സാഗറിന്റെ മൊഴി മാറ്റിയത് ദിലീപിനോട് പറഞ്ഞ് അനൂപ്, നിര്‍ണായക ശബ്ദ സന്ദേശം, സാക്ഷിയെ സ്വാധീനിച്ചു
കൊച്ചി: നടി ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സംവിധായകനായ ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വെച്ച് കണ്ടു എന്നായിരുന്നു ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയത്. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്കിയവര് കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി
പിന്നീട് ന്യൂസ് അവറിലും ഇതേ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോഴിതാ കേസിലെ നിര്‍ണായകമായ സാക്ഷിയായിരുന്ന സാഗറിന്റെ മൊഴി മാറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദിലീപും സഹോദരന്‍ അനൂപും സംസാരിക്കുന്ന സംഭാഷണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതും റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്.

നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായ സാഗറിനെ മൊഴി മാറ്റാന്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഓഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നത്. ദിലീപിന്റെ വക്കീലeയ ഫിലിപ്പ് ടി തോമസിനെ കാണാന്‍ സാഗര്‍ പോയ വാര്‍ത്ത അറിഞ്ഞ് വളരെ ആകാംക്ഷയോടെ ചോദിക്കുന്നതാണ് ദിലീപിന്റേതെന്ന് കരുതുന്ന ഈ ക്ലിപ്പിലുള്ളത്. ദിലീപിന്റെ ശബ്ദമാണ് ഇതെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്താണ് സംഭവമെന്ന് അനൂപിനോട് റിപ്പോര്‍ട്ട് ടിവി പുറത്തുവിട്ട ദിലീപിന്റേതെന്ന് കരുതുന്ന ഓഡിയോ ക്ലിപ്പില്‍ ചോദിക്കുന്നുണ്ട്. ദിലീപിന് കേസില്‍ ജാമ്യം ലഭിച്ച ശേഷം 2017 നവംബറില്‍ ആലുവയിലെ വസതിയില്‍ വെച്ച് നടന്ന സംഭാഷണങ്ങളാണ് ഇത്. ആ സമയം ദിലീപിനൊപ്പം സഹോദരി ഭര്‍ത്താവ് സുരാജും, സഹോദരന്‍ അനൂപുമാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടര്‍ ടിവി പറയുന്നു. ഒപ്പം ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ സംഭവത്തിലെ വിഐപിയും ദിലീപിന്റെ സുഹൃത്ത് ബൈജുവും അവിടെയുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

കാവ്യാ മാധവന്‍ നടത്തിയിരുന്ന ലക്ഷ്യ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായിരുന്നു സാഗര്‍. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയെന്നും ഒരു കവര്‍ അവിടെ ഏല്‍പ്പിക്കുന്നത് കണ്ടുവെന്നും സാഗര്‍ ആദ്യ ഘട്ടത്തില്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ മൊഴി മാറ്റിയിരുന്നു. സാഗറിനെ സ്വാധീനിച്ച് മൊഴി മാറ്റി എന്ന് അന്വേഷണ സംഘം തന്നെ നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആലപ്പുഴയിലെ ഹോട്ടലിലെ ബില്‍ അടക്കമാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നത്. ഇത് ഉറപ്പിക്കുന്ന കാര്യങ്ങളാണ് സംഭാഷണങ്ങളില്‍ ഉള്ളതെന്ന് റിപ്പോര്‍ട്ടര്‍ ടിവി അവകാശപ്പെടുന്നു.

ദിലീപിന്റേതെന്ന് കരുതുന്ന വോയ്‌സ് ക്ലിപ്പില്‍ സഹോദരന്‍ അനൂപ് ഇക്കാര്യങ്ങള്‍ വിശദമായി താരത്തോട് പറയുന്നതായിട്ടാണ് റിപ്പോര്‍ട്ട് ടിവി പറയുന്നത്. ആലപ്പുഴയിലേക്ക് സ്വിഫ്റ്റ് കാറില്‍ കൊണ്ടുപോയെന്നും, അവിടെ നിന്ന് മനസ്സ് മാറ്റിയാണ് തിരിച്ചുകൊണ്ടുവന്നതെന്നും അനൂപ് പുറത്തുവിട്ട സംഭാഷണത്തില്‍ പറയുന്നുണ്ട്. സാഗര്‍ ഫിലിപ്പച്ചായനെ കാണാന്‍ പോയോ എന്നും ദിലീപിന്റേതെന്ന് കരുതുന്ന ശബ്ദം ചോദിക്കുന്നുണ്ട്. എന്ത് കാര്യത്തിനാണ് സാഗര്‍ കാണാന്‍ പോയതെന്നും ചോദിക്കുന്നുണ്ട്. അതിനാണ് അനൂപ് വിശദീകരണം നല്‍കുന്നത്. സാക്ഷിയായ സാഗറിനെ സ്വാധീനിച്ച കാര്യവും പറയുന്നുണ്ട്. അതേസമയം ആരാണ് ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന വിഐപി എന്ന് വ്യക്തമല്ല. ഇനി പോലീസിന് സാഗറിനെ തൊടാനാവില്ല എന്ന് വിഐപി പറയുന്നുമുണ്ടെന്ന് റിപ്പോര്‍ട്ട് ടിവിയുടെ റിപ്പോര്‍ട്ടര്‍ പറയുന്നു.

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റേതെന്ന് കരുതുന്ന ശബ്ദവും ഇതിലുണ്ട്. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ജാമ്യം റദ്ദാവുമോ എന്ന ആശങ്കയും ഈ ശബ്ദത്തിന്റെ ഉടമ ഓഡിയോ ക്ലിപ്പില്‍ പങ്കുവെക്കുന്നുണ്ട്. ദിലീപ് ജാമ്യത്തിലിറങ്ങി 42ാം ദിവസമാണ് ഇതെല്ലാം നടന്നതെന്നും റിപ്പോര്‍ട്ടര്‍ ടിവി അവകാശപ്പെടുന്നു. ദിലീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ആ ചര്‍ച്ചയിലുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. അതേസമയം ഈ വിഐപിയെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. താന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് പരാതി നല്‍കിയതെന്നും, ഇന്നലെ നെടുമ്പാശ്ശേരി പോലീസ് സ്‌റ്റേഷനില്‍ വേറെ പരാതി നല്‍കിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. തനിക്ക് വലിയ പ്രശ്‌നങ്ങളുണ്ടാവുമെന്ന ഭയവും ബാലചന്ദ്രകുമാര്‍ പങ്കുവെച്ചു.

വിചാരണ നടപടികള്‍ നിര്‍ത്തിവെച്ച് തന്നെയും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ഒപ്പം എന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടെലിഫോണ്‍ സംഭാഷണങ്ങള്‍ക്ക് അപ്പുറത്തുള്ള കാര്യങ്ങള്‍ തനിക്ക് അന്വേഷണ സംഘത്തോട് പറയാനുണ്ട്. ആ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോള്‍ അവര്‍ ഉപയോഗിച്ച വാക്കുകളെ കുറിച്ച് വരെ പറയാനുണ്ട്. ഏത് ആംഗിളിലാണ് ആ ചിത്രം ഷൂട്ട് ചെയ്തത് എന്നെല്ലാം പറയുന്നുണ്ട്. ഇതെല്ലാം ചാനല്‍ ചര്‍ച്ചയില്‍ പറയാനാവില്ല. പോലീസല്ലാതെ തന്നെ ചിലര്‍ സമീപിച്ച് തുടങ്ങിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
മേഘാലയ മമത കൊണ്ടുപോയി, ചണ്ഡീഗഡ് കെജ്രിവാളും, കോണ്‍ഗ്രസിനെ പൊളിച്ച് പ്രതിപക്ഷ ശത്രുക്കള്‍