ദിലീപിന് മാത്രമല്ല ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകയ്ക്കും ആ അവകാശമുണ്ട്: റിമ കല്ലിങ്കല്‍
കൊച്ചി: കൊച്ചിയില്‍ അക്രമിക്കപ്പെട്ട ഇരയ്ക്ക് സിനിമ മേഖലിയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന നിലപാട് ആവർത്തിച്ച് റിമ കല്ലിങ്കല്‍. നേരത്തെ ഡബ്ല്യുസിസിയും ഇതേ നിലപാട് ഔദ്യോഗികമായ വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ റിപ്പോർട്ടർ ടിവിയുടെ ചർച്ചയിലും ഡബ്ല്യൂസിസി അംഗമായ റിമ ഇക്കാര്യം ആവർത്തിക്കുകയായിരുന്നു.
ഇരയാക്കപ്പെട്ടവള്‍ പോസ്റ്റിടുമ്പോള്‍ അത് റീ ഷെയർ ചെയ്യുന്നതിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ കടക്കണം. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോർട്ട് എന്തുകൊണ്ട് ഇതുവരെ പുറത്ത് വിടുന്നില്ല. ഞങ്ങളുടെ സഹോദരിയായ ആ നടിക്ക് സംഭവിച്ചത് പോലത്തെ ഒരു അവസ്ഥ ഇനിയൊരിക്കലും ഇവിടെ സംഭവിക്കാത്ത സാഹചര്യം ഉണ്ടാവണമെന്നും റിമ കല്ലിങ്കല്‍ പറയുന്നു.

സിനിമ മേഖലയില്‍ നിന്നുള്ള എല്ലാവരുടേയും പിന്തുണ നമുക്ക് ആവശ്യമുണ്ട്. പക്ഷെ ആ പിന്തുണ ഏത് രീതിയിലാണ് എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. ഒരു പോസ്റ്റ് റീ ഷെയർ ചെയ്യുന്നതിലല്ലോ നമ്മള്‍ സപ്പോർട്ട് കാണേണ്ടത്. അതിനപ്പുറം സീരിയസായ ഇടപെടലുകള്‍ അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവണം. നമ്മള്‍ കണ്ടുവരുന്ന ഇവിടുത്തെ ഒരു സംസ്കാരം മാറി വരണം എന്നുള്ളതാണ് ഏറ്റവും പ്രധാനമെന്നും റിമ കല്ലിങ്കല്‍ വ്യക്തമാക്കുന്നു.

സിനിമാ മേഖലയ്ക്ക് ഉള്ളിലെ കാര്യം തന്നെ എടുക്കാം. ഇവിടുത്തെ കലാകാരന്‍മാരുടെ ഏറ്റവും വലിയ സംഘടനയായ അസോസിയേഷന്‍ എന്താണ് ചെയ്തതെന്ന് നമുക്ക് അറിയാം. ഇരയേയും പ്രതിയേയും ഒരുമിച്ച് ഇരുത്താമെന്ന നിലപാടാണ് ആ സംഘടന സ്വീകരിച്ചത്. സിനിമ മേഖലയിലെ ഏറ്റവും വലിയ വർക്കേഴ്സ് യൂണിയന്റെ പ്രസിഡന്റ് പ്രതിയെ വെച്ച് സിനിമ എടുക്കുകയാണ് ചെയ്തത്. ഇവിടെ ഒരു സംസ്കാരം എന്താണെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.

പത്ത് പേർ ചേർന്നാണ് മലയാളം സിനിമയിലെ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നില്ല. എന്തുകൊണ്ട് അവർക്ക് മുംബൈയില്‍ ഒക്കെ കൊണ്ടുവന്നത് പോലുള്ള മാറ്റങ്ങള്‍ ഇവിടെ കൊണ്ട് വന്നുകൂടാ. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് വളരെ പ്രധാന്യത്തോടെ സംസാരിക്കുന്ന ഒരു സർക്കാറാണ് ഇവിടുള്ളത്. ഞങ്ങള്‍ പോയി ആവശ്യപ്പെട്ടതിനെ തുടർന്ന് 34 ലക്ഷമോ മറ്റോ ചിലവാക്കി ഒരു കമ്മീഷന്‍ രൂപീകരിച്ച് റിപ്പോർട്ട് ഉണ്ടാക്കി, എന്നാല്‍ ഇത്രയും കാലമായിട്ട് അതില്‍ മൊഴി നല്‍കിയവർക്ക് പോലും ഒരു കോപ്പി നല്‍കുന്നില്ലെന്നും റിമ ചോദിക്കുന്നു.

ഇവിടുത്തെ സിനിമ മേഖലയിലെ രീതികള്‍ മാറണം. ഞങ്ങള്‍ ഇത്രയും കാലമായി ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തിയുടെ ഫലങ്ങള്‍ അവിടെ വരണമെന്നാണ് വിചാരിക്കുന്നത്. വ്യക്തിപരമായി എന്നതിലുപരി ആർട്ടിസ്റ്റുകള്‍ക്കും സൂപ്പർ സ്റ്റാറുകള്‍ക്കും ചെലുത്താന്‍ കഴിയുന്ന സ്വാധാനം വളരെ വലുതാണ്. മമ്മൂക്ക ആ റോള്‍ ചെയ്തത് കൊണ്ടാണല്ലോ കസബ വിഷയം അത്ര വലിയ പ്രശ്നമായത്. മമ്മൂക്കയെ അത്രയധികം ആളുകള്‍ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ ആളുകളെ സ്വാധീനിക്കും എന്നുള്ളത് കൊണ്ടാണല്ലോ ചൂണ്ടിക്കാണിക്കുന്നത്. അല്ലാതെ ഒരാളോടുള്ള വ്യക്തിവൈരാഗ്യം അല്ലാലോ.

