Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ക്ലൈമാക്സിലേക്ക്....ദിലീപിന് ഇനി നിർണായക ദിനങ്ങൾ!!

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷന്റെ വാദങ്ങൾ ഹൈക്കോടതി അംഗീകരിച്ചത് അന്വേഷണ സംഘത്തിന് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം നിർണായക ഘടത്തിലേക്ക് കടന്നതായി സൂചന. പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ച് ഹൈക്കോടതി ദിലീപിന് ജാമ്യം നിഷേധിച്ചതോടെ അന്വേഷണ സംഘത്തിന് ആത്മവിശ്വാസം വർധിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. അന്വേഷണ സംഘത്തിന്റെ ഇനിയുള്ള നീക്കങ്ങൾ വേഗത്തിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി കേസ് ഡയറി പരിശോധിച്ച് ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

അന്വേഷണ സംഘത്തിന് ആത്മവിശ്വാസം

അന്വേഷണ സംഘത്തിന് ആത്മവിശ്വാസം

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷന്റെ വാദങ്ങൾ ഹൈക്കോടതി അംഗീകരിച്ചത് അന്വേഷണ സംഘത്തിന് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങൾ കേസന്വേഷണത്തിൽ നിർണായകമാകുമെന്നും കേസന്വേഷണം വേഗത്തിലാകുമെന്നുമാണ് വിവരം.

സിനിമാ മേഖലയിൽ നിന്ന്

സിനിമാ മേഖലയിൽ നിന്ന്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമ മേഖലയിൽ നിന്നുള്ള കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ സിനിമ മേഖലയിൽ നിന്നുള്ള കൂടുതൽ പേരുടെ അറസ്റ്റ് അറക്കമുള്ള നടപടി ക്രമങ്ങൾ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഇവരെ സാക്ഷിയാക്കാനുള്ള മൊഴി എടുക്കലാകും ആദ്യഘട്ടത്തിൽ നടക്കുന്നത്.

തെളിവുകൾക്ക് അംഗീകാരം

തെളിവുകൾക്ക് അംഗീകാരം

ഗൂഢാലോചന കേസിൽ ദിലീപിനെതിരെ അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ കോടതി അംഗീകരിച്ചു. പൾസര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ദിലീപിനെതിരെ കേസെടുത്തതെന്നും തെളിവില്ലെന്നുമുള്ള വാദം കോടതി തള്ളി.

സാഹചര്യ തെളിവ് പ്രധാനം

സാഹചര്യ തെളിവ് പ്രധാനം

ഗൂഢാലോചന കേസിൽ തെളിവ് നേരിട്ട് ലഭിക്കുക എന്നത് അസാധ്യമാണെന്ന് കോടതി നിരീക്ഷിച്ചു. സാഹചര്യ തെളിവുകളാണ് കേസിൽ പ്രധാനമെന്നും കോടതി വ്യക്തമാക്കി.

നിർണായകമായത്

നിർണായകമായത്

നടിക്കെതിരായ ആക്രമണക്കേസിൽ ദിലീപും പൾസർ സുനിയും അഞ്ചിടങ്ങളിൽ കണ്ടുമുട്ടിയത് സാധൂകരിക്കുന്നതിന് അന്വേഷണ സംഘം സമർപ്പിച്ച ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളുമാണ് നിർണായകമായത്.

അപ്പുണ്ണി അറസ്റ്റിലാകും

അപ്പുണ്ണി അറസ്റ്റിലാകും

നടി ആക്രമിച്ച കോസിൽ നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചനകൾ. ഒളിവിലുള്ള അപ്പുണ്ണി മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹർജി തള്ളിയാൽ അപ്പുണ്ണിയെ അറസ്റ്റ് ചെയ്തേക്കും.

പ്രതീഷ് ചാക്കോടെ വീണ്ടും ചോദ്യം ചെയ്യും

പ്രതീഷ് ചാക്കോടെ വീണ്ടും ചോദ്യം ചെയ്യും

നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈലും മെമ്മറി കാര്‍ഡും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ വീണ്ടും ചോദ്യം ചെയ്യും. ഫോണും മെമ്മറി കാർഡും സുനി പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചുരുന്നു. എന്നാൽ ഇത് നശിപ്പിച്ചുവെന്നും വിഐപിക്ക് കൈമാറിയെന്നും പ്രതീഷ് ചാക്കോ മാറി മാറി പറയുന്നുണ്ട്. ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

നാദിർഷയുടെ അറസ്റ്റ്

നാദിർഷയുടെ അറസ്റ്റ്

കേസിൽ ദിലീപിനൊപ്പം സംശയത്തിൻറെ നിഴലിലായ നടനും സംവിധായകനുമായ നാദിർഷയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. നാദിർഷയ്ക്ക് ഗൂഢാലോചനയിൽ നേരിട്ട് പങ്കിലെന്ന് വ്യക്തമായിരുന്നു. നാദിർഷയെ മാപ്പ് സാക്ഷിയാക്കാനും നേരത്തെ ശ്രമിച്ചിരുന്നു.

കാവ്യയും അമ്മയും

കാവ്യയും അമ്മയും

നടി ആക്രമിക്കപ്പെട്ടതു മുതൽ സംഭവത്തിൽ ഒരു സ്ത്രീ സാന്നിധ്യം സംശയിക്കപ്പെട്ടിരുന്നു. ഇത് കാവ്യയുടെ അമ്മയാണെന്ന് ആരോപണങ്ങളും ഉണ്ടായിരുന്നു. അന്വേഷണം വഴി തെറ്റിക്കാനുള്ള സുനിയുടെ ശ്രമമായിരുന്നു മാഡം എന്ന നിഗമനത്തിൽ പിന്നീട് പോലീസ് എത്തിയിരുന്നു. എന്നാൽ കാവ്യയുടെ ഉടമസ്ഥതയിലുള്ള കടയിൽ സുനി എത്തിയത് തെളിഞ്ഞ സാഹചര്യത്തിൽ വീണ്ടും ഇവരെ ചോദ്യം ചെയ്തേക്കും.

അക്കൗണ്ടിലെ പണം

അക്കൗണ്ടിലെ പണം

ഇതിനു പുറമെ സുനിയുടെ അമ്മയുടെ അക്കൗണ്ടിലെത്തിയ ഒരു ലക്ഷം രൂപയെ കുറിച്ചുള്ള അന്വേഷണവും വരും ദിവസങ്ങളിൽ ശക്തമാകും. പണം നിക്ഷേപിച്ച അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. ദിലീപിന്റെ ബിനാമികളെ കുറിച്ചും യുവനടിയെ കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+