കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ? ഒന്നും മൊഴിഞ്ഞില്ലല്ലോ'? മറുപടിയുമായി റിമ കല്ലിങ്കല്‍

Google Oneindia Malayalam News

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ സമസ്ത നേതാവ് എം ടി അബ്ദുള്ള മുസ്ലിയാര്‍ അപമാനിച്ച വിഷയത്തില്‍ പ്രതികരിക്കുന്നില്ലേ എന്ന് ചോദിച്ചുള്ള കമന്റിന് മറുപടിയുമായി നടി റിമ കല്ലിങ്കല്‍. റിമ കല്ലിങ്കല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് ഒരാള്‍ വിഷയത്തില്‍ പ്രതികരിക്കുന്നില്ലേ എന്ന പരിഹാസരൂപേണ കമന്റിട്ടത്. ഇതിന് അധികം വൈകാതെ തന്നെ റിമ കല്ലിങ്കല്‍ മറുപടിയും കൊടുത്തു.

'ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ? ഒന്നും മൊഴിഞ്ഞില്ലല്ലോ' എന്നായിരുന്നു റിമ കല്ലിങ്കലിന്റെ ചിത്രത്തിന് താഴെ വന്ന കമന്റ്. 'ചേട്ടന്‍ എന്നെ പണി ഏല്‍പ്പിച്ച് ബാങ്കില്‍ പേയ്‌മെന്റ് ഇട്ടിരുന്നോ' എന്നായിരുന്നു ഈ കമന്റിന് റിമ കല്ലിങ്കല്‍ നല്‍കിയ മറുപടി. കഴിഞ്ഞ ദിവസം മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചത്.

നടിയെ ആക്രമിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്‌കരിച്ചു? ദൃശ്യങ്ങള്‍ പുറത്ത്നടിയെ ആക്രമിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്‌കരിച്ചു? ദൃശ്യങ്ങള്‍ പുറത്ത്

1

പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതിന് പിന്നാലെ അബ്ദുള്ള മുസ്ലിയാര്‍ വേദിയില്‍ നിന്ന് ദേഷ്യപ്പെടുകയും പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചതിന് സംഘാടകരോട് പ്രകോപിതനായി സംസാരിക്കുകയുമായിരുന്നു. 'ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

2

പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ എന്നും വേദിയില്‍ നിന്ന് ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാര്‍. അതേസമയം, വിഷയത്തില്‍ അബ്ദുള്ള മുസ്ലിയാരെ പിന്തുണച്ച് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് രംഗത്തെത്തിയിരുന്നു.

3

എം ടി അബ്ദുള്ള മുസ്ലിയാര്‍ക്കെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ നിഷ്‌കളങ്കമല്ലെന്നായിരുന്നു പി കെ നവാസ് അഭിപ്രായപ്പെട്ടത്. ഇസ്ലാമോഫോബിക് കണ്ടന്റായി സമൂഹ മാധ്യമങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ പ്രചരിപ്പിക്കുന്നത് ഈ അടുത്ത് ഉയര്‍ന്നുവന്ന ചില വര്‍ഗീയ സംഘടനകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അബ്ദുള്ള മുസ്ലിയാരുടെ നടപടി ചോദ്യം ചെയ്യുന്ന നിലപാടാണ് എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ സ്വീകരിച്ചത്.

4

മുസ്ലിം പെണ്‍കുട്ടികളെ വേദികളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുകയെന്ന് ഫാത്തിമ തഹ്ലിയ അഭിപ്രായപ്പെട്ടു. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുമെന്നും ഫാത്തിമ തഹ്ലിയ ചൂണ്ടിക്കാട്ടിയിരുന്നു. തന്റേതായ പ്രതിഭകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരുപാട് മുസ്ലിം പെണ്‍കുട്ടികളുണ്ട് നമ്മുടെ നാട്ടിലെന്നും ന്യായാധിപരായും, ഐ എ എസുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളില്‍ തിളങ്ങുന്നുവെന്നും തഹ്ലിയ പറഞ്ഞിരുന്നു.

5

ഇത്തരം മുസ്ലിം പെണ്‍കുട്ടികളെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടതെന്നും തഹ്ലിയ കൂട്ടിച്ചേര്‍ത്തു. എം ടി അബ്ദുള്ള മുസ്ലിയാരുടെ നടപടിയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ മന്ത്രി കെ ടി ജലീലും രംഗത്തെത്തിയിരുന്നു. പെണ്‍വിലക്ക് അംഗീകരിക്കാനാവില്ലെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. എം ടി അബ്ദുള്ള മുസ്ലിയാരുടെ നടപടി ന്യായീകരിച്ച എം എസ് എഫ് പ്രസിഡന്റിന്റെ അഭിപ്രായമാണോ മുസ്ലീം ലീഗ് നേതൃത്വത്തിനും ഉള്ളതെന്ന് കെ ടി ജലീലും ചോദിച്ചിരുന്നു.

ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്; അന്‍സിബയുടെ വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
ചോദ്യം ചെയ്യലില്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍, കാവ്യ പ്രതിയാകുമോ

English summary
Actress Rima Kallingal responds to a comment on Samastha leader MT Abdulla Musliyar's viral video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X