സിനിമ മേഖലയിലെ സംസ്കാരമാണ് മാറേണ്ടത്. ആ മാറ്റത്തിന് ഇവിടുത്തെ ഏറ്റവും വലിയ ഇന്‍ഫ്ലൂവന്‍സേഴ്സ് ഒപ്പം നില്‍ക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അത് വളരെയധികം കുറവാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഡബ്ല്യൂസിസിയിലെ സ്ത്രീകള്‍ എന്തൊക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് എന്തൊക്കെ നഷ്ടമായിട്ടുണ്ട്. ഞങ്ങളും കലാകാരന്‍മാരാണ്. വളരെ അധികം സമയം ഇതിന് വേണ്ടി ചിലവഴിക്കുന്നുണ്ട് എന്നാല്‍ വളരെ ചെറിയ പിന്തുണ മാത്രമാണ് ലഭിക്കുന്നത്. സർക്കാറിന്റെ ശക്തമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായെ മതിയാവൂവെന്നും റിമ കല്ലിങ്കല്‍ കൂട്ടിച്ചേർക്കുന്നു

സർക്കാറിന്റെ ഭാഗത്ത് നിന്നും ആദ്യമുണ്ടായിരുന്ന സ്വീകാര്യതയല്ല ഇപ്പോള്‍ ഉണ്ടാവുന്നത്. ഹേമ കമ്മീഷന്റെ പാനലില്‍ ഉണ്ടായിരുന്ന ആളുകള്‍ തന്നെ ഇപ്പോള്‍ വളരെ വ്യത്യസ്തമായ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. എത്ര സ്ത്രീകള്‍ ഈ കമ്മീഷന് മുന്നില്‍ സമയം ചിലവഴിച്ചിട്ടുണ്ട്. പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും നമ്മള്‍ പറയുകയും അത് അവർ എഴുതിയെടുത്ത് വായിച്ച് കേള്‍പ്പിക്കുകയും ചെയ്യണം. ഇത്രയധികം സമയം നമ്മള്‍ ചിലവഴിച്ചിട്ടുണ്ടും എന്തൊക്കെ കാര്യങ്ങളാണ് ഹേമ കമ്മീഷന്‍ റിപ്പോർട്ടിലുള്ളത്, അവർ എന്താണ് നിർദേശിച്ചത് എന്നതിനെ സംബധിച്ചൊന്നും നമുക്ക് ഒരു ഐഡിയയയും ഇല്ല.

കേസില്‍ ദിലീപിന് മാത്രമല്ല നല്ല രീതിയിലുള്ള വിചാരണയ്ക്ക് അവകാശം ഉള്ളത്, ഞങ്ങളുടെ സഹപ്രവർത്തയ്ക്കും അതിനുള്ള അവകാശം ഉണ്ടെന്നാണ്. ഈ കേസില്‍ ഇതുവരെയായി രണ്ട് പ്രോസിക്യൂട്ടർമരാണ് രാജിവെച്ചത്. അതിന് പിന്നില്‍ എന്തെങ്കിലും കാരണം ഉണ്ടെന്നെങ്കിലും നമുക്ക് സംശയിക്കാമല്ലോ? ഞങ്ങളുടെ സഹപ്രവർത്തകയ്ക്കും നീതിയുക്തമായ ഒരു ട്രയലിനുള്ള സാഹചര്യം ഉണ്ടാവണം. അത് ഒരുക്കി കൊടുക്കുക എന്നുള്ളത് ഞങ്ങളുടെ ഉത്തരവാദിത്തമായി ഞങ്ങള്‍ കാണുന്നു. ഇര എന്നത് മാറി അതിജീവിക്കപ്പെട്ടവള്‍ എന്ന് വിളിക്കുന്ന ഒരു മാറ്റം ഈ സമൂഹത്തില്‍ ഉണ്ടാവണമെന്ന കാര്യവും അതോടൊപ്പം തന്നെ ഞങ്ങള്‍ ലക്ഷ്യം വെക്കുന്നു

ഒരിക്കലും ഒരു വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഞങ്ങള്‍ തയ്യാറാവുന്നില്ല. പക്ഷെ ഇവിടെ ഫെയർ ട്രയല്‍ വേണം. ഇത്രയധികം സ്വാധീനം ചെലുത്താന്‍ ശക്തിയുള്ള ആളുകള്‍ മാറ്റംവരുത്താന്‍ ഞങ്ങളുടെ ഒപ്പം നില്‍ക്കണമെന്നാണ് പറയാനുള്ളത്. കേവലമൊരു പോസ്റ്റ് ഷെയർ ചെയ്യുന്നത് കൊണ്ട് അത് നടക്കില്ല. അതിലപ്പുറമുള്ള വർക്ക് അതിന് ആവശ്യമാണെന്ന് കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങള്‍ക്ക് ബോധ്യമുള്ള കാര്യമാണെന്നും റിമ കല്ലിങ്കല്‍ ചർച്ചയില്‍ പറഞ്ഞു
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications