അത് അവിശ്വസനീയമായ കാര്യം; എന്താണ് ലൈംഗികാതിക്രമമെന്ന് ക്ലാസെടുത്ത് ബോധ്യപ്പെടുത്തണം: റിമ കല്ലിങ്കല്‍
കൊച്ചി: മലയാള സിനിമ മേഖലയില്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത വീണ്ടും ആവർത്തിച്ച് നടി റിമ കല്ലിങ്കല്‍. സിനിമ മേഖലയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർക്ക് എന്തെങ്കിലും തരത്തിലുള്ള മോശം അനുഭവം ഉണ്ടായാല്‍ അത് പറയാന്‍ കേരളം പോലുള്ള സ്ഥലത്ത് ഇത്രയും കാലമായി ഒരിടം ഉണ്ടായിരുന്നില്ലെന്നത് അവിശ്വസനീയമായ കാര്യമായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.
മറ്റ് സംസ്ഥാനത്തുള്ളവരെല്ലാം ഉറ്റു നോക്കുന്ന കേരളീയർ മുമ്പ് തന്നെ ഇക്കാര്യത്തില്‍ മുമ്പോട്ട് പോവേണ്ടതായിരുന്നുവെന്നും താരം കൂട്ടിച്ചേർക്കുന്നു. കൊച്ചിയില്‍ നടക്കുന്ന റീജിയണല്‍ ഐഎഫ്എഫ്കെയുള്ള ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഇന്റേണല്‍ കമ്മിറ്റിയെന്ന ആശയം ചർച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് വൈറസ് എന്ന സിനിമയില്‍ ഇത്തരത്തിലൊരു കമ്മിറ്റി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തതാണ്. വളരെ എളുപ്പത്തില്‍ പൂർത്തിയാക്കാന്‍ കഴിയുന്ന ഒരു പ്രക്രിയയാണ് ഐസി രൂപീകരണം. അതിന് ഒരു ബുദ്ധിമുട്ടും ഇല്ല. മൂന്ന് ആളുകളെ കൃത്യമായി കണ്ടെത്തണം. അതിലൊരാള്‍ ആക്ടിവിസ്റ്റായിരിക്കണം, സ്ത്രീയായിരിക്കണം, നിയമവശങ്ങള്‍ നന്നായി അറിയുന്നയാളായിരിക്കണം, മുതിര്‍ന്ന ഒരാളായിരിക്കണമെന്നും താരം വ്യക്തമാക്കുന്നു.
ഇത് ഡാന്‍സ് മാസ്റ്റർ വിക്രം.. സോറി പ്രഭുദേവേ സ്റ്റാർ; 'സാറി'നൊപ്പമുള്ള ചിത്രവുമായി മഞ്ജു വാര്യർ

ഇത്തരത്തില്‍ വളരെ എളുപ്പത്തില്‍ ഐസി രൂപീകരിക്കാന്‍ സാധിക്കും. നമ്മള്‍ ഒരു തൊഴിലിടത്തിലേക്ക് തൊഴില്‍ ചെയ്യാനായി ധാരാളം പേരെ ഒരുമിച്ച് കൊണ്ടുവരുന്ന സമയത്ത് അവിടം കുറ്റമറ്റ രീതിയിലാവണം പ്രവർത്തനങ്ങള്‍ എന്ന മാനസികാവസ്ഥ മാത്രമേ ഇതിനാവശ്യമുള്ളൂവെന്നാണ് എനിക്ക് തോന്നുന്നത്. ലൈംഗിക അതിക്രമം എന്നതില്‍ മാത്രം അത് ഒതുക്കിനിര്‍ത്താന്‍ ഞാനാഗ്രഹിക്കുന്നില്ല.

അവിടെ ജോലി ചെയ്യുന്ന ആളുകള്‍ക്ക് എന്ത് തരത്തിലുള്ള ബുദ്ധിമുട്ട് നേരിടേണ്ടി വന്നാലും അത് പറയാന്‍ ഒരിടമാണ് വേണ്ട്. അത് ഇത്രയും കാലം സിനിമ മേഖലയില്‍ ഉണ്ടായിരുന്നില്ല എന്നത് കേരളം പോലുള്ള സംസ്ഥാനത്ത് നിന്ന് വിശ്വസിക്കാന്‍ കഴിയില്ല. ഏതെങ്കിലും തരത്തിലുള്ള ഒരു തർക്കം ഉണ്ടായാലും പരിഹാരം വേണം. ഒരു സിനിമ സെറ്റിന്റെ പാക്കപ്പ് ഫോട്ടോ എടുത്ത് നോക്കിയാല്‍ അതില്‍ ഭൂരിപക്ഷവും ആണുങ്ങളും ഒന്നോ രണ്ടോ സ്ത്രീകളും മാത്രമേ ഉണ്ടാവുകയുള്ളു.

