ദിലീപിന്റെ ജാമ്യത്തിന് ശേഷം നടിയുടെ ആദ്യ പ്രതികരണം! അതും സിനിമാരംഗത്തെ ചിലരെ കൊള്ളിച്ച്..

  • Posted By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: ഇക്കഴിഞ്ഞ ഫെബ്രുവരി 17 കേരള മനസാക്ഷി ഞെട്ടിത്തരിച്ച ദിവസമാണ്. രാജ്യത്തിന് മുന്നില്‍ കേരളം തലകുനിച്ച ദിവസം. തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് ചിത്രങ്ങള്‍ പകര്‍ത്തി. ആ ക്രൂരതയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷണത്തില്‍ പുറത്തിറങ്ങി. മുഖ്യ സൂത്രധാരനെന്ന് പറയുന്ന ദിലീപ് അറസ്റ്റിലാവുകയും ജാമ്യം നേടി പുറത്ത് വരികയും ചെയ്തു. അതിന് ശേഷമുള്ള ആക്രമണത്തിന് ഇരയായ നടിയുടെ പ്രതികരണം ഇങ്ങനെയാണ്.

പ്രമുഖ നടിയെ അജ്ഞാതർ വെടിവെച്ച് കൊന്നു!! വീട്ടിൽ നിന്നും വിളിച്ചിറക്കി വെടിയുതിർത്തു

മുഴുവൻ പ്രശ്നമല്ല

മുഴുവൻ പ്രശ്നമല്ല

നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമാ രംഗത്തെ ഒന്നാകെ തന്നെ സംശയത്തിന്റെയും ദുരൂഹതയുടേയും മുനയില്‍ നിര്‍ത്തിയതാണ്. എന്നാല്‍ സിനിമാരംഗത്ത് മുഴുവന്‍ പ്രശ്‌നമല്ല എന്ന് ആക്രമിക്കപ്പെട്ട നടി പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ചില ആളുകളുടെ മനസ്സിനാണ് പ്രശ്‌നം

ചില ആളുകളുടെ മനസ്സിനാണ് പ്രശ്‌നം

സിനിമാ രംഗത്തല്ല, മറിച്ച് ആ മേഖലയിലെ ചില ആളുകളുടെ മനസ്സിനാണ് പ്രശ്‌നമെന്നാണ് നടി പറയുന്നത്. താരപുത്രന്മാര്‍ നിരവധി പേര്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നതും നടി ചൂണ്ടിക്കാണിക്കുന്നതായി മനോരമ വാർത്തയിൽ പറയുന്നു.

താരപുത്രന്മാരുടെ വരവ്

താരപുത്രന്മാരുടെ വരവ്

താരങ്ങളുടെ മക്കള്‍ നിരവധി പേര്‍ സിനിമാരംഗത്തേക്ക് കടന്ന് വരുന്നുണ്ട്. എന്തെങ്കിലും കുഴപ്പമുള്ള മേഖലയാണ് എങ്കില്‍ അവരുടെ മാതാപിതാക്കള്‍ ഇതിനെ പിന്തുണയ്ക്കുമോ എന്നും നടി ചോദിക്കുന്നു.

സിനിമാ രംഗം കുഴപ്പം പിടിച്ചതല്ല

സിനിമാ രംഗം കുഴപ്പം പിടിച്ചതല്ല

അക്കാരണം കൊണ്ട് തന്നെ സിനിമാ രംഗം ഒരു രീതിയിലും കുഴപ്പം പിടിച്ചതല്ലെന്നും നടി പറയുന്നു. ദുബായില്‍ കട ഉദ്ഘാടനത്തിന് എത്തിയ സന്ദര്‍ഭത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി.

താനിപ്പോൾ സന്തോഷവതി

താനിപ്പോൾ സന്തോഷവതി

കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് നടി മറുപടി പറയാന്‍ തയ്യാറായില്ല. അതേസമയം താനിപ്പോള്‍ സന്തോഷവതിയാണെന്ന് നടി പ്രതികരിച്ചു. മലയാളത്തില്‍ പുതിയ സിനിമകള്‍ ചെയ്യാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്നും നടി പറഞ്ഞു.

അന്വേഷണം അവസാനഘട്ടത്തിൽ

അന്വേഷണം അവസാനഘട്ടത്തിൽ

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. കേസിലെ കുറ്റപത്രം പോലീസ് ഉടനെ തന്നെ സമര്‍പ്പിച്ചേക്കും എന്നാണ് അറിയുന്നത്.

ജാമ്യം നേടി പുറത്ത്

ജാമ്യം നേടി പുറത്ത്

കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണ് എന്ന ആരോപണവും ഉയരുന്നുണ്ട്.

ഗൂഢാലോചന വെളിപ്പെടുത്തൽ

ഗൂഢാലോചന വെളിപ്പെടുത്തൽ

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം ആരോപിച്ചത് നടി മഞ്ജു വാര്യര്‍ ആയിരുന്നു. പോലീസാകട്ടെ കേസിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന ഇല്ലെന്നുറപ്പിച്ച് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.

വഴിത്തിരിവായി വെളിപ്പെടുത്തൽ

വഴിത്തിരിവായി വെളിപ്പെടുത്തൽ

എന്നാല്‍ പിന്നീട് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ നടത്തിയ വെളിപ്പെടുത്തലായിരുന്നു കേസില്‍ വഴിത്തിരിവായത്. അത് ജനപ്രിയ നടനായ ദിലീപിന്റെ അറസ്റ്റില്‍ വരെ എത്തി. പ്രമുഖര്‍ പലരും സംശയത്തിന്റെ നിഴലിലായി.

തലയുയർത്തി തന്നെ

തലയുയർത്തി തന്നെ

ആക്രമിക്കപ്പെട്ട നടി തല ഉയര്‍ത്തി നിന്ന് ചെറുത്ത് നില്‍ക്കുന്നുവെന്നതാണ് ഈ കേസിന്റെ വലിയൊരു പ്രത്യേകത. സിനിമാ രംഗത്ത് നിന്നും സ്ത്രീകളുടെ കൂട്ടായ്മ തന്നെ നടിയെ പിന്തുണയ്ക്കുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ടു.

English summary
Actress' reaction on problems in Malayalam film industry

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്