കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രോഗം അറിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ രശ്മി പോയി': മോശമായ അവസ്ഥയിലെത്തിയിരുന്നു: നടിയെ ഓർത്ത് താരങ്ങള്‍

Google Oneindia Malayalam News

കോഴിക്കോട്: സിനിമ-സീരിയല്‍ നടി രശ്മി ഗോപാലിന്റെ അപ്രതീക്ഷിത വിയോഗം ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയാതെ കുടുംബവും സുഹൃത്തുക്കളും. അര്‍ബുദം സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്കുള്ളിലായിരുന്നു മരണം സ്ഥിരീകരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നിരവധി സീരിയലുകളില്‍ അഭനയിച്ചെങ്കിലും 'സ്വന്തം സുജാത' സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ജയഗോപാല്‍ ഏറ്റവും കുടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഇടതിനെ വെട്ടി കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍?; ആവശ്യം ശക്തം, സ്റ്റാലിന്റെ മനസ്സിലെന്ത്ഇടതിനെ വെട്ടി കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍?; ആവശ്യം ശക്തം, സ്റ്റാലിന്റെ മനസ്സിലെന്ത്

എന്ന് നിന്റെ മൊയ്തീന്‍, ഫയര്‍മാന്‍, ഭാസ്‌കര്‍ ദ റാസ്‌കല്‍ തുടങ്ങിയ ഏതാനും സിനിമകളില്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷന്‍ രംഗത്തെ നിരവധിയാളുകളാണ് താരത്തെ അനുസ്മരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരുന്നു.. കണ്ണടച്ച് തുറക്കുന്നതിനു മുന്നേ രശ്മി യാത്രയായി എന്നാണ് സീമ ജി നായർ ഫേസ്ബുക്കില്‍ കുറിച്ചത്. അവരുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ദേവികയുടെ മെസ്സേജ് വന്നു

ഇന്നലെ രാത്രി ഏകദേശം 11.30 ആയപ്പോൾ ദേവികയുടെ മെസ്സേജ് വന്നു.. ചേച്ചീ,ഈ ചേച്ചിക്ക് എന്തുപറ്റിയെന്നു.. ഷൂട്ട് കഴിഞ്ഞു റൂമിൽ എത്തിയതെ ഉണ്ടായിരുന്നുള്ളു.. ഞാൻ പറഞ്ഞു എനിക്കൊന്നും അറിയില്ലയെന്നു. ദേവിക പറഞ്ഞു കിഷോറേട്ടന്റെ (കിഷോർ സത്യ) എഫ് ബി പോസ്റ്റ് വന്നു.. അപ്പോൾ 11.45 ആയിരുന്നു.

മീനാക്ഷിയെ ചേർത്ത് പിടിച്ച് കാവ്യ മാധവന്‍: ചിത്രം വൈറല്‍, മീനൂട്ടി മഞ്ജു വാര്യറെ മറന്നോയെന്ന് ആരാധകർ

അപ്പോൾ തന്നെ കിഷോറിനെ വിളിച്ചു

രാത്രി വൈകിയെങ്കിലും അപ്പോൾ തന്നെ കിഷോറിനെ വിളിച്ചു. കേട്ടത് സത്യം ആവരുതേയെന്നു. അങ്ങനെ ഒരു മറുപടി അപ്പുറത്തു നിന്നും വരുമെന്ന് കരുതി. നിരാശയും ദു:ഖവും ആയിരുന്നു ഫലം.. കഴിഞ്ഞ ദിവസം ഓണത്തിന്റെ ഷൂട്ടും കഴിഞ്ഞു വളരെ സന്തോഷത്തോടെ വിദേശത്തുനിന്നു വരുന്ന ബന്ധുവിനെ കാണാൻ തിരുവനന്തപുരത്തുപോയ രശ്മിക്ക് ചില അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയി.

ചില സംശയത്തെ തുടർന്ന് ആർ സി സിയിലേക്ക്

ചില സംശയത്തെ തുടർന്ന് ആർ സി സിയിലേക്ക് റഫർ ചെയ്യുകയും അവിടുന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു രോഗം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയിരുന്നു. കണ്ണടച്ച് തുറക്കുന്നതിനു മുന്നേ രശ്മി യാത്രയായി. യാതൊരു രോഗ ലക്ഷണങ്ങളും ഇല്ലാതെ രശ്മി പോലും മനസ്സിലാക്കുന്നതിന് മുന്നേ. എനിക്കു വിശ്വസിക്കാൻ പറ്റിയില്ല. എനിക്കെന്നല്ല ആർക്കും.

കുറച്ചു നാൾ മുന്നേ സ്വന്തം സുജാത

കുറച്ചു നാൾ മുന്നേ സ്വന്തം സുജാത സീരിയലിന്റെ സെറ്റിൽ ഒരു ഫങ്ങ്ഷൻ ഉണ്ടായിരുന്നു.. അതിനുവേണ്ടി എനിക്ക് പോകേണ്ടി വന്നു.. അന്ന് രശ്മി എന്റെയടുത്തു വന്നു.. എന്നെ ഒരുപാടിഷ്ടം ആണെന്നും കാണാൻ ആഗ്രഹിച്ചിരുന്നുവെന്നും പറഞ്ഞു.. കുറെ ഫോട്ടോസും എടുത്തു.. കുറെ സ്വപ്നങ്ങൾ ഉണ്ടായിരുന്നു അവർക്ക്..

പക്ഷെ വിധി വൈപരീത്യം ഇത്രയും ചെറുപ്പത്തിൽ

പക്ഷെ വിധി വൈപരീത്യം ഇത്രയും ചെറുപ്പത്തിൽ സ്വപ്നങ്ങൾ ബാക്കി വെച്ച് അസുഖം ഉള്ളിൽ ഉണ്ടായിരുന്നതിന്റെ ഒരു സൂചന പോലും ഇല്ലാതെ യാത്രയാവുമ്പോൾ രശ്മിയുടെ കുടുംബത്തിന്റെ കാര്യം എനിക്കോർക്കാൻ കൂടി പറ്റുന്നില്ല.. ഒന്നിനും ഗ്യാരണ്ടി ഇല്ലാത്ത ഈ ജീവിതത്തിൽ ഉള്ള സമയം സന്തോഷത്തോടെ ജീവിക്കു എന്ന് മാത്രമേ പറയാനുള്ളു.. ഇന്നലെ കിട്ടിയ ഷോക്കിൽ നിന്നും ഇപ്പോളും ഞാൻ മുക്തി നേടിയിട്ടില്ല.. വിട എന്ന് മാത്രമേ ഇപ്പോൾ പറയാൻ പറ്റുന്നുള്ളു.- സീമ ജി നായർ കുറിപ്പ് അവസാനിപ്പിക്കുന്നു.

രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല

രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല, സ്വന്തം സുജാതയിലെ "സാറാമ്മ " എന്ന് പറഞ്ഞാൽ നിങ്ങൾ അറിയുംഈ പുഞ്ചിരി ഇനി ഇല്ല. സാറാമ്മ പോയി. രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ. പക്ഷെ,രോഗവിവരം അറിഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ. ആക്സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ. പ്രിയ ജീവിതമേ ഒന്നൊഴിവാക്കു. ആദരവിന്റെ അഞ്ജലികൾ.

 ഈ കുവൈത്ത് മാത്രമെന്താ ഇങ്ങനെ...? യുഎഇക്കും സൗദിക്കും മറ്റൊരു വഴി, കുവൈത്തിന് വേറെ വഴി ഈ കുവൈത്ത് മാത്രമെന്താ ഇങ്ങനെ...? യുഎഇക്കും സൗദിക്കും മറ്റൊരു വഴി, കുവൈത്തിന് വേറെ വഴി

English summary
Actress Rashmi gopal left within a week of being diagnosed': Co-stars remember the actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X