നടി ആക്രമിക്കപ്പെടാൻ കാരണം സ്വഭാവ ദൂഷ്യം!! മിയ അങ്ങനെ പറഞ്ഞുവെന്ന് അവർ കോൺഫിഡന്റായി എഴുതി!!

  • Posted By:
Subscribe to Oneindia Malayalam

തന്റെ വാക്കുകൾ വളച്ചൊടിച്ച മാധ്യമങ്ങൾക്കെതിരെ നടി മിയ ജോർജ്. ഒരു അഭിമുഖത്തിൽ മിയ പറഞ്ഞകാര്യങ്ങൾ മറ്റൊരു മാധ്യമം തെറ്റായി വ്യാഖ്യാനിച്ചതിനെതിരെയാണ് മിയ രംഗത്തെത്തിയിരിക്കുന്നത്. സിനിമയിലെ ചൂഷണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മിയ നൽകിയ മറുപടി ആണ് നടി ആക്രമിച്ച സംഭവവുമായി ബന്ധപ്പെടുത്തി തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നത്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് മിയ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.

കോൺഗ്രസിനെതിരെ ചരട് വലിച്ചപ്പോൾ ഷാ അറിഞ്ഞിരുന്നില്ല സ്വന്തം പാളയത്തിലെ ആ നീക്കം....!

അഭിമുഖത്തിനായി സമീപിക്കുന്ന ആർക്കും വലിപ്പ ചെറുപ്പം നോക്കാതെ അഭിമുഖം നൽകുന്ന ആളാണ് താനെന്നും എന്നിട്ടും ഇത്തരത്തിൽ തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതിൽ വിഷമമുണ്ടെന്നും മിയ പറയുന്നു.

 ഈ പോസ്റ്റിന് കാരണം

ഈ പോസ്റ്റിന് കാരണം

കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ പോർട്ടലിൽ വന്ന ന്യൂസ് എന്റെ ശ്രദ്ധയിൽപെട്ടതിനു ശേഷമാണു ഇങ്ങനൊരു പോസ്റ്റ് വേണം എന്നെനിക്ക് തോന്നിയതെന്ന് മിയ ഫേസ്ബുക്ക് പോസ്റ്റിൽ വിശദമാക്കിയിരിക്കുന്നു.

വാർത്ത തയ്യാറാക്കിയിരിക്കുന്നത്

വാർത്ത തയ്യാറാക്കിയിരിക്കുന്നത്

തൻറെയും മറ്റ് ചില നടിമാരുടെയും പേരുകൾ ചേർത്തായിരുന്നു ആ വാർത്ത എന്ന് മിയ പറയുന്നു. കുറച്ചു നാളു മുൻപ് താൻ മറ്റൊരു ന്യൂസ് പോർട്ടലിനു കൊടുത്ത അഭിമുഖത്തിൽ നിന്നും ചില ഭാഗങ്ങൾ പകർത്തി ആണ് ആ വാർത്ത തയ്യാറാക്കിയിരിക്കുന്നതെന്നും മിയ.

പറഞ്ഞത് ചൂഷണങ്ങളെപ്പറ്റി

പറഞ്ഞത് ചൂഷണങ്ങളെപ്പറ്റി

ചൂഷണങ്ങളെപ്പറ്റിയുള്ള വെളിപ്പെടുത്തലിനെ അനുബന്ധിച്ച് ചോദിച്ച ചോദ്യത്തിന് ഒരു മാധ്യമത്തിന് താൻ നൽകിയ മറുപടി നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധിപ്പിച്ച് തെറ്റായി വ്യാഖ്യാനിച്ചാണ് രണ്ടാമത്തെ മാധ്യമം നല്‍കിയതെന്ന് മിയ പറയുന്നു.

മിയ പറഞ്ഞത്

മിയ പറഞ്ഞത്

എനിക്ക് ഇതുവരെ അത്തരം ഒരു അനുഭവം ഒരു ഇൻഡസ്ട്രിയിൽ നിന്നും ഉണ്ടായിട്ടില്ല. നമ്മൾ നെഗറ്റീവ് രീതിയിൽ പോവില്ല എന്ന ഇമേജ് ഉണ്ടാക്കിയാൽ ഇത്തരം ചൂഷണ അനുഭവം ഉണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു എന്നായിരുന്നു മിയ പറഞ്ഞത്.

