കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദിര്‍ഷയെ തേടി പോലീസ് ആശുപത്രിയിലേക്ക്; ചികില്‍സ എത്രകാലം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഉടന്‍

ആവശ്യമെങ്കില്‍ നാദിര്‍ഷയെ കസ്റ്റഡിയിലെടുക്കാനും വേണ്ടി വന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താനും അന്വേണഷ സംഘം തീരുമാനിച്ചതായി റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കി.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: പ്രമുഖ യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷക്ക് കുരുക്ക് മുറുകുന്നു. പോലീസ് ചില കടുത്ത നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ ആശുപത്രിയില്‍ ചികില്‍സ തേടിയ നാദിര്‍ഷയുടെ നീക്കം സംശയത്തോടെയാണ് പോലീസ് കാണുന്നത്.

ഈ സാഹചര്യത്തില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കേണ്ടെന്നാണ് പോലീസിന്റെ തീരുമാനം. ആശുപത്രിയില്‍ നിന്ന് വിട്ട ശേഷം ചോദ്യം ചെയ്യാമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ അന്വേഷണ സംഘത്തിലെ ഒരു വിഭാഗം അതിനോട് വിയോജിച്ചു. ഉടന്‍ ചോദ്യം ചെയ്യണമെന്നാണ് അവരുടെ നിലപാട്.

 ഞായറാഴ്ച വരെ കാത്തിരിക്കും

ഞായറാഴ്ച വരെ കാത്തിരിക്കും

ഞായറാഴ്ച വരെ നാദിര്‍ഷയുടെ കാര്യത്തില്‍ പോലീസ് കാത്തുനില്‍ക്കും. എന്നിട്ടും നാദിര്‍ഷ ആശുപത്രി വിടുന്നില്ലെങ്കില്‍ പോലീസ് ആശുപത്രിയിലെത്തും. പിന്നീട് അവിടെ വച്ചായിരിക്കും ചോദ്യം ചെയ്യല്‍.

 വൈകിയാല്‍ തിരിച്ചടിയാകും

വൈകിയാല്‍ തിരിച്ചടിയാകും

ചികില്‍സയുടെ കാരണം പറഞ്ഞ് ഏറെ കാലം ചോദ്യം ചെയ്യല്‍ വൈകിപ്പിക്കാന്‍ പറ്റില്ലെന്ന് പോലീസ് പറയുന്നു. ചോദ്യം ചെയ്യുന്നത് വൈകിയാല്‍ കേസില്‍ പോലീസിന് തിരിച്ചടി കിട്ടുമെന്ന ആശങ്കയും അന്വേഷണ സംഘത്തിനുണ്ട്.

കുറ്റപത്രം തയ്യാറാക്കണം

കുറ്റപത്രം തയ്യാറാക്കണം

ദിലീപിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം പോലീസ് തുടങ്ങിയിട്ടുണ്ട്. പക്ഷേ, അതില്‍ ചില പ്രധാന കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷയെ ചോദ്യം ചെയ്യണം.

ഇനി മണിക്കൂറുകള്‍ മാത്രം

ഇനി മണിക്കൂറുകള്‍ മാത്രം

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നാദിര്‍ഷ ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഇതില്‍ പോലീസിന് സംശയമുണ്ട്. തുടര്‍ന്ന് അല്‍പ്പം കാത്തിരിക്കാമെന്നാണ് പോലീസ് കരുതിയിരുന്നത്.

പോലീസ് പിന്നാലെ

പോലീസ് പിന്നാലെ

എന്നാല്‍ ആശുപത്രി വാസം നീളുന്ന സാഹചര്യത്തില്‍, ഞായറാഴ്ച വരെ കാത്തിരുന്നാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിലെ ഒരു വിഭാഗം മുന്നോട്ട് വച്ച നിര്‍ദേശം. അതിന് ശേഷവും നാദിര്‍ഷ ആശുപത്രിയില്‍ തുടര്‍ന്നാണ് പോലീസ് അങ്ങോട്ട് വരും.

കസ്റ്റഡിയിലെടുക്കും

കസ്റ്റഡിയിലെടുക്കും

ആവശ്യമെങ്കില്‍ നാദിര്‍ഷയെ കസ്റ്റഡിയിലെടുക്കാനും വേണ്ടി വന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താനും അന്വേണഷ സംഘം തീരുമാനിച്ചതായി റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കി. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

പതിമൂന്നിന് കോടതിയില്‍

പതിമൂന്നിന് കോടതിയില്‍

അതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം വരുന്നത് വരെ അറസ്റ്റ് വേണ്ടെന്ന് ഐജി നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. അടുത്ത 13നാണ് ഹൈക്കോടതി വീണ്ടും നാദിര്‍ഷയുടെ ഹര്‍ജി പരിഗണിക്കുന്നത്.

അറസ്റ്റ് തടഞ്ഞില്ല

അറസ്റ്റ് തടഞ്ഞില്ല

ഹൈക്കോടതി കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ അന്വേഷണ സംഘത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അറസ്റ്റ് തടയണമെന്ന് ഉത്തരവിടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ജാമ്യം നല്‍കരുതെന്ന് പോലീസ്

ജാമ്യം നല്‍കരുതെന്ന് പോലീസ്

പോലീസ് തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്കയുണ്ടെന്നും നാദിര്‍ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.

കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്

കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്

നാദിര്‍ഷയുടെ ആശുപത്രി വാസം പോലീസ് സംശയത്തോടെയാണ് കാണുന്നത്. ജൂലൈയില്‍ ദിലീപിനൊപ്പം നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇയാളെ വിട്ടയച്ച പോലീസ് മുഴുവന്‍ സമയം നിരീക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത് കടുത്ത നടപടിക്ക് പോലീസ് ഒരുങ്ങുമെന്ന സൂചനയാണ്.

English summary
Actress Attack case: Police go to Hospital for Nadirsha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X