
പ്രണയത്തിലേക്ക് എത്തി,അയാളുടെ രണ്ടാം വിവാഹം,ഡിപ്രഷൻ കൂടി, ജീവിതം അവസാനിപ്പിക്കാൻ ശ്രമം - ശ്രീയ അയ്യർ
കൊച്ചി: പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട അവതാരകയും അഭിനേത്രിയും ആണ് ശ്രീയ അയ്യർ. ഒരു വ്യക്തി എന്ന നിലയിൽ തനിക്ക് നേരിടേണ്ടി വന്ന പല ദുരനുഭവങ്ങൾ ശ്രീയ ഇതിന് മുൻപും വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ താരം വീണ്ടും തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തിൽ ഉണ്ടായ പ്രണയത്തെക്കുറിച്ചും പ്രണയം വേദനയായ മാറിയ അനുഭവങ്ങളെക്കുറിച്ചും ആണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്.
പ്രേക്ഷകര്‍ക്ക് എന്നും സുപരിചിതയാണ് ശ്രീയ അയ്യര്‍. ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ എന്ന നിലയിലും ശ്രീയ നിരവധി മത്സരങ്ങളില്‍ വിജയിയായി മാതൃക കാണിക്കുന്ന വ്യക്തിയാണ്.

തന്റെ വ്യക്തി ജീവിതത്തില്‍ നിരവധി ദുരനുഭവങ്ങൾ ശ്രീയ നേരിട്ടുണ്ടെന്ന് പറയുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ ഭാഗമായി താരം പങ്കെടുത്തിരുന്നു. തന്റെ ജീവതത്തിലെ കയ്‌പേറിയ നിമിഷങ്ങളെ കുറിച്ച് വേദിയിൽ താരം പങ്കിട്ടു. ഈ പരിപാടിയുടെ പ്രമോ വീഡിയോ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.
കണ്ടത് അടുക്കളയിലും വിറകുപുരയിലും; അയൽവാസികളായ രണ്ട് യുവാക്കൾ ഒരേ ദിവസം തൂങ്ങി മരിച്ചു

ഫിറ്റ്നസിലേക്ക്
നിലവിൽ ഞാൻ ഇപ്പോൾ ഫുൾടൈം ഫിറ്റ്‌നസ് ആണ്. ഇതിന് പുറമേ ഫിറ്റ്നസ് ഇനാഗുറേഷനും ഞാൻ പോകാറുണ്ട്. എനിക്ക് എന്റെ റിലേഷൻ ഷിപ്പിൽ ആയിരുന്നു പരാജയം നേരിടേണ്ടി വന്നത്. അക്കാലത്ത് കൊച്ചിയിൽ താമസിക്കുന്ന സമയമായിരുന്നു. അന്ന് ജീവിതം തള്ളി നീക്കാൻ ഞാൻ വലിയ പാടുപ്പെട്ടിട്ടുണ്ട്. ശാരീരികമായും മാനസികമായും ഒരുപാട് ബുദ്ധിമുട്ടുകൾ ഞാൻ അന്ന് അനുഭവിക്കേണ്ടി വന്നു. എന്നാൽ , അതൊക്കെ തന്നെ ഞാൻ ഇപ്പോൾ മറന്നിരിക്കുന്നു ശ്രീയ വ്യക്തമാക്കി.

പ്രണയം
കൊച്ചിയിലേക്ക് ഞാൻ താമസം മാറുകയായിരുന്നു. ഈ സമയത്ത് ആയിരുന്നു ഒരു പ്രണയത്തിലേക്ക് എത്തിയത്. ഹൃദയം കൊണ്ട് അടുത്തു എന്ന് പറയുന്നതിനെക്കാൾ നല്ലത് നാട്ടുകാരെ ഭയന്ന് അടുത്തു എന്ന് പറയുന്നതാണ്. അതാണ് ശെരി. വ്യത്യസ്ത കാസ്റ്റ് ആയിരുന്നു. വീട്ടിലും നാട്ടിലും എല്ലാം വലിയ പ്രശ്നമായിരുന്നു . റിലേഷൻഷിപ്പിൽ ഫെയിലറാവണ്ട എന്ന് കരുതി പിടിച്ചു നിൽക്കാൻ കുറെ ശ്രമിച്ചിരുന്നു. ഞാൻ സ്നേഹിച്ചിരുന്ന വ്യക്തിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.
കേരളത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; വരുന്ന 4 ദിവസം ജാഗ്രത വേണം; ജനങ്ങൾക്ക് മുന്നറിയിപ്പ്

