കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും! എല്ലാം തോന്നലായിരുന്നു തോന്നല്‍ മാത്രം: പാര്‍വ്വതി പറയാന്‍ കാരണം?

എല്‍ഡിഎഫ് സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് നടി പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എല്ലാം ശരിയാകുമെന്നത് തോന്നലായിരുന്നു. വെറും തോന്നല്‍ എന്നു പറഞ്ഞാണ് പാര്‍വ്വതിയുടെ പോസ്റ്റ്

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പാര്‍വ്വതി. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്നത് വെറു തോന്നലായിരുന്നുവെന്ന് പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. എല്‍ഡിവരും എല്ലാം ശരിയാകുമെന്ന മുദ്രാവാക്യത്തെ പരിഹസിച്ചു കൊണ്ടായിരുന്നു പാര്‍വ്വതിയുടെ പോസ്റ്റ്.

പോസ്റ്റില്‍ ശക്തമായ ഭാഷയിലാണ് പാര്‍വ്വതി വിമര്‍ശിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് സര്‍ക്കാരിലുള്ള പ്രതീക്ഷ നഷ്ടമായെന്ന് വ്യക്തമാക്കുന്നതിന് നിരവധി ഉദാഹരണങ്ങള്‍ പാര്‍വ്വതി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇടതുപക്ഷ സാംസ്‌കാരിക വേദികളിലെ സ്ഥിര സാന്നിധ്യവും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ താരപ്രചാരകരില്‍ ഒരാളുമായിരുന്നു പാര്‍വ്വതി.

pinarayi vijayan

എല്ലാം ശരിയാകുമെന്നത് തോന്നലായിരുന്നു. വെറും തോന്നല്‍ എന്നു പറഞ്ഞാണ് പാര്‍വ്വതിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. കേരളത്തിലെ സാധാരണക്കാര്‍ ഉള്‍പ്പെടെ ഭയമുണ്ടെന്ന് പറഞ്ഞു തുടങ്ങിയതായി പാര്‍വ്വതി പറയുന്നു. വിദ്യാര്‍ഥി സമരം പരിഹരിക്കാത്തതും ജിഷ്ണുവിന്റെ അമ്മയ്ക്ക് നീതി കിട്ടാത്തതും ദളിത് പ്രശ്‌നങ്ങളിലെ സര്‍ക്കാരിന്റെ അനാസ്ഥ തുടങ്ങിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പാര്‍വ്വതിയുടെ പോസ്റ്റ്.

വിദ്യാര്‍ഥി സമരങ്ങളും ജിഷ്ണുവിന്റെ അമ്മയുടെ തുറന്ന കത്തു മാത്രമല്ല, എതിര്‍പ്പുകള്‍ തുറന്നു പറയാന്‍ മടിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ വിങ്ങല്‍ നേരിട്ട് അറിഞ്ഞത് കൊണ്ടാണ് ഇത്തരത്തിലൊരു പോസ്റ്റ് എഴുതിയതെന്ന് പാര്‍വ്വതി വ്യക്തമാക്കുന്നു.

ഞാന്‍ ദളിതനാണ്, അതിനാല്‍ എനിക്ക് രക്ഷയില്ല. ആരോടും പറയാനുമില്ല. നമ്മുടെ സര്‍ക്കാര്‍ തന്നെയാണല്ലോ എന്ന് പലരും പലയിടത്തുംവച്ച് പല വിഷയങ്ങളെ കുറിച്ച് പറയുന്നത് കേള്‍ക്കുന്നത് ശ്വാസത്തെ ഉള്ളില്‍ കുടുക്കി ഇടുന്നുവെന്നും അത് അവിടെ കെട്ടി നിന്ന് നെഞ്ച് പൊട്ടിക്കുന്നുവെന്നും പാര്‍വ്വതി കുറിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ഇറ്റ്‌ഫോക് നാടകോത്സവത്തില്‍ കെആര്‍ രമേഷ് എന്ന അപൂര്‍വ പ്രതിഭയുടെ രണ്ട് മുറി ,അടുക്കള എന്ന നാടകം എടുക്കാതിരുന്നതിനെ പാര്‍വ്വതി വിമര്‍ശിക്കുന്നു.നാടകത്തിന്റെ ആശയം തന്നെ അംഗീകരിക്കേണ്ടതാണെന്ന് പാര്‍വ്വതി പറയുന്നു. കൊല്ലത്ത് ഈ നാടകം പ്രദര്‍ശിപ്പിച്ചപ്പോള്‍ മുതല്‍ കേട്ട് തുടങ്ങിയതാണ് ഇതിന്റെ രാഷ്ട്രീയത്തെ കുറിച്ചും ശക്തിയെ കുറിച്ചുമെന്നും നടി പറയുന്നു. എന്നാല്‍ നാടകോത്സവത്തില്‍ നിന്ന് അത് തള്ളിപ്പോയെന്ന് ഇന്നലെയാണ് അറിഞ്ഞതെന്നും പാര്‍വ്വതി വ്യക്തമാക്കുന്നു.

രമേശിന്റെ തുപ്പല്‍ മത്സ്യം കണ്ടവരാരും അത് മറക്കില്ലെന്നും പാര്‍വ്വതി പറയുന്നുണ്ട്. എന്നിട്ടും അദ്ദേഹത്തിന് അയിത്തമെന്നും പാര്‍വ്വതി പറയുന്നു. ജാതി പറയുന്നതോ പറയിപ്പിക്കുന്നതോ എന്ന ചോദ്യവുമായിട്ടാണ് പാര്‍വ്വതി പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

English summary
actress parvathy's facebook post against pinarayi vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X