സിനിമ മേഖലയിലെ സ്ത്രീകളുടെ സാന്നിധ്യം അത്രയും കുറവാണ്. അതുകൊണ്ട് തന്നെ സ്ത്രീകള്‍ കൂടുതല്‍ പ്രാധാന്യം കൊടുത്താണ് വൈശാഖ ഇന്റേണല്‍ കമ്മിറ്റിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെങ്കില്‍പ്പോലും ഐ.സി വേണമെന്ന് പറഞ്ഞ് ഡബ്ലിയു സി സി സമ്മര്‍ദ്ദം ചെലുത്തുന്നത് ഈ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കുകൂടി വേണ്ടിയാണെന്ന് കൂടി ഞാനിവിടെ പറഞ്ഞ് വെക്കുകയാണെന്നും റിമ കല്ലിങ്കല്‍ വ്യക്തമാക്കുന്നു.

നമ്മുടെ കൂടെ വർക്ക് ചെയ്യുന്നവരെ അമ്മമാരായും സഹോദരിമാരായും ഒന്നും കാണേണ്ട ആവശ്യമില്ല. അതിലെല്ലാം ഉപരി അവരെ ഒരു മനുഷ്യനായും സ്ത്രീയായും കാണണം. അവർക്കും ഇവിടെ തുല്യ പ്രാധിനിത്യവും അവകാശങ്ങളും ഉണ്ടെന്ന് മനസ്സിലാക്കുന്ന നിമിഷം തൊട്ട് തന്നെ നമ്മള്‍ ഈ വിഷയം മനസ്സിലാക്കണം.

എന്താണ് ലൈംഗികാതിക്രമം എന്നത് കൃത്യമായി ക്ലാസെടുത്ത് എല്ലാ യൂണിയനുകളും അതിനുവേണ്ടി മുന്നിട്ടിറങ്ങുക തന്നെ വേണമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇന്ന് രാവിലെ ഒരു പുതിയ കുട്ടി സെറ്റില്‍ നിന്നും എന്നോട് വിളിച്ച് പറഞ്ഞത് ഒരു സഹസംവിധായകനെക്കുറിച്ചുള്ള കാര്യം പറഞ്ഞു. അത് അധികം വൈകാതെ പുറത്ത് വരുമായിരിക്കും

ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സെറ്റിന്റെ സൈഡില്‍ നിന്ന് വരുന്ന കമന്റുകള്‍ വരെ ഹരാസ്മെന്റാണ്. ജോലി കിട്ടാതിരിക്കാനുള്ള സാധ്യതകളുണ്ട് എന്ന രീതിയില്‍ സംസാരിക്കുന്നതുമെല്ലാം ഇതേ വിഭാഗത്തില്‍പ്പെടുമെന്ന് വൈശാഖ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ ബോധ്യം ഈ മേഖലയിലേക്ക് കടന്ന് വരുന്ന ഓരോരുത്തർക്കും ഉണ്ടാകണം

എല്ലാ യൂണിയനുകളും വരിസംഖ്യ വാങ്ങി അംഗത്വം നല്‍കുന്നതിനൊപ്പം തന്നെ അതിക്രമങ്ങള്‍ക്കെതിരായുള്ള മാര്‍ഗനിര്‍ദേശങ്ങളും അറിവുകളും നല്‍കുന്നതിനുള്ള കൃത്യമായ ഉത്തരവാദിത്തവും എല്ലാവർക്കും ഉണ്ടെന്നും ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നുവെന്നും താരം കൂട്ടിച്ചേർക്കുന്നു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, നടന്‍ സന്തോഷ് കീഴാറ്റൂര്‍, ജ്യോതി നാരായണന്‍, അഡ്വ. മായാകൃഷ്ണന്‍, രേഖാ രാജ്, അനില്‍ തോമസ്, വിഷ്ണു എന്നിവരും ചർച്ചയില്‍ പങ്കെടുത്തു












Click it and Unblock the Notifications