ദാരിദ്ര്യം
കുറച്ചു എപ്പിസോഡ് ഒക്കെ ടെലികാസ്റ്റ് ചെയ്തു തുടങ്ങിയ ശേഷം ആണ് ചെക്ക് ഒക്കെ കയ്യിൽ കിട്ടാൻ തുടങ്ങിയത്. അര മണിക്കൂർ എപ്പിസോഡ് ചെയ്യുകയാണ് എങ്കിൽ 1200 മുതൽ 1500 രൂപ വരെ ഒക്കെ എനിക്ക് കിട്ടുകയാണ് സാധാരണ പതിവ്. ഈ പൈസ എന്റെ കയ്യിൽ കിട്ടണം. അത് കിട്ടിയാൽ മാത്രമേ എനിക്ക് ഭക്ഷണം കഴിക്കുവാൻ സാധിക്കൂ. കൃത്യമായ കണക്ക് കൂട്ടിയാണ് ഞാൻ ഭക്ഷണം പോലും കഴിക്കുന്നത്. ആദ്യം കപ്പ ആയിരിക്കും കഴിക്കുക. പിന്നീട് പാനിപൂരി കഴിക്കും. സാധാരണ വെഡ്ഡിങ് ആണെങ്കില്‍ പോലും ഞാന്‍ ഏറ്റെടുക്കും ആയിരുന്നു. അത്തരത്തിൽ ആണ് ഞാൻ റെന്റ് പോലും കൊടുത്തിരുന്നത്. ഡിപ്രഷൻ വല്ലാത്ത രീതിയിൽ കൂടിയിരുന്നു. അന്ന് ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.

അമ്മയുടെ കോൾ
തന്റെ ഭൂതകാലം കുത്തിപ്പൊക്കാൻ ഉള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടോ എന്ന് അവതാരകനായ ശ്രീകണ്ഠൻ നായർ ഫ്ലവേഴ്സ് ഒരു കോടിയിൽ ചോദിച്ചിരുന്നു. എന്നാൽ, മാത്രമേ ഉള്ളൂ എന്നായിരുന്നു ശ്രീയ നൽകിയ മറുപടി. റിലേഷൻ ഒക്കെ കഴിഞ്ഞതിന് ശേഷം കുറെ നാൾ ഒറ്റയ്ക്ക് നടന്നു. ഒരു രണ്ട് - മൂന്ന് വർഷം. അന്ന് തന്റെ അമ്മ ആരും അറിയാതെ തന്നെ ഫോണിൽ വിളിക്കുമായിരുന്നു. എന്തെങ്കിലും കഴിച്ചോ മോളെ എന്നൊക്കെ ആകും അമ്മയുടെ ചോദ്യങ്ങൾ. ഈ സമയങ്ങളിൽ തന്റെ അച്ഛനും ചേട്ടനും ഒന്നും തന്നോട് മിണ്ടില്ല എന്നും ശ്രേയ വ്യക്തമാക്കുന്നു.
Recommended Video

ഉപദ്രവം
പ്രണയത്തില്‍ എനിക്ക് വില ഇല്ല എന്നായി. അപ്പോൾ ആയിരുന്നു ഒരു പിന്‍വാങ്ങലിലേയ്ക്ക് ഞാൻ പോയത്. പോലീസ് സ്‌റ്റേഷനിലോ ഇല്ലെങ്കില്‍ സുഹൃത്തുക്കളിലൂടെയോ ആയി ഞാന്‍ ഉപദ്രവത്തെ പറ്റി എന്തെങ്കിലും പറയുമെന്നായി. അപ്പോഴാണ് ശാരീരിക ഉപദ്രവം കൂടിയത്. തുടർന്ന് കേസ് വരും, ഇറങ്ങി പോകാം എന്ന് ആയപ്പോൾ ആണ് എന്റെ കാല് ഒടിച്ചു. തിരിച്ച് ഒടിക്കുകയായിരുന്നു. ഇടയ്ക്ക് മൂക്കില്‍ ഇടിച്ച് സ്റ്റിച്ച് ഇടേണ്ടി വന്നു എനിക്ക്. ബെല്‍റ്റ് കൊണ്ടൊക്കെ എന്നെ തല്ലുമായിരുന്നു എന്നും ശ്രീയ അയ്യർ പറഞ്ഞു.