• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യഥാർത്ഥ ഇര ഒരിക്കലും നേരിട്ടത് പരസ്യമായി വിളിച്ച് പറയില്ല';വിവാദ പരാമർശവുമായി മംമ്ത മോഹൻദാസ്

Google Oneindia Malayalam News

കൊച്ചി; ഡബ്ല്യുസിസിക്കെതിരെ വിമർശനവുമായി നടി മംമ്ത മോഹൻദാസ്. സംഘടനാംഗങ്ങൾ സത്യസന്ധമായി ഇരയ്ക്കൊപ്പം നിൽക്കാൻ ശ്രമിച്ചാൽ അത് നല്ല കാര്യമാണെന്നും എന്നാൽ ഇരയുടെ പേര് പറഞ്ഞ് സ്വന്തം താത്പര്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത് നല്ല കാര്യമല്ലെന്നും മംമ്ത പറഞ്ഞു. ശരിയായ മാറ്റം നടപ്പാക്കാൻ ഡബ്ല്യുസിസിക്ക് സാധിച്ചാൽ അത് നല്ല കാര്യമാണെന്നും നടി വ്യക്തമാക്കി.

'എല്ലാവരും ഇഷ്ടപ്പെട്ടില്ലേങ്കിലും പ്രശ്നമാക്കേണ്ടെന്നേ..ഗുഡ് ടേസ്റ്റ് എല്ലാവർക്കും കാണില്ലാലോ?'..വൈറലായി ആര്യയുടെ ചിത്രങ്ങൾ

നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചും മംമ്ത പ്രതികരിച്ചു. എന്തെങ്കിലും തെറ്റ് നടന്നിട്ടുണ്ടെങ്കിൽ രണ്ട് കൂട്ടർക്കും ഒരു പോലെ പങ്കുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നായിരന്നു മംമ്തയുടെ വാക്കുകൾ. മീഡിയ വൺ ചാനലിനോടായിരുന്നു നടിയുടെ പ്രതികരണം. മംമ്തയുടെ വാക്കുകളിലേക്ക്

1


അമ്മയെന്ന സംഘടനയിൽ നിന്നും പുറത്ത് പോകുന്നതൊക്കെ ഓരോരുത്തരുടേയും സ്വന്തം കാര്യമാണ്. അവർക്ക് അതിന് അവരുടേതായ കാരണങ്ങൾ കാണും.ഡബ്ല്യുസിസിക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. എന്നാൽ ഇരകൾക്കൊപ്പം സത്യസന്ധമായി നിൽക്കുകയും അംഗങ്ങൾ സ്വന്തം താത്പര്യത്തിനും നേട്ടത്തിനും അനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും വേണം.അങ്ങനെയാണെങ്കിൽ അതിനെ താൻ സ്വാഗതം ചെയ്യുന്നു.

2

മലയാള സിനിമ മേഖലയിൽ രണ്ട് ഡിവിഷനുണ്ട്. ഏതെങ്കിലും ഭാഗം പിടിച്ച് പോകാൻ തനിക്ക് താത്പര്യമില്ല. ഒരു കാര്യത്തിന് രണ്ട് വശമുണ്ടാകുമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. രണ്ട് വശങ്ങളെ കുറിച്ചും വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് തനിക്ക് അറിയുന്നത്. എന്തെങ്കിലും തെറ്റ് നടന്നിട്ടുണ്ടെങ്കിൽ രണ്ട് കൂട്ടർക്കും ഒരു പോലെ പങ്കുണ്ടെന്നാണ് താൻ വിശ്വസിക്കുന്നത്.

ദിലീപിന് കുരുക്ക് മുറുക്കാനുറച്ച് അന്വേഷണ സംഘം;വീണ്ടും ഹൈക്കോടതിയിലേക്ക്..നിയമോപദേശം ലഭിച്ചു?ദിലീപിന് കുരുക്ക് മുറുക്കാനുറച്ച് അന്വേഷണ സംഘം;വീണ്ടും ഹൈക്കോടതിയിലേക്ക്..നിയമോപദേശം ലഭിച്ചു?

3


നിങ്ങൾ അറിഞ്ഞ് കൊണ്ട് തന്നെ ഇടപെട്ടതിന് ചെയ്തതിന് ശേഷം പ്രശ്നത്തിലാവുകയും അതിന് ശേഷം ഇരയെന്നും പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. അറിഞ്ഞ് കൊണ്ടല്ലേ എല്ലാവരും ഇടപെടുകയുള്ളൂ. ഏത് കാര്യത്തിലാണെങ്കിലും സാഹചര്യത്തിലാണെങ്കിലും സമർത്ഥമായി ചിന്തിക്കാനും പെരുമാറാനും സ്ത്രീകൾ പഠിക്കേണ്ടതുണ്ട്. ഇടപെടാൻ പോകുന്ന ആൾ എങ്ങനെ എന്നെ നോക്കുന്നു പെരുമാറുന്നുവെന്നൊക്കെ മനസിലാക്കാൻ സാധിക്കണം.

3

പരാതി കൊടുക്കാൻ സാമർത്ഥ്യം ഉണ്ടെങ്കിൽ ഇതെല്ലാം മനസിലാക്കാനുള്ള സാമർത്ഥ്യവും പെൺകുട്ടിക്ക് ഉണ്ട്.അതുകൊണ്ടാണ് സ്ത്രീകൾ ഇപ്പോൾ നടത്തുന്ന എല്ലാ പോരാട്ടങ്ങളേയും എനിക്ക് പിന്തുണയ്ക്കാൻ സാധിക്കാത്തത്. എന്നാൽ മറുവശത്ത് സത്യസന്ധമായ കേസുകNgx ഉണ്ട്. അവരെ കേൾക്കുകയും പിന്തുണയ്ക്കുകയും അവരെ അതിൽ നിന്നും പുറത്ത് കടക്കാൻ സഹായിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ മാത്രമേ ജീവിതകാലം മുഴുവൻ അവർ ഇരയാകാതെ തുടരാൻ സാധിക്കു.

5


സ്വയം ഒരു ഇരയാണെന്ന് നമ്മൾ വിശ്വസിച്ചാൽ അതേ സംഭവം വീണ്ടും നമ്മുക്ക് ആവർത്തിക്കാൻ കാരണമാകും. കാരണം ഏറ്റവും ദുർബലമായ അവസ്ഥയിലാണ് നമ്മൾ നമ്മളെ തന്നെ കാണുന്നത്. നമ്മൾ അതിൽ നിന്നും പുറത്ത് കടക്കണം. ഞാനും അത്തരം സാഹചര്യങ്ങളിലൂടെയൊക്കെ കടന്ന് പോയിട്ട് തന്നെയാണ് തലഉയർത്തി പിടിച്ച് നിൽക്കുന്നത്. അതുകൊണ്ട് തന്നെ ആക്രമിക്കപ്പെട്ട നടി എല്ലാ കാലത്തും ഇരയായി നിൽക്കരുത്. ആ സംഭവത്തിൽ നിന്ന് പുറത്ത് കടക്കണം.

6


സ്ത്രീകൾ ഒരിക്കലും ഒരു ഒബ്ജെക്റ്റ് ആയി നിന്ന് കൊടുക്കരുത്. സ്വയം മറ്റുള്ളവർക്ക് താഴെയാണെന്ന് കണക്കാക്കരുത്. അതിൽ നിന്നൊരു മാറ്റം ഉണ്ടാകണം. ഇത്തരം കാര്യങ്ങളിൽ പ്രതികരിച്ചാൽ സ്വാഭാവികമായും അവർ അനുഭവിച്ച സാഹചര്യം മറ്റുള്ളവർക്ക് നേരിടേണ്ടി വരില്ല. എന്നാൽ ഇവിടെ ചിലർ ഇത്തരം അനുഭവങ്ങൾ പറയുന്നത് മറ്റ് ചില നേട്ടങ്ങൾ ലക്ഷ്യം വെച്ചാണ്.അത് ഒരിക്കലും സംഭവിക്കരുത്. കാരണം യഥാർത്ഥ ഇരകളുടെ വായടിപ്പിക്കുന്നതിന് ഇത് കാരണമാകും.

7


കാരണം ഇരയെന്ന് പറഞ്ഞ് മുന്നോട്ട് വന്ന സ്ത്രീ യാതൊന്നും അനുഭവിച്ചിട്ടില്ലെന്ന് ഇവർക്ക് മനസിലാകും. യഥാർത്ഥ ഇര ഒരിക്കലും പുറത്ത് വന്ന് താൻ നേരിട്ട അനുഭവം ഉറക്കെ പറയില്ല. അതിനൊരു ഇമോഷ്ണൽ പ്രോസസ് ഉണ്ട്. പല മാനസിക അവസ്ഥയിലൂടേയും കടന്ന് പോയതിന് ശേഷം സാവധാനം മാത്രമേ അത് പറയാൻ സാധിക്കുകയുള്ളൂ.

8


എടുത്തടിച്ച് പറയുന്നത് പോലെ പറയാൻ ഒരു യഥാർത്ഥ ഇരയ്ക്ക് സാധിക്കില്ല. ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരുമുണ്ട്. അത് യഥാർത്ഥ പ്രശ്നങ്ങളെ ഒരിക്കലും ഇല്ലാതാക്കാൻ സഹായിക്കില്ല, മംമ്ത മോഹൻദാസ് പറഞ്ഞു.

Recommended Video

cmsvideo
  Mamtha Mohandas Praises Prithivraj on His Work | Oneindia Malayalam
  English summary
  Actress Mamta Mohandas says A real victim will never says out t what she has faced,goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X