കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഥകള്‍ മെനയുന്നത് ആര്‍ക്ക് വേണ്ടി..?? എന്താണ് ഉള്‍ഭയം...?? നടിയുടെ സഹോദരന്‍ പ്രതികരിക്കുന്നു...!!

  • By Anamika
Google Oneindia Malayalam News

കോഴിക്കോട്: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒരു ജനപ്രതിനിധിയില്‍ നിന്നും കേള്‍ക്കാന്‍ പാടില്ലാത്ത വാക്കുകളാണ് കഴിഞ്ഞ കുറേ നാളുകളായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജില്‍ നിന്നും കേട്ട് കൊണ്ടിരിക്കുന്നത്. ഇരയായ നടി തന്നെ പിസി ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് കൊണ്ട് രംഗത്ത് വന്നു. സിനിമാ രംഗത്തിനകത്തും പുറത്തുമുള്ളവര്‍ പിസി ജോര്‍ജിനെതിരെ ശക്തമായ പ്രതിഷേധം ഉന്നയിച്ചു. നടിയുടെ സഹോദരനും ഇപ്പോള്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

ദിലീപിനെ പുറംലോകം കാണിക്കില്ലെന്ന് ഉറപ്പ്...? അപ്പുണ്ണി വീണ്ടും കെണി... ഇത് കാഞ്ഞബുദ്ധി... !!ദിലീപിനെ പുറംലോകം കാണിക്കില്ലെന്ന് ഉറപ്പ്...? അപ്പുണ്ണി വീണ്ടും കെണി... ഇത് കാഞ്ഞബുദ്ധി... !!

പേര് പറയാതെ

പേര് പറയാതെ

ബഹുമാനപ്പെട്ട ജനപ്രതിനിധി അറിയുന്നതിന് എന്ന് തുടങ്ങുന്ന കുറിപ്പിൽ പിസി ജോർജിന്റെ പേരെടുത്ത് പറയാതെയാണ് വിമർശനം. ഇരയും നടിയും രണ്ടാണെന്ന തിരിച്ചറിവുള്ള ഒരു ജനപ്രതിനിധിയോട് ഈ ഒരു രീതിയിലാണ് പ്രതികരിക്കേണ്ടത് എന്ന് തോന്നിയത് കൊണ്ടാണ് ഇത്തരത്തിലൊരു കുറിപ്പെഴുതുന്നത് എന്ന് രാജേഷ് ബി മേനോൻ പറയുന്നു.

പിസിയെ ഓർമ്മപ്പെടുത്തണം

പിസിയെ ഓർമ്മപ്പെടുത്തണം

ചില സന്ദർഭങ്ങളിൽ മനുഷ്യ മനസ്സിന് താളം തെറ്റാം , അബോധത്തിൽ പലതും വിളിച്ചു പറഞ്ഞെന്നുമിരിക്കാം . പക്ഷെ അത് ഒരു ശീലവും ക്രമേണ സ്വഭാവവുമായി മാറിയാൽ അതിനെ ജനങ്ങൾ വിളിക്കുന്നത് മറ്റു പലപേരുകളിലുമാണ് . അത്തരമൊരവസ്ഥ സ്വയം തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ കൂടെ നിൽക്കുന്ന പ്രിയപ്പെട്ടവരെങ്കിലും അത് തിരുത്തണം എന്നും നടിയുടെ സഹോദരൻ ഓർമ്മപ്പെടുത്തുന്നു

ജനപ്രതിനിധി എങ്ങിനെ ആകാതിരിക്കണം

ജനപ്രതിനിധി എങ്ങിനെ ആകാതിരിക്കണം

എന്നാൽ അത് നടക്കുന്നില്ല എന്ന് വേണം ജനപ്രതിനിധിയുടെ തുടർച്ചയായ വാക്ചാ തുരിയിലൂടെ ജനങ്ങൾ അനുമാനിക്കേണ്ടത് . അതോ പറഞ്ഞാലും ജനപ്രതിനിധിയ്ക്ക് മനസ്സിലാകില്ല എന്ന തിരിച്ചറിവുള്ളതുകൊണ്ട് പ്രിയപ്പെട്ടവർ പറയാതിരിക്കുന്നതാണോ എന്നും അറിയില്ലെന്ന് രാജേഷ് കുറിക്കുന്നു. ഒരു ജനപ്രതിനിധി എങ്ങിനെ ആകാതിരിക്കണം എന്നതിനുള്ള ഉത്തമോദാഹരണമായാണ് ജനങ്ങൾ ഇപ്പോൾ ഇത്തരം ജനപ്രതിനിധികളെ നോക്കി കാണുന്നത് .

 കോമഡി രംഗങ്ങൾ

കോമഡി രംഗങ്ങൾ

അത് മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ചുരുങ്ങിയത് ആ ജനപ്രതിനിധിളെങ്കിലും തിരിച്ചറിയേണ്ടതുണ്ട് . ജനങ്ങളെ സേവിക്കേണ്ട ജനപ്രതിനിധി തന്നെ ജനങ്ങൾക്ക് നേരെ തോക്കെടുത്തതും , ചാരക്കേസിൽ സഹായിക്കാൻ ജനപ്രതിനിധി കാണിച്ച കർത്തവ്യ ബോധവും അതിന്റെ നിജസ്ഥിതി വ്യക്തമാക്കിത്തന്ന ചാനൽ വിവരണവും ജനങ്ങൾ മറന്നിട്ടില്ല . ഇതിനു മുൻപും ജനപ്രതിനിധി നടത്തിയ പല ധീരമായ വാഗ്‌പ്രയോഗങ്ങളും കേരള ജനത , ചലച്ചിത്രത്തിലെ കോമഡി രംഗങ്ങൾ കണക്കെ മനസ്സിലേറ്റുന്നുണ്ട് എന്നും മറക്കരുത് എന്ന് രാജേഷ് ഓർമ്മപ്പെടുത്തുന്നു

ആർക്ക് വേണ്ടിയാണ് ഇതെല്ലാം

ആർക്ക് വേണ്ടിയാണ് ഇതെല്ലാം

വനിതാ സംഘടനകൾക്കെതിരേയും നടിയ്‌ക്കെതിരേയും ധീരമെന്നവകാശപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുമ്പോഴും ഇത്തരം ജനപ്രതിനിധികൾ സ്വയം ഒരവലോകനം നടത്തുന്നത് നന്നായിരിക്കുമെന്ന് നടിയുടെ സഹോദരൻ പരിഹസിക്കുന്നു . തങ്ങൾ എന്തൊക്കെയാണ് പുലമ്പുന്നതെന്നും ആർക്കു വേണ്ടിയാണിതെല്ലാം ചെയ്യുന്നതെന്നും തങ്ങളുടെ തന്നെ ഉൾഭയമാണോ അറിയാതെ ഇത്തരം പ്രകടനങ്ങളിലൂടെ അനാവരണമാകുന്നത് എന്നെല്ലാം ഒരു നിമിഷമെങ്കിലും ഒന്ന് ആത്മപരിശോധന നടത്തിയാൽ സ്വയം മെനഞ്ഞെടുക്കുന്ന പല കഥകളും ഇത്തരം ജനപ്രതിനിധികളുടെ ഉള്ളിൽ തന്നെ എരിഞ്ഞടങ്ങും എന്നും വിമർശനമുണ്ട്.

സ്നേഹം കൊണ്ടല്ല

സ്നേഹം കൊണ്ടല്ല

ജനപ്രതിനിധിയുടെ വാക്ചാതുരിയെ പ്രശംസിക്കുകയും അതിനെല്ലാവിധ പിന്തുണയും നൽകുന്ന സ്നേഹസമ്പന്നരായ അനുചരവൃന്ദങ്ങളേയും ഇത്തരം ജനപ്രതിനിധികൾ സൂക്ഷിക്കുന്നത് നന്നായിരിക്കും . കാരണം ജനപ്രതിനിധികളോട് എതിരഭിപ്രായമുള്ളവർ അത് ജനപ്രതിനിധികളോട് തന്നെ പ്രകടിപ്പിക്കുന്നതിന് കാരണം ഇവർ കൂടുതൽ പ്രശ്നങ്ങളിൽ ചെന്ന് ചാടാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നത് കൊണ്ടാണ് . അതൊരിക്കലും സ്നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത് എന്നും രാജേഷ് പറയുന്നു

ഉയരം കൂടുംതോറും വീഴ്ചയുടെ ശക്തിയും കൂടും

ഉയരം കൂടുംതോറും വീഴ്ചയുടെ ശക്തിയും കൂടും

മനോവിഭ്രാന്തിയുള്ള ചില വ്യക്തികളോടുള്ള സഹാനുഭൂതി മാത്രമാണിത് . ഉയരം കൂടുംതോറും വീഴ്ചയുടെ ശക്തിയും കൂടുമെന്ന വരികൾ ഇത്തരം ജനപ്രതിനിധികൾ എപ്പോഴും ഓർക്കുന്നത് നല്ലതായിരിക്കും എന്നും നടിയുടെ സഹോദരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഓർമ്മപ്പെടുത്തുന്നു. നേരത്തെയും നടിയുടെ വിഷയത്തിൽ പ്രതികരണവുമായി രാജേഷ് ഫേസ്ബുക്കിൽ രംഗത്ത് വന്നിരുന്നു

ഫേസ്ബുക്ക് പോസ്റ്റ്

രാജേഷ് ബി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Actress' brother writes open letter to PC George MLA in Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X