• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പൾസർ സുനിയുടെ തോളിൽ കയ്യിട്ട് ദിലീപേട്ടൻ, വീട്ടിൽ വെച്ച് കണ്ടു', വെളിപ്പെടുത്തലുമായി സംവിധായകൻ

  • By Desk
Google Oneindia Malayalam News

കൊച്ചി: മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. സിനിമാ സഹസംവിധായകന്‍ ബാലചന്ദ്ര കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപിന് എതിരെയുളള വെളിപ്പെടുത്തലുകള്‍.

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത സൗഹൃദമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് പള്‍സര്‍ സുനിയെ താന്‍ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്ര കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തി. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ദിലീപ് നിഷേധിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. ദിലീപിനെ നായകനായി പിക്‌പോക്കറ്റ് എന്ന ചിത്രം ബാലചന്ദ്ര കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. വിശദാംശങ്ങൾ ഇങ്ങനെ...

1

അഭിമുഖത്തിലെ ബാലചന്ദ്ര കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ: '' 2014ല്‍ കഥ പറയുന്നതിന് വേണ്ടിയാണ് ദിലീപിനെ സമീപിച്ചത്. ആദ്യത്തെ സിനിമ റിലീസ് ചെയ്ത് കഴിഞ്ഞിരുന്നു. 2014 സെപ്റ്റംബര്‍ 15ന് ദിലീപ് വിളിച്ച് കഥ കേള്‍ക്കാമെന്നും താന്‍ വീട്ടിലുണ്ടെന്നും പറഞ്ഞു. 16ാം തിയ്യതി ആലുവയിലെ വീട്ടില്‍ പോയി ദിലീപിനെ കണ്ടു. കഥ പറഞ്ഞു. പുള്ളിക്ക് ഇഷ്ടപ്പെട്ടു. സിനിമ നിര്‍മ്മിക്കാമെന്ന് പറഞ്ഞു. അന്ന് മുതല്‍ തുടങ്ങിയ സൗഹൃദമാണ്.

2

''താന്‍ സൗഹൃദമാകുന്ന സമയത്ത് അവരുടെ വ്യക്തി ജീവിതത്തില്‍ വിഷയങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. മുന്‍ ഭാര്യയുമായി കേസ് നടക്കുന്ന കാലമായിരുന്നു. വീട്ടിലെ എല്ലാവരുമായും നല്ല സൗഹൃദം ആയിരുന്നു. 2016 ഡിസംബര്‍ 25ന് ആയിരുന്നു ദിലീപിന്റെ വീടിന്റെ പാലുകാച്ചല്‍. തൊട്ടടുത്ത ദിവസമാണ് താന്‍ ദിലീപിന്റെ വീട്ടില്‍ പോയത്. അന്ന് അവിടെ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല''.

'ദംഗൽ' നടി ഫാത്തിമ സനയുമായി ആമിർ ഖാന്റെ രഹസ്യ വിവാഹം? ചിത്രങ്ങൾ പ്രചരിക്കുന്നു'ദംഗൽ' നടി ഫാത്തിമ സനയുമായി ആമിർ ഖാന്റെ രഹസ്യ വിവാഹം? ചിത്രങ്ങൾ പ്രചരിക്കുന്നു

3

ദിലീപിന്റെ സഹോദരനായ അനൂപിനോടും തന്നോടും പുറത്ത് പോയി ഭക്ഷണം വാങ്ങിക്കൊണ്ട് വരാന്‍ പറഞ്ഞു. നോര്‍ത്ത് പരവൂരിലെ ഒരു കടയില്‍ നിന്ന് ബിരിയാണി വാങ്ങിക്കാന്‍ ദിലീപേട്ടന്‍ പറഞ്ഞു. ഇറങ്ങാന്‍ നിന്നപ്പോള്‍ ദിലീപേട്ടന്‍ പിറകില്‍ നിന്ന് വിളിച്ച് വണ്ടി ചവിട്ടാന്‍ പറഞ്ഞു. അപ്പോള്‍ പുള്ളി ഒരു ചെറുപ്പക്കാരനെ തോളത്ത് കയ്യിട്ട് വണ്ടിയുടെ അടുത്തേക്ക് കൊണ്ട് വന്നു. ഈ ചെറുപ്പക്കാരന്‍ നേരത്തെ അവിടെ നില്‍ക്കുന്നത് താന്‍ കണ്ടിരുന്നു.

4

''തനിക്ക് ആ ചെറുപ്പക്കാരനെ അറിയില്ലായിരുന്നു. കുടുംബത്തിലെ ആരെങ്കിലും ആണെന്നാണ് കരുതിയത്. ഇവനെ ഒന്ന് സ്റ്റോപ്പിലേക്ക് വിട്ടേ എന്ന് ദിലീപേട്ടന്‍ അനൂപിനോട് പറഞ്ഞു. അങ്ങനെ പുള്ളി വണ്ടിയില്‍ കയറി. പുള്ളിയെ ശ്രദ്ധിക്കാനുളള കാരണം, എട നീ കാശും വെച്ച് കൊണ്ട് ബസ്സിലാണോ പോകുന്നത് എന്ന് അനൂപ് ചോദിക്കുന്നുണ്ടായിരുന്നു. അവന്‍ പറഞ്ഞു, ബസ്സിലാണ് പോകുന്നത് എന്ന്. അനൂപ് ഈ ചെറുപ്പക്കാരനേയും തന്നെയും പരിചയപ്പെടുത്തി''.

5

''താന്‍ പേര് പറഞ്ഞു, അയാളുടെ പേര് സുനി എന്നാണെന്ന് പറഞ്ഞു. അപ്പോള്‍ അനൂപ് തിരുത്തി പറഞ്ഞു തന്നു, ഇവനെ സുനി എന്ന് പറഞ്ഞാല്‍ ആര്‍ക്കും അറിയില്ല, പള്‍സര്‍ സുനി എന്ന് പറഞ്ഞാല്‍ അറിയും എന്ന്. വാഹനത്തിന്റെ പേരില്‍ മുന്‍പ് ഇതുപോലെ ഒരാള്‍ അറിയപ്പെട്ടിരുന്നു, ബെന്‍സ് വാസു എന്ന് താന്‍ പറഞ്ഞു. നല്ല പേരാണ് എന്ന് താന്‍ പറഞ്ഞു.. അതുകൊണ്ടാണ് ആ പേര് മറക്കാത്തത്''.

6

''പുള്ളി തന്നോട് ചാന്‍സ് ചോദിച്ചു. അനൂപിനെ കണ്ടാല്‍ മതിയെന്ന് താന്‍ പറഞ്ഞു. അവര്‍ രണ്ട് പേരും പലതും സംസാരിച്ചു. പിന്നെ സുനിയെ ഇറക്കിവിട്ട് ഭക്ഷണം വാങ്ങി തങ്ങള്‍ തിരിച്ച് പോന്നു. ഇരുവരും ഭയങ്കര അടുപ്പമുളളതായി തോന്നിയിരുന്നു. ദിലീപേട്ടന്റെ കോംമ്പൗണ്ടിലേക്ക് അങ്ങനെ സാധാരണ ഒരാള്‍ക്ക് കയറാന്‍ പറ്റില്ല. പുള്ളി ഒരാളിന്റെ തോളത്ത് കയ്യിടണമെങ്കില്‍ അടുപ്പമുണ്ടെങ്കിലേ ചെയ്യൂ. സുനിയെ എവിടേയോ കണ്ടിട്ടുണ്ടെന്ന് തനിക്ക് തോന്നിയിരുന്നു''.

7

''2016 ജൂണില്‍ തങ്ങളുടെ സിനിമയുടെ സ്‌ക്രിപ്റ്റ് വായന ആലപ്പുഴ കായലിലെ രണ്ട് ഹൗസ് ബോട്ടുകളിലായിട്ടായിരുന്നു. ദിലീപിന് സ്വന്തമായി ഒരു ഹൗസ് ബോട്ടുണ്ട്. അതും തങ്ങള്‍ വാടകയ്ക്ക് എടുത്ത മറ്റൊരു ബോട്ടിലുമായിട്ടായിരുന്നു സ്‌ക്രിപ്റ്റ് വായന. ദിലീപും അനുജനും അളിയനും സുഹൃത്തുക്കളും ഒക്കെ ഉണ്ടായിരുന്നു.. അവിടെ വെച്ച് സുനിയെ കണ്ടിട്ടുളളതായി ഇപ്പോള്‍ സംശയിക്കുന്നുണ്ട്. പിന്നീട് അറിയാന്‍ കഴിഞ്ഞത് ഇവരുടെ പല ആവശ്യങ്ങള്‍ക്കും സുനി കൂടെ ഉണ്ടായിരുന്നു എന്നാണ്''.

8

പല സുഹൃത്തുക്കളും പറഞ്ഞാണ് ഇത് അറിഞ്ഞത്. എന്നാല്‍ ആരും പുറത്ത് പറയാന്‍ തയ്യാറായിട്ടില്ല. 2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ പള്‍സര്‍ സുനിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നു. കോടതിയിലേക്ക് കയറുന്നതിന് മുന്‍പ് പോലീസ് പിടിക്കുന്ന ചിത്രങ്ങളും വീഡിയോകളും കണ്ടു. പേര് കേട്ടപ്പോള്‍ തന്നെ തനിക്ക് മനസ്സിലായി ഈ പള്‍സര്‍ സുനിയെ ആണ് താന്‍ അവിടെ വെച്ച് കണ്ടിട്ടുളളത് എന്ന്. സുനിയെ തിരിച്ചറിഞ്ഞപ്പോള്‍ താന്‍ ദിലീപേട്ടനെ വിളിച്ചു.

9

സാധാരണ വിളിക്കുന്നത് പോലെയാണ് വിളിച്ചത്. താന്‍ വളരെ ആശ്ചര്യത്തോടെ പറഞ്ഞു, സര്‍, സാറിന്റെ വീട്ടില്‍ വന്ന പയ്യനല്ലേ നടിയെ ആക്രമിച്ചതിലുളള പയ്യന്‍. പുള്ളി തിരിച്ച് ചോദിച്ചു, ഏത് പയ്യന്‍ എന്ന്. ഒന്നൊന്നര മാസം മുന്‍പ് സാറിന്റെ വീട്ടില്‍ വെച്ച് ഞാന്‍ കണ്ട പയ്യനാണ് ഇവന്‍ എന്ന് താന്‍ പറഞ്ഞു. അല്ലല്ല, അത് ബാലുവിന് തെറ്റിയതായിരിക്കും എന്ന് ദിലീപ് പറഞ്ഞു.

10

ബാലു കണ്ടോ, എവിടെ വെച്ച് കണ്ടു എന്നൊക്കെ തന്നോട് ചോദിച്ചു. തന്റെ കോമ്പൗണ്ടില്‍ അവന്‍ വന്നിട്ടില്ലല്ലോ എന്നും പറഞ്ഞു. പക്ഷേ തനിക്കുറപ്പായിരുന്നു അത് സുനി ആണെന്ന്. ദിലീപ് കള്ളം പറഞ്ഞപ്പോള്‍ താന്‍ കരുതി, ഇത് പോലൊരു കേസിലെ ക്രിമിനലുമായി ബന്ധമുണ്ട് എന്ന് പറയുന്നത് അഭിമാനക്ഷതമായിരിക്കും എന്ന് കണക്കാക്കി താനത് വിട്ട് കളഞ്ഞു'' ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

English summary
Actress Case: Director P Balachandra Kumar reveals that he saw Pulsar Suni at Dileep's house in Aluva
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion