കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ നടിമാര്‍ ശക്തിയാര്‍ജ്ജിക്കുന്നു; അംഗീകാരമായി, കരുനീക്കം കരുതലോടെ, അവള്‍ക്കൊപ്പം തന്നെ

കരിയറില്‍ നിലനില്‍ക്കണം എന്നു കരുതിയ പലരും പീഡനങ്ങള്‍ തുറന്നുപറയാന്‍ മടിക്കുകയാണ്. എല്ലാം സഹിച്ചു അവര്‍ മുന്നോട്ട് പോകുന്നു.

  • By Ashif
Google Oneindia Malayalam News

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്. താരസംഘടന അമ്മയുടെ കീഴില്‍ അണിനിരന്ന നടിമാര്‍ പിന്നീട് മാറിചിന്തിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അതിന്റെ ഫലമായിരുന്നു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയായ വുമണ്‍ കളക്ടീവ് ഇന്‍ സിനിമ (ഡബ്ല്യുസിസി).

കാസര്‍കോട് പ്രേതക്കല്യാണം!! രമേശനും സുകന്യക്കും പരലോകത്ത് ആദ്യരാത്രി; ഭൂമിയില്‍ താലികെട്ട്കാസര്‍കോട് പ്രേതക്കല്യാണം!! രമേശനും സുകന്യക്കും പരലോകത്ത് ആദ്യരാത്രി; ഭൂമിയില്‍ താലികെട്ട്

ഇപ്പോള്‍ ഡബ്ല്യുസിസിക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുന്നു. ഔദ്യോഗിക അംഗീകാരം ലഭിക്കാത്തത് കൊണ്ടുതന്നെ ഒരു കൂട്ടായ്മ എന്നതിലുപരി കൂടുതല്‍ വിഷയങ്ങളില്‍ ഇടപെടാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. ഇനി തടസമുണ്ടാകില്ല. മേഖലയിലെ മറ്റു സംഘടനകളുമായി സഹകരിച്ച് വനിതകളുടെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ഇടപെടാനാണ് ഡബ്ല്യുസിസിയുടെ തീരുമാനം. അത് ചിലപ്പോള്‍ വര്‍ഷങ്ങളായി സിനിമാ രംഗത്ത് നിലനില്‍ക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും തിരിച്ചടിയാകുകയും ചെയ്യും.

യുവനടി ആക്രമിക്കപ്പെട്ട കേസ്

യുവനടി ആക്രമിക്കപ്പെട്ട കേസ്

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീല് അറസ്റ്റിലായതോടെയാണ് ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങളും നിലപാടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടത്. ആക്രമണത്തിന് ഇരയായ നടിക്കൊപ്പം അവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഒരുതരത്തില്‍ അത് ദിലീപിന് എതിരുമായി.

സംഘടന പറയുന്നത്

സംഘടന പറയുന്നത്

ഇപ്പോഴും സംഘടന പറയുന്നത് അവള്‍ക്കൊപ്പം തന്നെയുണ്ടാകുമെന്നാണ്. കേസിന്റെ അന്ത്യംവരെ അവള്‍ക്കൊപ്പം തന്നെ നില്‍ക്കും. ലൈംഗിക പീഡനകേസില്‍ പ്രതികള്‍ രക്ഷപ്പെടുന്നത് തടയുകയും ഇരകള്‍ക്ക് നീതി ലഭ്യമാക്കലുമാണ് ലക്ഷ്യമെന്നും സംഘടനാ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച നടി രേവതിയും റിമ കല്ലിങ്കലും പറയുന്നു.

 പത്മപ്രിയ അറിയിച്ചു

പത്മപ്രിയ അറിയിച്ചു

ഡബ്ല്യുസിസിക്ക് അംഗീകാരം കിട്ടിയ കാര്യം പത്മപ്രിയ ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. സംഘടനയ്ക്ക് ജന്‍മദിനാശംകള്‍ നേര്‍ന്ന പത്മപ്രിയ ഇനി ഇവിടെ തന്നെ തുടരുമെന്നും എനിക്കും മലയാളസിനിമയിലെ സ്ത്രീകള്‍ക്കും സംഘടന പ്രധാനപ്പെട്ടതാണെന്നും വ്യക്തമാക്കുന്നു.

ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാകുന്നു

ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാകുന്നു

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാകാറുണ്ട് എന്ന് പ്രചരണമുണ്ടായിരുന്നെങ്കിലും അടുത്തിടെ നടിമാര്‍ ഇക്കാര്യം തുറന്നുപറഞ്ഞത് വിവാദമായിരുന്നു. എന്നാല്‍ ഇതെല്ലാം പഴങ്കഥകളാണെന്നായിരുന്നു അമ്മ അധ്യക്ഷന്‍ ഇന്നസെന്റിന്റെ പ്രതികരണം. ഇന്നസെന്റിന്റെ പ്രതികരണം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

മഞ്ജു മുതല്‍ സജിത വരെ

മഞ്ജു മുതല്‍ സജിത വരെ

റിമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ള നടിമാര്‍ ഇന്നസെന്റിന്റെ പേരെടുത്ത് വിമര്‍ശിച്ചു. സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് അവര്‍ ആണയിടുന്നു. മഞ്ജുവാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍, അഞ്ജലി മേനോന്‍ എന്നിവരെല്ലാം മുന്‍കൈയെടുത്താണ് ഡബ്ല്യുസിസി രൂപീകരിച്ചത്.

സാരഥികളെ തിരഞ്ഞെടുക്കും

സാരഥികളെ തിരഞ്ഞെടുക്കും

ഇനി സംഘടനയുടെ സാരഥികളെ തിരഞ്ഞെടുക്കുന്ന നടപടികളിലേക്ക് കടക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. ഇന്ത്യയില്‍ ചലച്ചിത്ര മേഖലയില്‍ വനിതകള്‍ക്ക് മാത്രമായുള്ള സംഘടന ആദ്യമാണ്.

മറ്റു സംഘടനകളോടൊപ്പം

മറ്റു സംഘടനകളോടൊപ്പം

സംഘടനയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മറ്റു സംഘടനകളുമായി കൂടിയാലോചിച്ച് കൂടുതല്‍ കാര്യങ്ങളില്‍ ഇടപെടുമെന്ന് റിമ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നിര്‍മാതാക്കളുടെ സംഘടനയുമായി സഹകരിക്കുന്ന കാര്യം അവര്‍ എടുത്തുപറയുകയും ചെയ്തു.

ഏതറ്റംവരെയും പോകും

ഏതറ്റംവരെയും പോകും

സംഘടനയുടെ ആദ്യ ചുവട് അവള്‍ക്കൊപ്പം എന്ന ക്യാമ്പയിനായിരുന്നു. നടിക്കെതിരേ ഒരു അനീതിയുണ്ടായിരിക്കുന്നു. അവള്‍ക്ക് നീതി കിട്ടണം. അതിന് ഏതറ്റംവരെയും പോകുമെന്നാണ് നടി രേവതി പറഞ്ഞത്.

പ്രതികള്‍ ശിക്ഷിക്കപ്പെടണം

പ്രതികള്‍ ശിക്ഷിക്കപ്പെടണം

പീഡനക്കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടണം. അവള്‍ക്കായി ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യും. കോടതിയും പോലീസും രാഷ്ട്രീയ നേതൃത്വവും നിയമപരമായി എടുക്കുന്ന തീരുമനം തങ്ങള്‍ അനുസരിക്കുമെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

തുറന്നുപറയാന്‍ മടിക്കുന്നവര്‍

തുറന്നുപറയാന്‍ മടിക്കുന്നവര്‍

കരിയറില്‍ നിലനില്‍ക്കണം എന്നു കരുതിയ പലരും പീഡനങ്ങള്‍ തുറന്നുപറയാന്‍ മടിക്കുകയാണ്. എല്ലാം സഹിച്ചു അവര്‍ മുന്നോട്ട് പോകുന്നു. പുതിയതായി വരുന്ന ചിലര്‍ തങ്ങളെ ബന്ധപ്പെടുന്നുണ്ട്. കൂട്ടായ്മ രൂപീകരിച്ചത് അറിഞ്ഞില്ല എന്ന പ്രതികരണങ്ങള്‍ അവഗണിക്കുന്നു. ആരും വിളിച്ചിട്ടുവന്നതല്ല. പ്രശ്‌നം വന്നപ്പോള്‍ ഒത്തുചേരുകയായിരുന്നു. ഇനി കൂടുതല്‍ പേരെ സംഘടനയില്‍ ചേര്‍ത്ത് കരുത്താര്‍ജ്ജിക്കുമെന്നും രേവതി വ്യക്തമാക്കി.

English summary
Actress Attack case: Women in Cinema Collective is a Legal entity now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X