സ്വഭാവ ദൂഷ്യം കാരണം

സ്വഭാവ ദൂഷ്യം കാരണം

എന്നാൽ തന്റെ ഈ ഉത്തരം നടി ആക്രമിക്കപ്പെട്ട സംഭവത്തെ ആസ്പദമാക്കി ആണ് രണ്ടാമത്തെ ന്യൂസ് പോർട്ടലിൽ വന്നതെന്ന് മിയ പറയുന്നു. അത് അവതരിപ്പിച്ച രീതി വായിച്ചാൽ അക്രമം നേരിട്ടവരുടെ സ്വഭാവ ദൂഷ്യം കാരണമാണ് അത് സംഭവിച്ചത് എന്ന ധ്വനിയാണ് വായിക്കുന്നവർക് ലഭിക്കുന്നതെന്നും മിയ പറയുന്നു.

വളരെ കോൺഫിഡന്റായി

വളരെ കോൺഫിഡന്റായി

ധ്വനി മാത്രമല്ല, മിയ അങ്ങനെ പറഞ്ഞു എന്ന് വളരെ കോൺഫിഡന്റ് ആയി എഴുതിയിരിക്കുകയാണെന്ന് മിയ. തികച്ചും വസ്തുതാരഹിതമായ ഒന്നാണ് അതെന്നും ചൂഷണത്തെപ്പറ്റി പറഞ്ഞ ഉത്തരം അക്രമത്തെകുറിച്ചു പറഞ്ഞ ഉത്തരമാക്കി ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണെന്നും മിയ പറയുന്നു.

പൂർണ പിന്തുണ നടിക്ക്

പൂർണ പിന്തുണ നടിക്ക്

ചൂഷണവും ആക്രമണവും രണ്ടാണ് എന്ന പൂർണ്ണ ബോധ്യം തനിക്കുണ്ടെന്ന് മിയ പറയുന്നു. അത് മാത്രമല്ല ഏതൊരു സാഹചര്യത്തിലും ന്യായത്തിന്റെ ഭാഗത്ത് നിൽക്കുന്ന തന്റെ പൂർണ്ണ പിന്തുണ അക്രമം നേരിട്ട വ്യക്തിക്കാണെന്നു ഒരിക്കൽ കൂടി പറയാൻ ആഗ്രഹിക്കുന്നുവെന്ന് മിയ പറയുന്നു.

വിഷമമുണ്ട്

വിഷമമുണ്ട്

തന്റെ അടുത്തു അഭിമുഖത്തിനായി സമീപിക്കുന്ന ആരോടും അവരുടെ വലിപ്പചെറുപ്പം നോക്കാതെ ജെനൂയിനായി അഭിമുഖം നല്കാൻ പരമാവധി ശ്രമിക്കാറുണ്ടെന്ന് മിയ പറയുന്നു. എന്നാൽ തന്റെ ഈ ശ്രമത്തിനു ശേഷവും പ്രസ്താവനകൾ തെറ്റായി വ്യാഖ്യാനിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിഷമമുണ്ടെന്നും മിയ.

സത്യം മനസിലാക്കണം

സത്യം മനസിലാക്കണം

മാധ്യമങ്ങളെ താൻ ബഹുമാനിക്കുന്നുവെന്നും എന്നാൽ വസ്തുതകളെ വളച്ചൊടിക്കുന്ന ന്യൂനപക്ഷ മാധ്യമങ്ങളും ഇവിടെ ഉണ്ടെന്ന സത്യം എന്നോടൊപ്പം ജനങ്ങളും മനസിലാക്കണമെന്നും മിയ പറയുന്നു. താൻ നൽകിയ അഭിമുഖങ്ങൾ അതേപടി പ്രസിദ്ധീകരിച്ച മറ്റു മാധ്യമങ്ങൾക്ക് താൻ നന്ദി പറയുകയാണെന്നും മിയ. യഥാർഥ അഭിമുഖത്തിന്റെ പ്രസ്തക്ത ഭാഗങ്ങളും മിയ ഷെയർ ചെയ്തിട്ടുണ്ട്

English summary
actress miya george facebook post about wrong news
Please Wait while comments are loading...