മൂലമല്ലെന്ന് രമ്യ പറഞ്ഞു.

ഒരാള്‍ മാത്രം എടുക്കുന്നതല്ല

ഒരാള്‍ മാത്രം എടുക്കുന്നതല്ല

ഒരാളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് രമ്യ പറഞ്ഞു. തീരുമാനങ്ങളൊന്നും ഒരാള്‍ മാത്രം എടുക്കുന്നതല്ലെന്നും അവര്‍ വ്യക്തമാക്കി. ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത് കൂട്ടായ ചര്‍ച്ചയുടെ ഭാഗമാണ്. പൃഥ്വി, ഞാന്‍ തുടങ്ങി അമ്മയിലെ എല്ലാ അംഗങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയ ശേഷമാണ് എക്സിക്യുട്ടീവ് അംഗങ്ങള്‍ തീരുമാനം മാധ്യമങ്ങളെ അറിയിച്ചതെന്നും രമ്യ പറഞ്ഞു.

ഗണേഷ് കുമാര്‍ ആരോപിച്ചത്

ഗണേഷ് കുമാര്‍ ആരോപിച്ചത്

പൃഥ്വിരാജിന് വേണ്ടിയാണ് മമ്മൂട്ടി ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തിലുള്ള വിശദീകരണമാണ് രമ്യ നമ്പീശന്‍ നല്‍കിയത്. ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കണമെന്നും അമ്മയില്‍ തിരിച്ചെടുക്കണമെന്നും രമ്യ അഭിപ്രായപ്പെട്ടു.

 അന്ന് ഇന്നസെന്റ് പറഞ്ഞത്

അന്ന് ഇന്നസെന്റ് പറഞ്ഞത്

ആക്രമിക്കപ്പെട്ട നടിയേയും കുറ്റാരോപിതനായ നടനേയും ഒരേ തുലാസില്‍ അളക്കുന്ന വിരോധാഭാസമാണ് തുടക്കത്തില്‍ അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ കണ്ടത്. നടനേയും നടിയേയും പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞത് ഇടതുപക്ഷ എംപി കൂടിയായ ഇന്നസെന്റ് ആയിരുന്നു എന്നോര്‍ക്കണം.

ജയിലില്‍ പോകാത്തത്

ജയിലില്‍ പോകാത്തത്

ജയിലിന് അകത്ത് കിടക്കുമ്പോഴും ജാമ്യം നേടി പുറത്ത് ഇറങ്ങിയപ്പോഴും പ്രമുഖരുടെ പിന്തുണയ്ക്ക് കുറവൊന്നും സംഭവിച്ചില്ല. ഗണേഷ് കുമാര്‍ അടക്കമുള്ള നടന്മാര്‍ ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടത് വലിയ വിവാദത്തിന് വഴിതുറന്നിരുന്നു. അമ്മയുടെ പ്രസിഡണ്ടായ ഇന്നസെന്റ് ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടിരുന്നില്ല. അതിന് കാരണം അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു.

എംപി ആയത് കൊണ്ട്

എംപി ആയത് കൊണ്ട്

വെള്ളിനക്ഷത്രം സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്നസെന്റ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ദിലീപിനെ ജയിലില്‍ പോയി കാണാതിരുന്നത് താന്‍ എംപി ആയത് കൊണ്ടാണെന്ന് ഇന്നസെന്റ് പറഞ്ഞു.

ദിലീപിന് ദോഷമാകരുത്

ദിലീപിന് ദോഷമാകരുത്

താന്‍ കാണാന്‍ പോകുന്നത് കൊണ്ട് ദിലീപിന് ഒരു ദോഷവും വരരുതെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. അമ്മയുടെ പ്രസിഡണ്ട് മാത്രമായിരുന്നുവെങ്കില്‍ താന്‍ ഇടയ്ക്കിടെ ദിലീപിനെ ജയിലില്‍ ചെന്ന് കാണുമായിരുന്നു. ദിലീപിനെ ആരെല്ലാം ജയിലില്‍ പോയി കണ്ടോ, അവര്‍ക്കെല്ലാം അതിനുള്ള അവകാശമുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.

കൂടുതല്‍ വിശദീകരണം

കൂടുതല്‍ വിശദീകരണം

സ്വന്തം മകന്‍ കൊലപാതകിയാണെങ്കിലും അച്ഛന്‍ പോയി കാണില്ലേ എന്നും ഇന്നസെന്റ് ചോദിക്കുന്നു. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ താന്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടാവാതിരിക്കാനാണ് ജയിലില്‍ പോയി ദിലീപിനെ കാണാതിരുന്നത് എന്നും അത് ദിലീപിന് അറിയാമെന്നും ഇന്നസെന്റ് പറഞ്ഞു.

English summary
Actress Attack case: Innocent about Dileep return to AMMA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X