കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉളള മെമ്മറി കാർഡ് കോടതിയിൽ തുറന്നു', കണ്ടോ പകർത്തിയോ? റിപ്പോർട്ട്

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യം കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന വാര്‍ത്തകള്‍ കേരളത്തെ ഞെട്ടിച്ചതാണ്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം നടക്കുന്നുണ്ട്.

അതിനിടെ നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വെച്ച് തുറന്നുവെന്നത് സ്ഥിരീകരിച്ചിരിക്കുകയാണ് അന്വേഷണ സംഘമെന്നാണ് റിപ്പോർട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

1

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ നിര്‍ണായകമായ തെളിവാണ് ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്. എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടര്‍ ടിവിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. തുടര്‍ന്ന് പരാതി ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി രംഗത്ത് എത്തി. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നടി പരാതി നല്‍കിയിരുന്നു.

'പൾസർ സുനി ചാവേറാണ്', പുറത്ത് വമ്പൻ സ്രാവോ കൊമ്പൻ സ്രാവോ? നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ'പൾസർ സുനി ചാവേറാണ്', പുറത്ത് വമ്പൻ സ്രാവോ കൊമ്പൻ സ്രാവോ? നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ

2

മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍മാര്‍, കേന്ദ്ര-സംസ്ഥാന വനിതാ കമ്മീഷന്‍, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്കും ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അതിജീവിത പരാതി നല്‍കി. തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്ന വാര്‍ത്തകളില്‍ അന്വേഷണം വേണം എന്നായിരുന്നു പരാതിയില്‍ അതീജീവിത ആവശ്യപ്പെട്ടത്.

3

വിദേശത്തുളള ചിലര്‍ക്ക് ദൃശ്യങ്ങള്‍ ലഭിച്ചുവെന്നുളള വാര്‍ത്തകള്‍ ഞെടിക്കുന്നതാണെന്നും ഇത് തന്റെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും അതിജീവിത കത്തില്‍ പറയുന്നു. തുടര്‍ന്നാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി വിജിലന്‍സ് വിഭാഗമാണ് ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നത്. അതിനിടെയാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് വിചാരണ കോടതിയില്‍ സമര്‍പ്പിച്ചത്.

4

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉളള മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി കോടതിയില്‍ വെച്ച് തുറന്നതായി അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെമ്മറി കാര്‍ഡ് തുറന്ന് ദൃശ്യങ്ങള്‍ കാണുകയാണോ ചെയ്തത് അതോ ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്നത് വ്യക്തമല്ല. ഇത് സംബന്ധിച്ചുളള വിശദമായ റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ കൈമാറാനാണ് വിചാരണ കോടതി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കുട്ടിയുടുപ്പിട്ട് പുതിയ ലുക്കിൽ സായ് പല്ലവി, ഇതെന്ത് മാറ്റമെന്ന് ആരാധകർ, ചിത്രങ്ങൾ

5

അതേസമയം ദൃശ്യങ്ങള്‍ ചോര്‍ന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നതായാണ് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയില്‍ പറയുന്നത്. 2018 ഡിസംബര്‍ 13ന് ആണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതായി തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് എന്നാണ് വിവരം. ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അത് അതീവ ഗുരുതരമായ വീഴ്ച ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.

6

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് മൂന്ന് മാസത്തെ സമയം കൂടി അന്വേഷണ സംഘം വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഫെബ്രുവരി 1 മുതല്‍ ആരംഭിച്ച അന്വേഷണം മാര്‍ച്ച് 1ന് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ആണ് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല..

7

കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഫോറന്‍സിക് പരിശോധനകളുടെ അടിസ്ഥാനത്തില്‍ ദിലീപ് അടക്കമുളള പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നും അന്വേഷണ സംഘം പറയുന്നു മാത്രമല്ല സിനിമാ മേഖലയില്‍ നിന്നടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ മാത്രമാണെന്ന് റിപ്പോര്‍ട്ടിലുളളതെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു.

English summary
Actress Case Police report on memory card that includes the actress visuals, in court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X