'എനിക്ക് മാത്രമല്ല എന്റെ അമ്മയ്ക്കും പൊരിച്ച മീന്‍ കിട്ടിയിട്ടില്ല', ഈ രീതി മാറണമെന്ന് റിമ കല്ലിങ്കൽ
കൊച്ചി: വീടിനുള്ളില്‍ സ്ത്രീകള്‍ ചെറിയ പ്രായത്തില്‍ തന്നെ എത്തരത്തില്‍ വിവേചനം നേരിടുന്നു എന്ന് പറയാന്‍ പൊരിച്ച മീന്‍ അനുഭവം പങ്കുവെച്ച് ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട് റിമ കല്ലിങ്കല്‍. പൊരിച്ച മീന്‍ ഒരു സൂചകമാണ്. ആണ്‍-പെണ്‍ എന്നുളള വേര്‍തിരിവ് എത്തരത്തിലാണ് വീടുകള്‍ക്കുളളില്‍ നടപ്പാക്കി പോരുന്നത് എന്നതാണ് തനിക്ക് കുട്ടിക്കാലത്ത് പൊരിച്ച മീന്‍ കിട്ടിയിരുന്നില്ലെന്നും സഹോദരനായിരുന്നു അത് കിട്ടിയത് എന്ന് പറയുന്നതിലൂടെ റിമ മുന്നോട്ട് വെച്ച ആശയം.
റിമ പറഞ്ഞത് ഒരിക്കലും ഒരു നിസ്സാരമായ കാര്യമല്ല തന്നെ. സമത്വം വീട്ടില്‍ നിന്ന് തുടങ്ങണം എന്ന് റിമ ആവര്‍ത്തിക്കുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പൊരിച്ച മീന്‍ പ്രയോഗം വീണ്ടും നടത്തിയിട്ടുണ്ട് റിമ കല്ലിങ്കല്‍.

താന്‍ മുന്നോട്ട് വെച്ച വിഷയത്തിന്റെ മെറിറ്റിനെ പൊരിച്ച മീനിന്റെ പേരിലുളള പരിഹാസങ്ങളിലൂടെ മാറ്റിക്കളയാം എന്ന് പലരും കരുതുന്നുണ്ടാവാം എന്ന് റിമ പറയുന്നു. താന്‍ അക്കാര്യം അന്ന് പറഞ്ഞത് അമ്മയെ കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല. തനിക്ക് മാത്രമല്ല തന്റെ അമ്മയ്ക്കും പൊരിച്ച മീന്‍ കിട്ടിയിട്ടില്ല. ഈ രീതി മാറണം എന്നാണ് തനിക്ക് പറയാനുളളത് എന്നും റിമ അഭിമുഖത്തില്‍ പറഞ്ഞു.

പെണ്ണാണ് എന്ന കാരണം കൊണ്ട് മാത്രം അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിക്ക് മാറ്റം വരേണ്ടതുണ്ട്. സമത്വം വീടുകള്‍ക്കുളളില്‍ നിന്ന് തന്നെ വേണം തുടങ്ങാന്‍. നിങ്ങളുടെ സ്വത്തും കുടുംബ മഹിമയും അഭിമാനവുമൊന്നും ചുമക്കാനുളളവരല്ല പെണ്‍കുട്ടികള്‍ എന്നാണ് തനിക്ക് അവരുടെ വീട്ടുകാരോടും സമൂഹത്തോടും പറയാനുളളത് എന്നും റിമ പറയുന്നു.

ഒരു പെണ്‍കുട്ടി ജനിച്ച ദിവസം മുതല്‍ മരിക്കുന്നത് വരെ അവള്‍ എങ്ങനെ ജീവിക്കണം എന്നത് അവളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. പെണ്‍കുട്ടികളെ വെറുതെ വിട്ടാല്‍ മാത്രം മതി. പെമ്പിള്ളേര്‍ അടിപൊളിയാണ്. അവര്‍ എങ്ങനെ ആണോ അങ്ങനെ തന്നെ അവര്‍ അടിപൊളിയാണ്. അവരെ അവരുടെ വഴിക്ക് വിട്ടാല്‍ മാത്രം മതി. ബാക്കി അവര്‍ തന്നെ നോക്കിക്കൊളളും എന്നും റിമ പറഞ്ഞു.

ഇവിടെ ഉളളത് കൃത്യമായ ഒരു പാട്രിയാര്‍ക്കല്‍ സമൂഹമാണ്. അതില്‍ സ്ത്രീകളെ സ്ത്രീകള്‍ക്ക് എതിരെ തിരിക്കാനുളള ശ്രമം നടക്കുന്നുണ്ട്. ഒരിക്കലും ഒരു സ്ത്രീയുടെ ശത്രു മറ്റൊരു സ്ത്രീ ആണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ പറച്ചില്‍ മാത്രമാണ് ഇതെന്നും റിമ കല്ലിങ്കല്‍ കൂട്ടിച്ചേര്‍ത്തു.
Recommended Video

അമ്മായി അമ്മ-മരുമകള്‍ പോര്, നാത്തൂന്‍ പോര് എന്നെല്ലാം പറയുന്നത് പോലെ അമ്മായി അച്ഛന്‍-മരുമകന്‍ പോര് എന്നോ അളിയന്‍ പോര് എന്നോ പറയുന്നത് നമ്മള്‍ കേള്‍ക്കുന്നില്ലല്ലോ എന്നും റിമ ചോദിക്കുന്നു. ആണധികാരത്തിന്റെ ഘടനയില്‍ മുന്നോട്ട് പോകുന്ന ഈ സ്ിസ്റ്റത്തില്‍ പുരുഷനെ നടുവില്‍ നിര്‍ത്തി സാമ്പത്തികമായി അവരെ ആശ്രയിക്കുന്ന സ്ത്രീകളെ ചുറ്റുമുണ്ടാക്കുന്നു. സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്ത്രീകളെ അനുവദിക്കുന്നതോടെ അവര്‍ ഇതില്‍ നിന്നെല്ലാം കുതറി മാറുമെന്നും റിമ പറയുന്നു.












Click it and Unblock the Notifications