അഭിനയ പ്രതിഭയ്ക്ക് വിട,; കെപിഎസി ലളിതയുടെ ഓർമ്മകളിൽ ഇനി മലയാളികൾ; സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട്
കൊച്ചി: അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ ആണ് ചടങ്ങുകൾ നടക്കുക. ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്കാര ചടങ്ങുകൾ.
തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തിൽ രാവിലെ 11 മണി വരെ പൊതുദർശനം ഉണ്ടാകും. ഇവിടെ നിന്നും 11 മണിക്ക് ശേഷം പൊതുദർശനത്തിനായി മൃതദേഹം തൃശ്ശൂരിൽ എത്തിക്കും.
തുടർന്ന് സംഗീത നാടക അക്കാദമി ഹാളിൽ രണ്ടു മണിയോടെ മൃതദേഹം എത്തിക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേക്ക്. കൃത്യം വൈകിട്ട് അഞ്ചിന് ശവ സംസ്കാര ചടങ്ങുകൾ ആരംഭിക്കും.

അതേസമയം , ഇന്നലെ രാത്രിയോടെ ആയിരുന്നു പ്രശസ്ത നടി കെപിഎസി ലളിത വിട പറഞ്ഞത്. 75 വയസ്സായിരുന്നു. ഇന്നലെ രാത്രി പത്ത് ഇരുപതോടെ തൃപ്പൂണിത്തുറ പേട്ട പാലത്തിന് സമീപം സ്കൈലൈൻ അപ്പാർട്ട്മെൻറിൽ ആയിരുന്നു അന്ത്യം. മകനും സംവിധായകനുമായ സിദ്ധാർത്ഥൻ ഒപ്പമായിരുന്നു കെപിസി ലളിത താമസിച്ചിരുന്നത്. കരൾ രോഗവും പ്രമേഹരോഗവും ബാധിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഏറെക്കാലമായി ചികിത്സ തേടിയിരുന്നു നടി. മോഹൻലാൽ, ബാബുരാജ് , ടിനി ടോം, ദിലീപ്, ഫഹദ് ഫാസിൽ, സംവിധായകനായ ബി. ഉണ്ണികൃഷ്ണൻ എന്നീ പ്രമുഖരടക്കം അന്ത്യാഞ്ജലി അർപ്പിച്ച് രംഗത്ത് എത്തിയിരുന്നു.മലയാളികളുടെ ആസ്വാദന സ്വകാര്യതയിലേക്ക് കടന്നു കയറിയ ഏവർക്കും പ്രിയപ്പെട്ട നടിയായിരുന്നു കെപിഎസി ലളിത. അഭിനയിച്ച ചിത്രങ്ങളൊക്കെ വമ്പൻ ഹിറ്റ് ലിസ്റ്റിലെ പട്ടികയിൽ ഇടം നേടിയവ. പ്രിയ നടി യാത്രയാകുമ്പോൾ എക്കാലവും ഓർത്തിരിക്കാൻ പാകത്തിന് വൈവിധ്യമാർന്ന ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു.

ടെലിവിഷൻ പരമ്പരകളിലും നിറ സാന്നിധ്യമായിരുന്നു. നീലപ്പൊന്മാൻ, ആരവം, അമരം, കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം, സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൊടിയേറ്റം, അമരം, ശാന്തം, മീന മാസത്തിലെ സൂര്യൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സ്ഫടികം, കാട്ടുകുതിര, കനൽക്കാറ്റ്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയ പ്രധാന ചിത്രങ്ങൾ.

നാടക രംഗത്തിലൂടെ അഭിനയ രംഗത്ത് കടന്നു വന്ന വ്യക്തിയായിരുന്നു നടി കെപിഎസി ലളിത. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ പ്രക്ഷകർക്കായി നടി സമ്മാനിച്ചു. കെ. അനന്തൻ നായർ, അമ്മ ഭാർഗവിയമ്മ എന്നിവരുടെ മകളായി 1947 ഫെബ്രുവരി 25 - ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് ജനനം. മഹേശ്വരിയമ്മ എന്നായിരുന്നു ജനന പേര്.

രാമപുരം ഗവൺമെന്റ് ഗേൾസ് സ്കൂൾ, ചങ്ങനാശേരി വാര്യത്ത് സ്കൂൾ, പുഴവാത് സർക്കാർ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠന കാലം. പഠന കാലത്ത് തന്നെ കെപിഎസി ലളിത നൃത്ത പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കലയോടുളള പ്രണയം പ്രിയ നടിയ്ക്ക് ഏറെ സമ്മാനങ്ങൾ തേടി എത്തി.

ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെ നാടക രംഗത്തേക്കുളള താരത്തിന്റെ അരങ്ങേറ്റം. തുടർന്ന് കെപിഎസിയിൽ എത്തി. അവിടെ ഗായികയായിരുന്നു ആദ്യകാലത്ത് നടി. പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ച് സജ്ജീവമായപ്പോൾ തോപ്പിൽ ഭാസി മലയാളികളുടെ പ്രിയ നടിയ്ക്ക് ലളിത എന്നു പേര് നൽകി.

അതേസമയം, 1970 ൽ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. ഭരതൻ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

രണ്ടുവട്ടം മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, നാല് വട്ടം സംസ്ഥാന ചലച്ചിത്ര പുരസ്കാരം അങ്ങനെ നിരവധി പുരസ്കാരങ്ങൾ അഭിനയ വിസ്മയത്തെ തേടി എത്തി. അമ്മയായും അയൽക്കാരിയായും ചേച്ചിയായും ,ഹാസ്യ കഥാ പാത്രങ്ങൾ എന്നിങ്ങനെ നിരവധി വേഷങ്ങൾക്ക് നടി ജീവൻ നൽകിയിരുന്നു.
Recommended Video
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications