നടി കല്പന അന്തരിച്ചു; സിനിമാ ലോകം ഞെട്ടിത്തരിച്ചു
ഹൈദരാബാദ്: മലയാള സിനിമയിലെ പ്രിയ താരം കല്പന അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ഐഫ അവാര്‍ഡ് ദാനചടങ്ങിനും ഒരു സിനിമയുടെ ഷൂട്ടിങ്ങിനും ആയാണ് കല്പന ഹൈദരാബാദില്‍ എത്തിയത്. ഹോട്ടല്‍ റൂമില്‍ ബോധരഹിതയായി കണ്ടെത്തിയ കല്പനയെ ഉടന്‍ തന്നെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു.
ജനുവരി 25 ന് പുലര്‍ച്ച് നാല് മണിയ്ക്ക് തന്നെ കല്പന ഉറക്കം ഉണര്‍ന്നിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ആറരയോടെയാണ് റൂം ബോയ് വിളിയ്ക്കാനെത്തിയത്. ബോധരഹിതയായി കിടക്കുന്നത് കണ്ട് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ട്.

ഹൈദരാബാദില്‍
ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ജനുവരി 25 ന് രാവിലെ ആയിരുന്നു സംഭവം.

ഹൃദയാഘാതം
ഹൃദയാഘാതമാണ് മരണകാരം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഫയ്ക്കായി
ഐഫ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് കല്പന ഹൈദരാബാദില്‍ എത്തിയത്.

ഉര്‍വ്വശിയുടെ സഹോദരി
നടി ഉര്‍വ്വശിയുടേയും കലാരഞ്ജിനിയുടേയും സഹോദരിയാണ് കല്പന. കല്പന രഞ്ജിനി എന്നാണ് മുഴുവന്‍ പേര്.

ഹാസ്യത്തിന്റെ പെണ്‍രൂപം
മലയാള സിനിമയില്‍ ഹാസ്യത്തിന്റെ പെണ്‍രൂപമായിരുന്നു കല്പന. ഹാസ്യ വേഷങ്ങളാണ് അധികവും അവതരിപ്പിച്ചിരുന്നത്.

മുന്നൂറോളം സിനിമകള്‍
തമിഴിലും മലയാളത്തിലും ആയി മുന്നോറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മികച്ച സഹനടി
മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട് കല്പനയ്ക്ക്. തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം.

മഞ്ഞിലൂടെ
എംടി വാസുദേവന്‍ നായരുടെ മഞ്ഞ് എന്ന ചിത്രത്തിലൂടെ 1983 ല്‍ ആണ് കല്പന സിനിമ രംഗത്തെത്തുന്നത്.

ചാര്‍ളിയില്‍
ഏറ്റവും ഒടുവില്‍ റിലീസ് ആയ ചിത്രം ദുല്‍ഖര്‍ സല്മാന് നായകനായ ചാര്‍ളിയാണ്. ഈ സിനിമയിലെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു.

കരള്‍മാറ്റ ശസ്ത്രക്രിയ
കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട് കല്പന. ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications