Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിത ദിലീപിനെ 'വെള്ള പൂശുന്നോ': കാവ്യയ്ക്കും പറയാനുള്ളത് 'നിരപരാധിത്വം' മാത്രം, എല്ലാം എഴുതണം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതികളിലൊരാളായ ദിലീപിന്റെ കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള 'വനിത' യുടെ ഏറ്റവും പുതിയ പതിപ്പിനെതിരെ വലിയ വിമർശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്നത്. കേസില്‍ ദിലീപിന്റെ പങ്ക് കൂടുതല്‍ ശക്തമായി ആരോപിക്കപ്പെടുന്ന തരത്തിലുള്ള തെളിവുകള്‍ പുറത്ത് വന്നു കൊണ്ടിരിക്കെയാണ് ദിലീപിന്റെയും കാവ്യയുടേയും കുടുംബ വിശേഷങ്ങള്‍ വനിത കവർ സ്റ്റോറിയാക്കിയത് എന്നതാണ് വിമർശനത്തിന്റെ മൂർച്ചയേറ്റിയത്.

കേസിലെ പ്രതിയായ ദിലീപിനെ 'വെള്ള പൂശാനുള്ള' കൃത്യമായ ശ്രമമാണ് ഇതെന്ന ആരോപണം ശക്തമാണ്. ഈ ആരോപണം ഒരു പരിധിവരെ ശരിവെക്കുന്ന തരത്തില്‍ തങ്ങളുടെ 'നിരപരാധിത്വം' തെളിയിക്കാനുള്ള വാദങ്ങളാണ് ഈ അഭിമുഖത്തില്‍ ദിലീപും കാവ്യയും നിരത്തുന്നത്.

2017 ഫെബ്രുവരി പതിനേഴിനായിരുന്നു

2017 ഫെബ്രുവരി പതിനേഴിനായിരുന്നു സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവം നടന്ന് അധികം കഴിയാതെ തന്നെ സംശയത്തിന്റെ നിഴലുകള്‍ ദിലീപിലേക്ക് നീണ്ടിരുന്നു. ഒടുവില്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് വിധിക്കുകയും ചെയ്തു. കാവ്യാ മാധവനുമായുള്ള വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളിലായിരുന്നു ഈ സംഭവ വികാസങ്ങളൊക്കെ അരങ്ങേറിയത്.

നീ ഒക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ: പരിഹസിക്കുന്നവർക്ക് ചുട്ട മറുപടിയുമായി അമേയ മാത്യു

എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥ

എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു അന്നത്തേത് എന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാവ്യാ മാധവന്‍ പറയുന്നത്. ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം എന്നെ സാന്ത്വനിപ്പിച്ച് കൂടെയുണ്ടായിരുന്നു. അതിലാണ് ഞാന്‍ പിടിച്ചുനിന്നത്. മറ്റുള്ളവർക്ക് കൂടെ ധൈര്യം കൊടുക്കേണ്ടത് ഞാനാണെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണെന്നും കാവ്യ കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞു പോയ ഒരു നിമിഷവും

കഴിഞ്ഞു പോയ ഒരു നിമിഷവും മറന്ന് പോവാന്‍ പാടില്ലെന്നാണ് ഞാന്‍ ദിലീപേട്ടനെ ഓർമ്മിപ്പിക്കാറുള്ളത്. അനുഭവിച്ച കാര്യങ്ങളെല്ലാം ഓർത്ത് വെക്കണം. അതെല്ലാം എഴുതണം. ഓരോ കാര്യവും തുറന്ന് പറയാന്‍ കഴിയുന്ന ഒരു ദിവസം വരുമെന്ന് ഉറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറയുമെന്നും കാവ്യാ മാധവന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.

അന്ന് മകള്‍ മീനാക്ഷി പ്ലസ്ടുവിന് പഠിക്കുന്ന സമയം

അന്ന് മകള്‍ മീനാക്ഷി പ്ലസ്ടുവിന് പഠിക്കുന്ന സമയമായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായെങ്കിലും മകള്‍ പഠിച്ചിരുന്ന സ്‌കൂളിലുള്ളവര്‍ ശക്തമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നുവെന്ന്. അത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്ന മട്ടിലായിരുന്നു സ്കൂള്‍ അധികൃതരെല്ലാം മകളോട് പെരുമാറിയിരുന്നത്. ഒരു ചോദ്യമോ നോട്ടം കൊണ്ടോ പോലും ആരും അവളെ വേദനിപ്പിച്ചിരുന്നില്ലെന്നുമാണ് ദിലീപ് പറയുന്നത്.

ദിലീപും കാവ്യയും

സ്കൂള്‍ അധികൃതർ അത്തരത്തിലൊരു പിന്തുണ നല്‍കിയതിനലാണ് മീനാക്ഷിക്ക് മികച്ച മാർക്കോടെ വിജയിക്കാന്‍ സാധിച്ചത്. ആ സമയത്ത് കടുത്ത പ്രതിസന്ധിയിലൂടെയായിരുന്നു കടന്ന് പോയത്. അപ്പോഴൊന്നും മരണത്തേക്കുറിച്ച് പോലും ചിന്തിച്ചിരുന്നില്ല. സത്യാവസ്ഥ പുറത്ത് വരുന്ന കാലം വരെ തനിക്ക് ജീവനുണ്ടാവണേയെന്നാണ് പ്രാർത്ഥിക്കുന്നത്. എന്നെ ആശ്രയിച്ച് നില്‍ക്കുന്നവര്‍ക്ക് വേണ്ടി ജീവിക്കണം, അവര്‍ക്ക് വേണ്ടി പോരാടണമെന്നാണ് ഞാന്‍ പ്രാർത്ഥിച്ചിരുന്നതെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നു.

Recommended Video

cmsvideo
    Arun Kumar criticizing cover image of vanitha magazine with Dileep | Oneindia Malayalam
    തന്റെ അവസ്ഥ കണ്ട് അമ്മ വല്ലാതെ

    തന്റെ അവസ്ഥ കണ്ട് അമ്മ വല്ലാതെ തളർന്ന് പോയി. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളെ നേരിട്ടയാളാണെങ്കിലും ആ അവസ്ഥ അമ്മയ്ക്ക് താങ്ങാനായില്ല. അന്നത്തെ കാര്യങ്ങളില്‍ നിന്നും അമ്മയ്ക്ക് പതിയെ ഓര്‍മ്മ നഷ്ടമാവുകയായിരുന്നു. ഇപ്പോള്‍ അമ്മ കൂടെയുണ്ടെന്നേയുള്ളൂ. ആരേയും തിരിച്ചറിയുന്നില്ല. അച്ഛന്‍ മരിച്ചു പോയ കാര്യങ്ങളെക്കുറിച്ച് പോലും അമ്മ ഓർക്കുന്നില്ലെന്നും ദിലീപ് പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+