• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോഹൻലാലിനെതിരെ ആഞ്ഞടിച്ച് ഡബ്ല്യുസിസി... വാർത്താ സമ്മേളനത്തിൽ അപമാനിച്ചു; പൊട്ടിത്തെറിച്ച് രേവതി

cmsvideo
  മോഹൻലാലിനെതിരെ ആഞ്ഞടിച്ച് WCC | Oneindia Malayalam

  കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഡബ്ല്യുസിസി കടുത്ത നിലപാടിലേക്ക്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ താരസംഘടനയില്‍ കൂടി അംഗങ്ങളായ ഡബ്ല്യുസിസി അംഗങ്ങള്‍ ശരിക്കും പൊട്ടിത്തെറിക്കുകയായിരുന്നു.

  അമ്മയ്ക്ക് എതിരെ നടിമാരുടെ തുറന്ന യുദ്ധം, നടിമാർ 'മീ ടൂ' വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സൂചന

  മോഹന്‍ലാല്‍ തങ്ങളെ അപമാനിച്ചു എന്നാണ് നടി രേവതി വെട്ടിത്തുറന്ന് പറഞ്ഞത്. മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ ആണ് രേവതിയെ ഏറെ ചൊടിപ്പിച്ചത്.

  ദിലീപിനെ കൈവിടാതെ എഎംഎംഎ; നടിമാര്‍ കാത്തിരിക്കണം; ഇപ്പോള്‍ നടപടിയെടുക്കാനാവില്ലെന്ന് മോഹന്‍ലാല്‍

  സിനിമ മേഖലയില്‍ തങ്ങളുടെ ഓരോരുത്തരുടെ അനുഭവ പരിചയം വെളിവാക്കിക്കൊണ്ടായിരുന്നു വാര്‍ത്താ സമ്മേളനം തുടങ്ങിയത്. തങ്ങള്‍ ആരാണ് എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് അത്തരം ഒരു ആമുഖം എന്ന് രേവതി വ്യക്തമാക്കി. പക്ഷേ, മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എന്തായിരുന്നു പറഞ്ഞത്....

  മോഹന്‍ലാല്‍ അപമാനിച്ചു

  മോഹന്‍ലാല്‍ അപമാനിച്ചു

  സിനിമ മേഖലയില്‍ ഇത്രയും കാലമായുള്ള തങ്ങളെ നടിമാര്‍ എന്നാണ് എഎംഎംഎ പ്രസിഡന്റ് ആയ മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശേഷിപ്പിച്ചത്. ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമായിരുന്നു എന്നാണ് രേവതി പറഞ്ഞത്. അത് തങ്ങളെ വിഷമിപ്പിക്കുന്നതായിരുന്നു എന്നും രേവതി പറഞ്ഞു.

  എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് മുന്നില്‍

  എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് മുന്നില്‍

  എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തിയതും അവര്‍ക്ക് കത്ത് നല്‍കിയതും രേവതിയും പാര്‍വ്വതിയും പത്മപ്രിയയും ചേര്‍ന്നായിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അസ്വസ്ഥതയുണ്ടാക്കുന്ന വിവരങ്ങളാണ് മുവരും പുറത്ത് വിട്ടത്.

  ഇനി കാത്തിരിക്കില്ല

  ഇനി കാത്തിരിക്കില്ല

  അക്കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഇനി കാത്തിരിക്കേണ്ടതില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായുള്ള ചര്‍ച്ചയില്‍ ആദ്യത്തെ നാല്‍പത് മിനിട്ടോളം തങ്ങളെ ചോദ്യം ചെയ്യുന്നതും കുറ്റപ്പെടുത്തുന്നതും ആയ നിലപാടാണ് ഭാരവാഹികള്‍ എടുത്തത്. തങ്ങള്‍ക്ക് കാര്യങ്ങള്‍ പറയാന്‍ പോലും പറ്റാത്ത സ്ഥിതിയായിരുന്നു.

  ആ വോയ്‌സ് ക്ലിപ്പ് കേള്‍പിച്ചപ്പോള്‍

  ആ വോയ്‌സ് ക്ലിപ്പ് കേള്‍പിച്ചപ്പോള്‍

  എന്നാല്‍ ഇതിന് ശേഷം, അതിക്രമത്തെ അതിജീവിച്ച നടിയുടെ വോയ്‌സ് ക്ലിപ്പ് ആ യോഗത്തില്‍ കേള്‍പിച്ചു. അതിന് ശേഷം യോഗത്തില്‍ സമ്പൂര്‍ണ നിശബ്ദതയായിരുന്നു എന്നും ഇവര്‍ പറയുന്നു. അതിന് മുമ്പ് ആക്രമിക്കപ്പെട്ട നടിയെ വ്യക്തിപരമായി അധിക്ഷേപിച്ച് പലരും സംസാരിച്ചു എന്നും ഡബ്ല്യുസിസി അംഗങ്ങള്‍ വെളിപ്പെടുത്തി.

  മോഹന്‍ലാല്‍ പറഞ്ഞത്

  മോഹന്‍ലാല്‍ പറഞ്ഞത്

  ഒരു വ്യക്തി എന്ന നിലയില്‍ താന്‍ ആക്രമിക്കപ്പെട്ട നടിയുടെ കൂടെ നില്‍ക്കാം. പക്ഷേ, ജനറല്‍ ബോഡി യോഗത്തിന്റെ തീരുമാനത്തിന്റെ മുകളില്‍ എന്ത് ചെയ്യാന്‍ പറ്റും എന്നായിരുന്നത്രെ മോഹന്‍ലാലിന്റെ ചോദ്യം.

  ഇതാണോ നീതി?

  ഇതാണോ നീതി?

  എഎംഎംഎയില്‍ അംഗമാണ്. പക്ഷേ, തന്നെ ഒരുപരിപാടിക്കും അവര്‍വിളിച്ചിട്ടില്ല. ഡബ്ല്യുസിസി ഉണ്ടായതുകൊണ്ട് മാത്രമാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്. ഓഗസ്റ്റില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി സംസാരിച്ചിരുന്നു. കുറ്റാരോപിമതന്‍ ഇപ്പോഴും സംഘടനയുടെ ഉള്ളിലാണ്. പീഡനം നേരിടേണ്ടി വന്ന ആള്‍ പുറത്തും. ഇതാണോ നീതി- രേവതിയുടെ ചോദ്യം ഇങ്ങനെ ആയിരുന്നു.

  രാജിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു

  രാജിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു

  താരസംഘടനയില്‍ നിന്ന് രാജിവയ്ക്കാന്‍ താനും തീരുമാനിച്ചിരുന്നു എന്നാണ് പാര്‍വ്വതി വ്യക്തമാക്കിയത്. ഇടവേള ബാബുവിനെ ആ സമയത്ത് വിളിച്ചിരുന്നു. സംഘടനയുടെ പേര് എന്തിനാണ് മോശമാക്കുന്നത് എന്നായിരുന്നു തിരിച്ച് ചോദിച്ചത്. ജനറല്‍ ബോഡി അംഗങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ അടിയന്തര യോഗം ചേരും എന്നും പറഞ്ഞിരുന്നു. പക്ഷേ, യോഗത്തില്‍ സംസാരിക്കാന്‍ അവസരം തരാന്‍ കെഞ്ചി ചോദിക്കേണ്ടി വന്നു.

  മിണ്ടാതിരിക്കാന്‍ കാരണം

  മിണ്ടാതിരിക്കാന്‍ കാരണം

  ഒരു സംയുക്ത പ്രസ്താവന നല്‍കാം എന്ന ഉറപ്പിന്റെ മുകളിലാണ് ഓഗസ്‌ററ് എഴിന് ശേഷം മിണ്ടാതിരുന്നത് എന്നാണ് രേവതി വ്യക്തമാക്കിയത്. അവര്‍ തങ്ങളെ കേള്‍ക്കുമെന്നും തീരുമാനം തിരുത്തും എന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ, അവര്‍ ഞങ്ങളെ ആരോപണങ്ങള്‍ കൊണ്ട് മൂടുകയായിരുന്നു എന്ന് പാര്‍വ്വതി വെളിപ്പെടുത്തി.

  ആദ്യം അപേക്ഷ കൊടുക്കണമെന്ന്

  ആദ്യം അപേക്ഷ കൊടുക്കണമെന്ന്

  ആക്രമിക്കപ്പെട്ട നടിയെ സംഘടനയില്‍ തിരിച്ചെടുക്കുന്ന കാര്യവും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ നടി വീണ്ടും അപേക്ഷ നല്‍കണം എന്നായിരുന്നു ഭാരവാഹികള്‍ പറഞ്ഞത്. അത് എക്‌സിക്യൂട്ടീവ് പരിഗണിക്കുമെന്നും പിന്നീട് ജനറല്‍ ബോഡി വോട്ടിനിട്ട് തീരുമാനമെടുക്കും എന്നും ആയിരുന്നു പ്രതികരണം.

  ചൂടുവെള്ളത്തില്‍ വീണ പൂച്ച

  ചൂടുവെള്ളത്തില്‍ വീണ പൂച്ച

  നടിയെ അധിക്ഷേപിക്കുന്ന രീതിയില്‍ പലരും സംസാരിച്ചുവെന്ന് ഇവര്‍ പറയുന്നു. വിക്ടിം ഷെയിമിങ്ങാണ് പലരും നടത്തിയിരുന്നത്. ആക്രമിക്കപ്പെട്ട നടിയെ ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്നാണ് നടന്‍ ബാബുരാജ് വിശേഷിപ്പിച്ചത് എന്നാണ് പാര്‍വ്വതി വെളിപ്പെടുത്തിയത്.

  ശുദ്ധീകരണവുമായി മുന്നോട്ട്

  ശുദ്ധീകരണവുമായി മുന്നോട്ട്

  സിനിമ രംഗം ശുദ്ധീകരണത്തിന്റെ നടപടികളുമായി മുന്നോട്ട് പോകും എന്നാണ് നടി രമ്യ നമ്പീശന്‍ പറഞ്ഞത്. മുഖ്യമന്ത്രിയോട് സംസാരിച്ചതനുസരിച്ച് കമ്മീഷന്‍ രൂപീകരിക്കും എന്നും രമ്യ നമ്പീശന്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം രാജിവച്ച ആളാണ് രമ്യ.

  മുഖംമൂടി വലിച്ചുകീറും

  മുഖംമൂടി വലിച്ചുകീറും

  എഎംഎംഎ എന്നത് ഒരു സന്തുഷ്ട കുടുംബം അല്ലെന്നാണ് പാര്‍വ്വതി പറഞ്ഞത്. ആ മുഖംമൂടി വലിച്ചുകീറം. അതിനുള്ള വഴിയാണ് ആക്രമിക്കപ്പെട്ട നടി തന്റെ ധീരതയിലൂടെ കാണിച്ചുതന്നത് എന്നും പാര്‍വ്വതി പറഞ്ഞു.

  ദേശീയ തലത്തില്‍ നടക്കുന്നത്

  ദേശീയ തലത്തില്‍ നടക്കുന്നത്

  ദേശീയതലത്തില്‍ മീ ടു കാമ്പയിന്‍ ശക്തമാകുമ്പോള്‍ ആമിര്‍ ഖാനും അക്ഷയ് കുമാറും എല്ലാം എന്ത് നിലപാട് എടുക്കുന്നു എന്നത് നാം കണ്ടതാണ് എന്നാണ് റീമ കല്ലിങ്കല്‍ പറഞ്ഞത്.

  കേരളത്തില്‍ കുറ്റാരോപിതനായ നടനെ നായകനാക്കി ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ സിനിമ പ്രഖ്യാപിക്കുകയാണ് ചെയ്തത്. നടി തന്നെ പരസ്യമായി ആരോപണം ഉന്നയിച്ചപോഴും ആലോചിക്കാമെന്ന് മാത്രം ആയിരുന്നു താരസംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞത് എന്നും റീമ കല്ലിങ്കല്‍ പറഞ്ഞു.

  മുകേഷിനെതിരെ നടപടിയെടുക്കണം

  മുകേഷിനെതിരെ നടപടിയെടുക്കണം

  മീ ടു വിവാദത്തില്‍ പെട്ട മുകേഷിനെതിരെ താരസംഘടന നടപടിയെടുക്കണം എന്നും റീമ കല്ലിങ്കല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് അറിയണം എന്നുണ്ടെന്നും റീമ കല്ലിങ്കല്‍ പറഞ്ഞു.

  കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ഒരു കേസിലെ പ്രതിയെ സംഘടനയില്‍ തിരിച്ചെടുത്ത താരസംഘടനയ്ക്ക് മുകേഷിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ സമയം ഉണ്ടാകുമോ എന്നും റിമ സംശയം പ്രകടിപ്പിച്ചു.

  വെളിപ്പെടുത്തി അര്‍ച്ചവന പത്മിനി

  വെളിപ്പെടുത്തി അര്‍ച്ചവന പത്മിനി

  സിനിമയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നടിയും സിനിമ പ്രവര്‍ത്തകയും ആയ അര്‍ച്ചന പത്മിനി വെളിപ്പെടുത്തി. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളന്‍ ഷെറിന്‍ സ്റ്റാന്‍ലി എന്ന ആളില്‍ നിന്നായിരുന്നു മോശം പെരുമാറ്റം ഉണ്ടായത്. ഇത് സംബന്ധിച്ച് ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന് പരാതി നല്‍കിയിട്ടും ഒരു കാര്യവും ഉണ്ടായില്ലെന്നും അര്‍ച്ചന വെളിപ്പെടുത്തി.

  കൂടുതൽ dileep വാർത്തകൾView All

  English summary
  Actress Attack Case: WCC's crucial press meet criticising Mohanlal

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more