ദിലീപ് കേസ് പൊളിക്കാന്‍ ശ്രമം; വ്യക്തമായ സൂചനകള്‍ പുറത്ത്, പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം കേരളക്കരയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കേസാണ്. നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാകുക കൂടി ചെയ്തപ്പോള്‍ കേസിന്റെ പ്രാധാന്യം കൂടി. എന്നാല്‍ കേസ് പൊളിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് പുതിയ വിവരങ്ങള്‍. കേസിലെ പ്രധാന സാക്ഷികളുടെ മൊഴികള്‍ അടുത്തിടെ പുറത്തായിരുന്നു. മൊഴികളുടെ പൂര്‍ണ രൂപമാണ് മാധ്യമങ്ങള്‍ വഴി പുറത്തായത്. ഇതിന് പിന്നില്‍ ദുരൂഹമായ ചില നീക്കങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കരുതുന്നത്. സാക്ഷികളുടെ സുരക്ഷ പ്രതിസന്ധിയിലാക്കുന്ന നീക്കമാണിതെന്നും പ്രോസിക്യൂഷന്‍ വിലയിരുത്തുന്നു. കേസ് വീണ്ടും ഹൈക്കോടതിയിലേക്ക് എത്തുമെന്ന സൂചനകളാണിപ്പോള്‍ പുറത്തുവരുന്നത്.

കുറ്റപത്രം ആദ്യം ചോര്‍ന്നു

കുറ്റപത്രം ആദ്യം ചോര്‍ന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം സംഘം സമര്‍പ്പിച്ച കുറ്റപത്രം ഡിസംബര്‍ അഞ്ചിനാണ് മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചത്. എന്നാല്‍ ഇതിന് മുമ്പ് തന്നെ കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ച് ദിലീപ് കോടതിയെ സമീപിച്ചിരുന്നു.

ദിലീപിന്റെ ഹര്‍ജി

ദിലീപിന്റെ ഹര്‍ജി

കുറ്റപത്രം ചോര്‍ത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി 23ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നുണ്ട്. അതിനിടെയാണ് സാക്ഷിമൊഴികള്‍ ചോര്‍ന്നത്. ഇത് സാക്ഷികളുടെ സുരക്ഷ അവതാളത്തിലാക്കുന്നതാണെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

ചോര്‍ന്ന മൊഴികള്‍

ചോര്‍ന്ന മൊഴികള്‍

ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യര്‍, നിലവിലെ ഭാര്യ കാവ്യാമാധവന്‍, നടന്‍ സിദ്ദീഖ്, നടനും എംഎല്‍എയുമായ മുകേഷ്, കുഞ്ചാക്കോ ബോബന്‍, ഗായിക റിമി ടോമി, സംയുക്താ വര്‍മ തുടങ്ങിയ പ്രധാന സാക്ഷിമൊഴികളാണ് പുറത്തായത്. ഇവരെല്ലാവരും ദിലീപിന് എതിരായ മൊഴികളാണ് നല്‍കിയിരിക്കുന്നതെന്ന് മാധ്യമങ്ങളില്‍ നിന്നു വ്യക്തമാകുന്നതാണ്. ഈ പശ്ചാത്തലത്തില്‍ സാക്ഷികള്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട സംരക്ഷണം നഷ്ടപ്പെടുത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രതികള്‍ക്ക് പകര്‍പ്പ് കൈമാറി

പ്രതികള്‍ക്ക് പകര്‍പ്പ് കൈമാറി

കേസിലെ പ്രതികള്‍ക്ക് കോടതി കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്. എട്ടാം പ്രതിയായ ദിലീപ് ആണ് ആദ്യം കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈപ്പറ്റിയത്. ചൊവ്വാഴ്ച മറ്റു പ്രതികളായ ചാര്‍ളി, വിഷ്ണു എന്നിവരുള്‍പ്പെടെയുള്ളവര്‍ അങ്കമാലി കോടതിയില്‍ നിന്ന് പകര്‍പ്പ് വാങ്ങിയിരുന്നു.

തൊട്ടുപിന്നാലെ

തൊട്ടുപിന്നാലെ

തൊട്ടുപിന്നാലെയാണ് മാധ്യമങ്ങള്‍ വഴി സാക്ഷിമൊഴികള്‍ പുറത്തുവരാന്‍ തുടങ്ങിയത്. പ്രതികള്‍ വഴിയാണോ ഇവര്‍ ചോര്‍ന്നതെന്ന് പ്രോസിക്യൂഷന്‍ സംശയം പ്രകടിപ്പിക്കുന്നു. ഇതിനെതിരേ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

പ്രോസിക്യൂഷന്‍ നീക്കം

പ്രോസിക്യൂഷന്‍ നീക്കം

സാക്ഷികളുടെ മൊഴികള്‍ സംരക്ഷിക്കപ്പെടണമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. വിവാദമായ ഗോധ്ര കലാപക്കേസിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി ഈ വിഷയം ഊന്നിപ്പറഞ്ഞത്. ദിലീപ് കേസില്‍ നിര്‍ദേശം ലംഘിക്കെപ്പട്ടുവെന്നാണ് പ്രോസിക്യൂഷന്‍ അഭിപ്രായപ്പെടുന്നത്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനും പ്രോസിക്യൂഷന് ആലോചനയുണ്ട്.

സമ്മര്‍ദ്ദത്തിന് സാധ്യത

സമ്മര്‍ദ്ദത്തിന് സാധ്യത

കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണോ സാക്ഷിമൊഴികള്‍ പരസ്യപ്പെടുത്തിയതെന്ന് സംശയം ബലപ്പെട്ടിട്ടുണ്ട്. നിര്‍ണായക സാക്ഷിമൊഴികള്‍ പുറത്തായാല്‍ സമ്മര്‍ദ്ദത്തിന് സാധ്യതയുണ്ടെന്ന് പോലീസ് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതുകൊണ്ടുതന്നെ ആരാണ് സാക്ഷിമൊഴികള്‍ ചോര്‍ത്തി നല്‍കിയത് എന്ന് അന്വേഷിക്കണമെന്നാകും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുക.

മഞ്ജുവാര്യര്‍

മഞ്ജുവാര്യര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന സാക്ഷികളില്‍ ഒരാളാണ് ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യര്‍. കേസില്‍ ദിലീപിന് ഏറെ തിരിച്ചടിയാകുന്നതും മഞ്ജുവിന്റെ മൊഴി തന്നെ. ദിലീപിന്റെ കുടുംബ ബന്ധങ്ങളിലുണ്ടായ പ്രശ്നങ്ങളാണ് നടി ആക്രമിക്കപ്പെടാനുണ്ടായ സാഹചര്യമുണ്ടായതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ദിലീപും കാവ്യാമാധവനും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്നാണ് മഞ്ജുവാര്യര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 നിരവധി പേര്‍

നിരവധി പേര്‍

മഞ്ജുവാര്യര്‍ മാത്രമല്ല, സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേരില്‍ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. നടന്‍ സിദ്ദീഖ്, നടിമാരായ സംയുക്താ വര്‍മ, ഗീതുമോഹന്‍ദാസ്, ഗായിക റിമി ടോമി തുടങ്ങിയവരെല്ലാം കേസില്‍ മൊഴി കൊടുത്തിട്ടുണ്ട്. ഇവരുടെയെല്ലാം മൊഴികളുടെ പൂര്‍ണരൂപമാണ് പുറത്തായത്. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രിത നീക്കമുണ്ടെന്ന് പ്രോസിക്യൂഷന്‍ സംശയിക്കുന്നു.

അങ്ങനെ പറയാന്‍ കാരണം

അങ്ങനെ പറയാന്‍ കാരണം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവാര്യരാണ്. എന്നാല്‍ അങ്ങനെ പറഞ്ഞത് സാധാരണക്കാരന്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതുകൊണ്ടാണെന്ന് മഞ്ജു മൊഴിയില്‍ വ്യക്തമാക്കുന്നു. ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം ഞാന്‍ മാത്രമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞത്. ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിന് ശേഷം ഞാന്‍ സിനിമാ ഫീല്‍ഡില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നുവെന്നും മഞ്ജു മൊഴിയില്‍ വ്യക്തമാക്കി.

English summary
Prosecution likely approach to High Court to take action against Actress Attack case's witness statements leak

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്