ആള്‍ക്കൂട്ട സത്യപ്രതിജ്ഞ ഒഴിവാക്കണം; വെര്‍ച്വലാക്കണം- അഭ്യര്‍ഥനയുമായി നടി പാര്‍വതി
തിരുവനന്തപുരം: 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം കടുത്ത വിമര്‍ശനത്തിന് ഇടയാക്കുന്നു. വിവിധ രാഷ്ട്രീയ നേതാക്കള്‍ ഇതിനെതിരെ രംഗത്തുവന്നു. വളരെ ലളിതമായ ചടങ്ങ് സംഘടിപ്പിക്കണമെന്നാണ് സിപിഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചത്. യുഡിഎഫ് നേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിക്കണമെന്ന് എംഎസ്എഫ് ദേശീയ അധ്യക്ഷന്‍ ടിപി അഷ്‌റഫലി അഭിപ്രായപ്പെട്ടു. കൊറോണ പ്രതിരോധ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം നീക്കം അമ്പരപ്പിക്കുന്നതും അംഗീകരിക്കാന്‍ പറ്റാത്തതുമാണെന്ന് നടി പാര്‍വതി തിരുവോത്ത് പറഞ്ഞു. കൊറോണ ഇപ്പോഴും ഭീഷണിയായി തുടരുന്ന ഈ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് വെര്‍ച്വലാക്കണമെന്നും നടി അഭ്യര്‍ഥിച്ചു.

മെയ് 20നാണ് പിണറായി വിജയന്‍ രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30നാണ് പരിപാടി തുടങ്ങുക. 500 പേര്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 500 പേര്‍ അത്രവലിയ ആള്‍ക്കൂട്ടമല്ല എന്നാണ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി. 50000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയമാണെന്നും അദ്ദേഹം എടുത്തുപറയുന്നു. മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുക.
മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍
Recommended Video
500 വലിയ സഖ്യയല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഈ 500 പേര്‍ എത്തുന്നത്. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നു. സ്വന്തം വീടനകത്ത് ഒരുമിച്ചിരിക്കുന്നതു പോലും ഒഴിവാക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി തനിസ്വരൂപം വെളിവാക്കുകയാണിപ്പോള്‍- എംഎസ്എഫ് ദേശീയ അധ്യക്ഷന്‍ ടിപി അഷ്‌റഫലിയുടെ പ്രതികരണത്തില്‍ നിന്ന്.
ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍












Click it and Unblock the Notifications