ദിലീപും കാവ്യയുമല്ല...!! നടിയെ ആക്രമിച്ചതിന് പിന്നിൽ മലയാളത്തിലെ യുവ സംവിധായകനോ..??

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: അവിശ്വസനീയമായ ട്വിസ്റ്റുകളാണ് നടിയെ ആക്രമിച്ച കേസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പള്‍സര്‍ സുനിയുടേയും ചില ക്രിമിനലുകളുടേയും വെറുമൊരു തട്ടിക്കൊണ്ടുപോകല്‍ കേസായി ഒതുങ്ങുമായിരുന്ന സംഭവം ഇന്നെത്തി നില്‍ക്കുന്നത് ഞെട്ടിപ്പിക്കുന്ന ഇടങ്ങളിലും ആളുകളിലുമാണ്. അപ്രതീക്ഷിതമായെന്നോണം പുതിയ പേരുകളും കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്നുണ്ട്.

ദിലീപിനേയും നാദിര്‍ഷയേയും മാനേജര്‍ അപ്പുണ്ണിയേയും കൂടാതെ നടി കാവ്യാ മാധവനേയും അമ്മയേയും മറ്റൊരു പ്രമുഖ നടിയേയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം മലയാളത്തിലെ ഒരു യുവസംവിധായകനിലേക്ക് അന്വേഷണം നീളുന്നുവെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തന്നെ കുടുക്കാൻ ശ്രമം

തന്നെ കുടുക്കാൻ ശ്രമം

നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ദിലീപ് പലതവണ ആവര്‍ത്തിച്ചതാണ്. മാത്രമല്ല തന്നെ കുടുക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട് എന്നും ദിലീപ് ആരോപിച്ചിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ ഇത് സംബന്ധിച്ചും നടന്‍ വിവരങ്ങള്‍ നല്‍കിയിരുന്നു.

ഒരു യുവസംവിധായകൻ

ഒരു യുവസംവിധായകൻ

ദിലീപിനേയും ഒപ്പം നാദിര്‍ഷയേയും ചോദ്യം ചെയ്തതില്‍ നിന്നും ഒരു യുവസംവിധായകനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സംവിധായകനെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

വിവരങ്ങൾ പുറത്ത്

വിവരങ്ങൾ പുറത്ത്

ഈ യുവസംവിധായകന്റെ പേരടക്കമുള്ള വിവരങ്ങള്‍ ദിലീപും നാദിര്‍ഷയും പോലീസിനോട് പറഞ്ഞുവെന്നാണ് അറിയുന്നത്. ഈ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് നടിക്ക് നേരെ ആക്രമണം നടന്നതെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുനിക്ക് അടുത്ത ബന്ധം

സുനിക്ക് അടുത്ത ബന്ധം

ഈ യുവസംവിധായകനുമായി പ്രതി പള്‍സര്‍ സുനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.നടിക്ക് നേരെ ആക്രമണം നടന്ന സമയത്ത് തന്നെ ഒരു യുവസംവിധായകനെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.

അന്നത്തെ വാർത്തകൾ

അന്നത്തെ വാർത്തകൾ

ഒരു യുവസംവിധായകന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ പരിശോധന നടന്നുവെന്നും പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞത് ഈ ഫ്‌ളാറ്റില്‍ ആണെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ പിന്നീട് ഈ സംവിധായകന്റെ പേര് എവിടെയും കേട്ടില്ല.

അന്വേഷണം സംവിധായകനിലേക്ക്

അന്വേഷണം സംവിധായകനിലേക്ക്

കഴിഞ്ഞ ദിവസം ദിലീപിനേയും നാദിര്‍ഷയേയും മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയതില്‍ നിന്നാണ് വീണ്ടും സംവിധായകന് നേരെ അന്വേഷണം നീളുന്നത്. ഇതോടെ നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ പുറത്ത് വരാത്ത കൂടുതല്‍ പേരുണ്ടെന്ന് വ്യക്തമാവുകയാണ്.

നിർണായക നീക്കം

നിർണായക നീക്കം

അതിനിടെ പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്നതിന് മുന്‍പ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അടുപ്പക്കാരെ ബന്ധപ്പെട്ടതായി പോലീസിന് രേഖകള്‍ ലഭിച്ചു കഴിഞ്ഞു. മാത്രമല്ല നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും ലഭിച്ചുവെന്നാണ് സൂചന.

English summary
Police may consider questioning a young director in Malayalam, in relation with actress abduction case
Please Wait while comments are loading...