പള്‍സർ സുനിയുടെ കത്തിലെ സംവിധായകനും നടനും ആര്? കത്ത് എത്തിച്ചതാര്?പോലീസിന് എല്ലാം അറിയണം!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന പ്രതി പൾസർ സുനിക്കൊപ്പം ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനം. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് നിർദേശം നൽകിയിരിക്കുന്നത്. സുനിയ്ക്കൊപ്പം ജയിലിൽ കഴിഞ്ഞിരുന്ന ചാലക്കുടി സ്വദേശി ജിൻസന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. അന്വേഷണ സംഘം നൽകിയ ഹർജിയിലാണ് ഉത്തരവ്.

 കത്ത് പുറത്ത്

കത്ത് പുറത്ത്

ജയിൽ വാസത്തിനിടെ പൾസർ സുനി എഴുതിയ ഒരു കത്ത് പുറത്തു വന്നിരുന്നു. കത്ത് പുറത്തു കൊണ്ടു വന്നതിനു പിന്നിൽ ജിൻസനാണെന്നാണ് സംശയിക്കുന്നത്.

സംവിധായകനും നടനും പങ്ക്

സംവിധായകനും നടനും പങ്ക്

ഒരു സംവിധായകനും നടനും ആക്രമണത്തിനു പിന്നിലുണ്ടെന്ന് സുനിയുടെ കത്തിൽ പറയുന്നുണ്ട്. ഇതിനെ കുറിച്ച് അന്വേഷിക്കാനാണ് സഹ തടവുകാരന്റ മൊഴി രേഖപ്പെടുത്താൻ നിർദേശം നൽകിയത്.

മൊഴി രേഖപ്പെടുത്തും

മൊഴി രേഖപ്പെടുത്തും

ഇക്കാര്യത്തിൽ വ്യക്തത ലഭിക്കാനാണ് സഹ തടവുകാരന്റെ മൊഴി രേഖപ്പെടുത്തുന്നത്. അന്വേഷണ സംഘം നൽകിയ ഹർജിയിലാണ് ഉത്തരവ്.

ഒരിടവേളയ്ക്ക് ശേഷം

ഒരിടവേളയ്ക്ക് ശേഷം

ഒരിടവേളയ്ക്ക് ശേഷമാണ് നടി ആക്രമിക്കപ്പെട്ട സംഭവം കൂടുതൽ ചർച്ചയാകുന്നത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നിൽ പ്രമുഖ നടനാണെന്ന് നേരത്ത ആരോപണങ്ങൾ ഉയർന്നു കേട്ടിരുന്നു. എന്നാൽ മറ്റൊരു പ്രമുഖ നടനും സംവിധായകമുമായ ആൾക്ക് പങ്കുണ്ടെന്ന് പിന്നീട് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എല്ലം തുറന്നു പറയും

എല്ലം തുറന്നു പറയും

സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്നാണ് സുനി ആദ്യം പറഞ്ഞിരുന്നത്.എന്നാൽ സംഭവത്തിനു പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തുമെന്നും എല്ലാം തുറന്നു പറയുമെന്നുമാണ് സുനിയുടെ നിലപാട്.

നടി ആക്രമിക്കപ്പെട്ടത്

നടി ആക്രമിക്കപ്പെട്ടത്

ഫെബ്രുവരി 17നു രാത്രിയിലാണ് തൃശൂരില്‍ നിന്നു എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ കൊച്ചിയില്‍ വച്ച് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പള്‍സര്‍ സുനിയും സംഘവും പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.

രഹസ്യം വെളിപ്പെടുത്തി

രഹസ്യം വെളിപ്പെടുത്തി

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുടെ വിവരങ്ങൾ പൾസർ സുനി ജിൻസനോട് തുറന്നു പറഞ്ഞിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഗൂഢാലോചനയിൽ ഉൾപ്പെട്ട പ്രമുഖ നടന്റെ പേരും ഇയാൾ ജിൻസനോട് പറഞ്ഞതായാണ് വിവരം.

സാഹചര്യം വെളിപ്പെടുത്തി

സാഹചര്യം വെളിപ്പെടുത്തി

നടിയെ ആക്രമിക്കാനുണ്ടായ സാഹചര്യവും ആര് പറഞ്ഞിട്ടാണ് ഇതൊക്കെ ചെയ്തതെന്നുമൊക്കെ സുനി ജിൻസനോട് പറഞ്ഞിട്ടുണ്ടെന്നും സൂചനകളുണ്ട്.

സുഹൃത്തുക്കളായി

സുഹൃത്തുക്കളായി

സുനിയും ജിൻസനും ജയിലിൽ വച്ച് സുഹൃത്തുക്കളായിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തെ കുറിച്ച് ജിൻസനോട് പറഞ്ഞതെന്നാണ് വിവരം.
നെടുമ്പാശേരി പോലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലെ പ്രതിയാണ് ജിൻസൻ.

 പോലീസിനോട് വെളിപ്പെടുത്താത്ത പലതും

പോലീസിനോട് വെളിപ്പെടുത്താത്ത പലതും

പല തവണ ചോദ്യം ചെയ്തിട്ടും പോലീസിനോട് തുറന്ന് പറയാത്ത പല കാര്യങ്ങളും സുനി ജിൻസനോട് തുറന്നു പറഞ്ഞിട്ടുണ്ട്. ജിൻസനെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

 അനുബന്ധ കുറ്റപത്രം

അനുബന്ധ കുറ്റപത്രം

‌നടി ആക്രമിക്കപ്പെട്ട കേസിൽ സുനിയെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിുട്ടുണ്ട്. കൂടുതൽ തെളിവ് ലഭിക്കുകയാണെങ്കിൽ തുടരന്വേഷണം നട
ത്തി അനുബന്ധ കുറ്റപത്രം നൽകാം.

ഗൂഢാലോചന ഇല്ല

ഗൂഢാലോചന ഇല്ല

നിലവിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നിൽ ഗൂഢാലോചന ഇല്ലെന്നാണ് പോലീസ് നിലപാട്. കൂടുതല്‍ പ്രതികളില്ലെന്നും പോലീസ് പറയുന്നു. എന്നാൽ ജിൻസിന്‍റെ മൊഴി പുറത്ത് വരുന്നതോടെ കേസ് വീണ്ടും സജീവമാകും.

മൊബൈൽ കണ്ടെത്താനായില്ല

മൊബൈൽ കണ്ടെത്താനായില്ല

അതേസമയം നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസിലെ നിർണായക തെളിവാണ് മൊബൈൽ.

English summary
actress attack police may question pulsar suni's jail mate
Please Wait while comments are loading...