അപ്പുണ്ണിക്കെതിരെ തെളിവുണ്ട്? എന്നിട്ടും വിട്ടയച്ചു, പോലീസിന്റേത് കുതന്ത്രം!! ലക്ഷ്യം മറ്റൊരാളെ

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായ പല ഫോണ്‍വിളികളും നടന്നത് ദിലീപിന്റെ ഡ്രൈവറും മാനേജറുമായ എഎസ് സുനില്‍രാജ് എന്ന അപ്പുണ്ണി മുഖേന ആയിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ പോലീസിന് നേരത്തെ ലഭിച്ചതുമാണ്. മുങ്ങിയ അപ്പുണ്ണി പോലീസ് ക്ലബ്ബില്‍ പൊങ്ങിയിട്ടും പക്ഷേ, പോലീസ് ഇയാളെ വിട്ടയച്ചു. ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം. എന്താണ് ഇതിന് കാരണം.

ക്രൈം ത്രില്ലര്‍ സിനിമകളെ പോലും വെല്ലുന്ന രീതിയിലാണ് കേസ് അന്വേഷണം നീങ്ങുന്നതെന്ന് വേണം കരുതാന്‍. ദിലീപിനെ പൊക്കിയ പോലീസിന് അപ്പുണ്ണിയെ പ്രതിയാക്കി അറസ്റ്റ് ചെയ്യല്‍ അത്ര വലിയ വിഷയമല്ല. പക്ഷേ, പോലീസ് ഇയാളോട് പോകാന്‍ പറഞ്ഞു. ഇപ്പോള്‍ തെളിയുന്നത് പോലീസ് അപ്പുണ്ണിക്കും മുകളിലുള്ള ഏതോ ഒരു വ്യക്തിയെ തേടുന്നുവെന്നതാണ്.

ദിലീപിന്റെ അറസ്റ്റിലും ഉണ്ടായിരുന്നു

ദിലീപിന്റെ അറസ്റ്റിലും ഉണ്ടായിരുന്നു

ദിലീപ് അറസ്റ്റിലായത് ജൂലൈ പത്തിനായിരുന്നു. ആദ്യം 13 മണിക്കൂര്‍ ചോദ്യം ചെയ്ത ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും പോലീസ് വിട്ടയച്ചതിന് ശേഷം മറ്റൊരു ദിവസമാണ് ദിലീപിനെ വീണ്ടും വിളിപ്പിച്ചു അറസ്റ്റ് ചെയ്തത്.

അപ്പുണ്ണി ഉടന്‍ മുങ്ങി, പിന്നെ

അപ്പുണ്ണി ഉടന്‍ മുങ്ങി, പിന്നെ

ദിലീപ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് അപ്പുണി മുങ്ങിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇത് കണ്ടാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്.

ഗതികെട്ട് പൊങ്ങി

ഗതികെട്ട് പൊങ്ങി

പക്ഷേ, ഹൈക്കോടതി ജാമ്യാപേക്ഷ നിരസിക്കുകയും അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. മൂന്നാം മുറ ഭയമാണെന്നായിരുന്നു അപ്പുണ്ണിയുടെ വാദം.

അന്ന് 13 ഇപ്പോള്‍ ആറ്

അന്ന് 13 ഇപ്പോള്‍ ആറ്

ഹൈക്കോടതി കൈവിട്ട പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച അപ്പുണ്ണി നാടകീയമായി ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരായത്. ഇയാളെ ആറ് മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തു. പിന്നീട് വിട്ടയക്കുകയായിരുന്നു.

അപ്പുണിക്കൊപ്പം ഷിബു

അപ്പുണിക്കൊപ്പം ഷിബു

അപ്പുണ്ണിയെ മാത്രമല്ല തിങ്കളാഴ്ച പോലീസ് ചോദ്യം ചെയ്തത്. അപ്പുണ്ണിയുടെ സഹോദരന്‍ ഷിബുവിനെയും ചോദ്യം ചെയ്തു. മുമ്പ് ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യരുടെ ഡ്രൈവറായിരുന്നു ഷിബു.

പോലീസ് മറ്റൊരാള്‍ക്ക് പിന്നാലെ

പോലീസ് മറ്റൊരാള്‍ക്ക് പിന്നാലെ

കൂടാതെ മഞ്ജുവാര്യരുടെ സുഹൃത്തായ പരസ്യസംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും പോലീസ് ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് അപ്പുണ്ണിയെ വിട്ടയച്ചത്. ഷിബുവിനെയും വിട്ടു. ഇപ്പോള്‍ പോലീസ് മറ്റൊരാള്‍ക്ക് പിന്നാലെയാണ്. അതാരാണെന്ന് ഇപ്പോഴും അവ്യക്തം.

വമ്പന്‍ സ്രാവുകള്‍ ഇനിയും

വമ്പന്‍ സ്രാവുകള്‍ ഇനിയും

ഇനിയും പ്രധാന വ്യക്തികള്‍ പിടിയിലാകാനുണ്ടെന്നാണ് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. കോടതിയില്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ വാക്കുകള്‍. അപ്പോള്‍ ആരാണ് ഇനിയും പിടിയിലാകാനുള്ളത്.

സുനിയെ വീണ്ടും ചോദ്യം ചെയ്യും

സുനിയെ വീണ്ടും ചോദ്യം ചെയ്യും

ഈ സാഹചര്യത്തില്‍ പോലീസ് പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. പോലീസ് സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാന്‍ കോടതി അനുമതിയും നല്‍കിയിട്ടുണ്ട്. ഇനിയാണ് നിര്‍ണായക നീക്കം.

അപ്പുണ്ണിയെ വീണ്ടും വിളിപ്പിക്കും

അപ്പുണ്ണിയെ വീണ്ടും വിളിപ്പിക്കും

അപ്പുണ്ണിയെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അപ്പുണ്ണിക്കെതിരേ നിരവധി തെളിവുകള്‍ പോലീസിന്റെ കൈവശമുണ്ട്.

അപ്പുണ്ണിയുടെ ഫോണ്‍ മുഖേന

അപ്പുണ്ണിയുടെ ഫോണ്‍ മുഖേന

പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദിലീപുമായി സംസാരിച്ചത് അപ്പുണ്ണിയുടെ ഫോണ്‍ മുഖേനയാണെന്നാണ് പോലീസ് കരുതുന്നത്. ദിലീപിനെതിരായ പ്രധാന തെളിവുകളായി ഉയര്‍ത്തിക്കാട്ടുന്നതും ഇക്കാര്യമാണ്.

ദിലീപിന് കനത്ത തിരിച്ചടി

ദിലീപിന് കനത്ത തിരിച്ചടി

ജയിലില്‍ കഴിയുമ്പോള്‍ സുനി വിളിച്ചത് അപ്പുണ്ണിയുടെ ഫോണിലേക്കായിരുന്നു. ഈ സമയം ദിലീപ് അടുത്തുണ്ടായിരുന്നുവെന്ന് അപ്പുണ്ണി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ദിലീപിന് കനത്ത തിരിച്ചടിയാണ് ഈ മൊഴി.

കത്ത് വന്നതും അപ്പുണ്ണിക്ക്

കത്ത് വന്നതും അപ്പുണ്ണിക്ക്

ദിലീപിന് കൈമാറാന്‍ ജയിലില്‍ നിന്നു സുനി സഹതടവുകാരന്‍ വിഷ്ണു മുഖേന അയച്ച കത്തും അപ്പുണ്ണിക്കാണ്. ഇത്തരം നിരവധി തെളിവുകള്‍ അപ്പുണ്ണിക്കെതിരേയുണ്ട്. എന്നിട്ടും അപ്പുണ്ണിയെ എന്തിന് വിട്ടയച്ചുവെന്നതാണ് ചോദ്യം.

Appunni made the revelations
സ്രാവുകള്‍ക്ക് വലവിരിച്ച് പോലീസ്

സ്രാവുകള്‍ക്ക് വലവിരിച്ച് പോലീസ്

പക്ഷേ, പോലീസ് തന്ത്രപരമായ നീക്കമാണ് നടത്തുന്നതെന്ന് വേണം കരുതാന്‍. അടുത്ത തവണ അപ്പുണ്ണിയെ ചോദ്യം ചെയ്യുമ്പോള്‍ ഈ സംശയം ദൂരീകരിക്കപ്പെടും. മാത്രമല്ല, സുനി പറയുന്ന വമ്പന്‍ സ്രാവുകള്‍ ഇനിയുമുണ്ടെങ്കില്‍ അവരെ കുടുക്കുകയാകും പോലീസിന്റെ അടുത്ത നീക്കം.

English summary
Actress Attack case: Why police release Appunni without arrest
Please Wait while comments are loading...