ചിലവന്മാർ ഒപ്പിച്ച പണിയാണ്.. ചെമ്പിലെ യാത്രയ്ക്ക് പിന്നിലെന്തെന്ന് മല്ലിക സുകുമാരൻ
കൊച്ചി: പ്രളയക്കെടുതിയില്‍ ഒരിക്കലും മറക്കാത്ത പല കാഴ്ചകളും കേരളം കണ്ടു. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ തൊഴിലാളിയെന്നോ സിനിമാക്കാരനെന്നോ വ്യത്യാസമില്ലാതെ പ്രളയം എല്ലാവരേയും വിഴുങ്ങുന്ന ഭീകര കാഴ്ച. രക്ഷാപ്രവര്‍ത്തനത്തിന്റെ പല ദൃശ്യങ്ങളും അമ്പരിപ്പിക്കുന്നതാണ്.
അതിനിടെ നടന്മാരായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയും നടിയുമായ മല്ലിക സുകുമാരനെ ചെമ്പിലിരുത്തി വെള്ളത്തിലൂടെ കൊണ്ട് പോകുന്ന ചിത്രം പ്രചരിച്ചിരുന്നു. വെള്ളപ്പൊക്കത്തില്‍ വീട് മുങ്ങിപ്പോയതിനെ തുടര്‍ന്ന് മല്ലികയെ രക്ഷപ്പെടുത്തുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ എന്തെന്ന് അവര്‍ തന്നെ വെളിപ്പെടുത്തുന്നു.

മല്ലിക സുകുമാരൻ പറയുന്നു
മല്ലിക സുകുമാരന്റെ വാക്കുകള്‍ ഇങ്ങനെയാണ്: എല്ലാവരും ക്ഷമിക്കണം. അമേരിക്ക മുതലുള്ള സ്ഥലങ്ങളില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി എഴുതി കൈ വേദനിക്കുന്നു. ഞങ്ങളുടെ വീട്ടില്‍ വെള്ളം കയറിയത് ഈ വെള്ളമല്ല. റോഡിലൊക്കെ നിറച്ചും വെള്ളമായിരുന്നു. വീടിന്റെ പോര്‍ട്ടിക്കോ വരെ വെള്ളമെത്തിയിരുന്നു.

ഓട വഴി വെള്ളം കയറി
റോഡില്‍ നിന്ന് കുറച്ച് പൊങ്ങിയാണ് വീടിരിക്കുന്നത്. വീടിന് അകത്ത് മീനുളള ഒരു വാട്ടര്‍ ബോഡിയുണ്ട്. ഓണത്തിന് മക്കളും കൊച്ചുമക്കളും വരുമെന്ന് പറഞ്ഞപ്പോള്‍ അതിലെ വെള്ളം വറ്റിച്ച് കഴുകിയിട്ടിരുന്നു. അതിന്റെ സൈഡിലൂടെ ഓട പോലൊരു സാധനമുണ്ട്. മുന്നിലെ കനാല്‍ നിറഞ്ഞപ്പോള്‍ ഓട വഴി വെള്ളം അകത്തേക്ക് കയറി.

ചെമ്പിലെ യാത്ര
ചെളിവെള്ളം വന്ന് റൂമിലൊക്കെ നിറഞ്ഞു. താന്‍ കാണിച്ച ഒരു അബദ്ദമാണ് പ്രശ്‌നമായത്. വീടിന് മുന്നിലെ ചെളിവെള്ളത്തിലൂടെ നടക്കാന്‍ വയ്യായിരുന്നു. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന പ്രൊഫസറിന്റെ ഭാര്യ ചെമ്പില്‍ കയറി കാര്‍ കിടക്കുന്ന ഇടത്തേക്ക് പോയി. അത് കണ്ടപ്പോള്‍ താനും കയറി.

ഏതോ ഒരുവൻ ഒപ്പിച്ച പണി
ആ സമയത്ത് എവനോ ഒരുവന്‍ ഒരു ഫോട്ടോ എടുത്ത് നാട് മുഴുവന്‍ പ്രചരിപ്പിച്ചു. സത്യം പറഞ്ഞാല്‍ ഇരിക്കപ്പൊറുതിയില്ല.അതേസമയം എത്രയോ അമ്മച്ചിമാര്‍ മക്കളേ എടാ മോനേ എന്നേം കൂടൊന്ന് റോഡിലോട്ട് വിടടാ എന്ന് പറഞ്ഞ് കരയുന്നുണ്ട്, പത്തും തൊണ്ണൂറും വയസ്സുള്ള നടക്കാന്‍ വയ്യാത്തവര്‍. അവരുടെ ഫോട്ടോയും വീഡിയോയുമൊന്നും ആര്‍ക്കുമെടുക്കേണ്ട.

വീട്ടിൽ ഭദ്രമായിരിക്കുന്നു
ഇപ്പോള്‍ താന്‍ വീട്ടില്‍ തന്നെയുണ്ട്. ഭദ്രമായിരിക്കുന്നു. പൃഥ്വിരാജ് കൂടെയുണ്ട്. ക്ലീനിങ്ങൊക്കെ കഴിഞ്ഞു. അന്വേഷിച്ചവരോടൊക്കെ നന്ദിയും കടപ്പാടുമുണ്ട്. എന്നാലും ഇത് വല്ലാത്തൊരു ചെയ്ത്തായിപ്പോയി. ദൂരെ ഇരിക്കുന്നവര്‍ ഇതൊക്കെ കണ്ട് പേടിച്ചു. എല്ലാവരും വിചാരിച്ചത് തന്റെ വീട് വെള്ളത്തില്‍ മുങ്ങിപ്പോയി എന്നായിരുന്നു.

ലംബോർഗിനി പോലായിപ്പോയി
ഒരു അയ്യായിരം മെസ്സേജ് എങ്കിലും അയച്ച് കാണും. അത്ര തന്നെ ഫോണ്‍ കോളുകളും വന്നിട്ടുണ്ട്. അമേരിക്ക, ദോഹ, ദുബായ്, സൗത്ത് ആഫ്രിക്ക, എന്നിവിടങ്ങളില്‍ നിന്നൊക്കെ സ്വന്തക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വിളിച്ച് അന്വേഷിച്ചു. ഇത് മറ്റേ ലംബോര്‍ഗിനി ഇന്റര്‍വ്യൂ പോലെ ആയിപ്പോയി.

ട്രോളോട് ട്രോൾ
ഒരു ചാനല്‍പരിപാടിയില്‍ നേരത്തെ സംസാരിക്കവേ തിരുവനന്തപുരത്തെ റോഡുകളെക്കുറിച്ച് മല്ലിക സുകുമാരന്‍ കുറ്റപ്പെടുത്തിയിരുന്നു. പൃഥ്വിരാജിന്റെ കാറായ ലംബോര്‍ഗിനി ഇവിടെ ഇല്ല എന്ന് മല്ലിക പറഞ്ഞതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ പൊങ്കാല ഇട്ടിരുന്നു. മല്ലികയെ ചെമ്പില്‍ കൊണ്ടുപോകുന്ന ചിത്രം പുറത്ത് വന്നപ്പോള്‍ ലംബോര്‍ഗിനിയുടെ പേരിലും ആളുകള്‍ പൊങ്കാലയിടുകയുണ്ടായി.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications