തന്നെ വലിച്ചിഴച്ചു; മലയാള മനോരമ വാര്‍ത്തയ്ക്കെതിരെ രഞ്ജിനി
കൊച്ചി: നടി ഇനിയയുടെ ഫോട്ടോ, ഫോട്ടോഗ്രാഫര്‍ സമ്മതമില്ലാതെ വിറ്റെന്ന ആരോപണത്തില്‍ തന്റെ പേര് വലിച്ചിഴച്ചതിനെതിരെ നടിയും അവതാരകയുമായി രഞ്ജിനി ഹരിദാസ് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയ്ക്കെതിരെ രഞ്ജിനി പ്രതികരിച്ചത്.
ഇനിയയുമായോ ഫോട്ടോഗ്രാഫര്‍ ഫോട്ടോഗ്രാഫര്‍ സരിത് സി വര്മയുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്ന് രഞ്ജിനി പറഞ്ഞു. അവരെ ഇതുവരെ കണ്ടിട്ടുപോലുമില്ല. അങ്ങനെയിരിക്കെ മനോരമയില്‍ വന്ന വാര്‍ത്തയില്‍ എന്തിനാണ് തന്റെ പേര് കൂട്ടിച്ചേര്‍ത്തതെന്ന് നടി ചോദിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ നിന്നും മനോരമ പിന്മാറണമെന്ന് രഞ്ജിനി അഭ്യര്‍ഥിച്ചു.

ഫോട്ടോഗ്രാഫര്‍ സരിത് സി വര്‍മ തന്നെ വഞ്ചിച്ചെന്നു കാട്ടി ഇനിയ രംഗത്തെത്തിയിരുന്നു. ഒരു ക്യാമറപോലും സ്വന്തമായി ഇല്ലാത്ത കാലത്ത് തന്റെ ഫോട്ടോ ഷൂട്ടിനുവന്ന ഇയാള്‍ക്ക് ഒരു ലക്ഷം രൂപ മുടക്കി താനാണ് ക്യാമറയും മറ്റും വാടകയ്ക്ക് സംഘടിപ്പിച്ചു നല്‍കിയതെന്ന് ഇനിയ പറയുന്നു.
അന്ന് തന്റെ ഗ്ലാമറസ് ആയ ഒരു ഫോട്ടോ ഇയാള്‍ എടുത്തിരുന്നു. അത് അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, അടുത്തിടെ ഒരു സിനിമാ മാധ്യമത്തില്‍ ആ ചിത്രം കണ്ടതോടെ താന്‍ ഞെട്ടി. മാധ്യമത്തില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് നേരത്തെ തന്നെ ഈ ചിത്രം വന്‍ തുക കൊടുത്ത് ഫോട്ടാഗ്രാഫര്‍ വിറ്റതാണെന്ന് അറിയുന്നത്. മറ്റൊരാള്‍ക്കും തന്റെ ഗതി ഉണ്ടാകരുതെന്ന് കാട്ടിയാണ് നടി മനോരമയ്ക്ക് അഭിമുഖം നല്‍കിയത്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications