Get Updates
Get notified of breaking news, exclusive insights, and must-see stories!

മോന്‍സന്‍ മരുന്ന് നല്‍കിയതോടെ ആ അസുഖം മാറി; ഡോക്ടറല്ലെന്ന വാര്‍ത്ത ഞെട്ടിച്ചു; ശ്രുതി ലക്ഷ്മി പറയുന്നു

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സംസാരിക്കുന്ന നടി ശ്രുതി ലക്ഷ്മിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോന്‍സന്റെ കലൂരിലെ വീട്ടില്‍ വച്ച് നടന്ന പരിപാടിയിലായിരുന്നു ശ്രുതി ലക്ഷ്മി പങ്കെടുത്തത്.

Recommended Video

cmsvideo
    Actress Lakshmi Priya against Monson Mavunkal

    ഈ ദൃശ്യങ്ങളില്‍ നടന്‍ ബാലയും ആശംസകള്‍ നേര്‍ന്ന് സംസാരിക്കുന്നുണ്ട്. ഈ വീഡിയോ വൈറലായതിന് പിന്നാലെ ശ്രുതി ലക്ഷ്മിക്ക് മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി ലക്ഷ്മി . വിശദാംശങ്ങളിലേക്ക് . . .

    1

    മോന്‍സന്റെ പുരാവസ്തു ശേഖരം സൂക്ഷിച്ച കലൂരിലെ വീട്ടില്‍ വച്ചായിരുന്നു ജന്മദിനാഘോഷം സംഘടിപ്പിച്ചത്. നമുക്കെല്ലാവര്‍ക്കും ഓരോ പിറന്നാളിനും വയസ് കൂടിവരികയാണ്. ഡോക്ടര്‍ക്ക് വയസ് കുറഞ്ഞുവരട്ടയെന്ന് ഞാന്‍ ആശംസിക്കുന്നു എന്നായിരുന്നു ശ്രുതി ലക്ഷ്മി ആഘോഷ പരിപാടികള്‍ക്കിടെ പറഞ്ഞത്. ഡോക്ടറുടെ നന്മ എല്ലാവര്‍ക്കും അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ, ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും ശ്രുതി പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

    2

    ശ്രുതിക്ക് പിന്നാലെ നടന്‍ ബാലയും മറ്റ് ചിലരും മോന്‍സന് ജന്മദിനാശംസകള്‍ നേര്‍ന്ന് സംസാരിച്ചിരുന്നു. ഇന്ന് ലാലേട്ടന്റെ ജന്മദിനമായിരുന്നു. ഇന്ന് നമ്മുടെ ഡോക്ടറുടെയും. എല്ലാവര്‍ക്കും ഒരു മത്സരം കാഴ്ചവച്ചുകൊണ്ടിരിക്കുകയാണ് ഡോക്ടര്‍. ഒരു പുതിയ പടത്തില്‍ അഭിനയിക്കുകയാണെന്നും നിങ്ങളെല്ലാവരും ഓടാന്‍ പോകുകയാണെന്നും ഇന്നലെ എന്നോട് പറഞ്ഞു. എല്ലാ ആഗ്രഹങ്ങളും നടക്കട്ടയെന്ന് മോന്‍സന് ആസംസകള്‍ അറിയിച്ച് ബാല പറഞ്ഞു.

    3

    ജീവിതത്തില്‍ എന്ത് പ്രശ്‌നമുണ്ടായാലും ഡോക്ടറെ വിളിച്ചാല്‍ പരിഹാരം ലഭിക്കുമെന്നാണ് അമ്മ പറയാറുള്ളത്. ഡോക്ടര്‍ക്ക് സമ്മാനമായി കൊടുക്കാന്‍ ഈ ലോകത്ത് ഒന്നുമില്ലെന്ന് കാരമം. അദ്ദേഹത്തിന്റെ കൈവശമില്ലാത്തതായി ഒന്നുമില്ലെന്നും പാല പറയുന്നു. ബാലയെയും ശ്രുതിയെയും കൂടാതെ മറ്റ് ചിലരെയും ആ വീഡിയോയില്‍ കാണാം. എന്താലായും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

    4

    അതേസമയം, വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ശ്രുതി ലക്ഷ്മി വിശദീകരണവുമായി രംഗത്തെത്തിയത്. ഡോക്ടര്‍ എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെടുന്നതെന്നും അയാള്‍ തട്ടിപ്പുകാരനാണെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയെന്നും ശ്രുതി ലക്ഷ്മി പറയുന്നു. പരിപാടിക്ക് വിളിക്കുന്നവരുടെ ബാഗ്രൗണ്ട് അന്വേഷിച്ചല്ല പോകുന്നതെന്നും എല്ലാവരോടും വളരെ മാന്യമായി പെരുമാറുന്ന വ്യക്തിയാണ് മോന്‍സനെന്നും ശ്രുതിലക്ഷ്മി പറഞ്ഞു.

    5

    മോന്‍സന് വേണ്ടി അവതരിപ്പിച്ച പരിപാടികളുടെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രൊഫഷനലായ ബന്ധം മാത്രമേ അദ്ദേഹവുമായുള്ളൂ. വളരെ മാന്യമായി ഇടപെടുന്ന വ്യക്തിയായത് കൊണ്ടാണ് പരിപാടികളില്‍ പങ്കെടുത്തതെന്നും ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ കേട്ട് ഞെട്ടിപ്പോയെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.

    6

    അദ്ദേഹത്തിന് വേണ്ടി കുറച്ച് നൃത്ത പരിപാടികള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തിനും വിളിച്ചു. കൊവിഡ് സമയത്തായിരുന്നു ആഘോഷം. അതുകൊണ്ട് ഞാനും ചേച്ചിയും കുറച്ച് ആര്‍ട്ടിസ്റ്റുകളും മാത്രമാണ് പങ്കെടുത്തത്. ആ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നമ്മളെ ഒരു സിനിമയ്‌ക്കോ പരിപാടിക്കോ വിളിക്കുകയാണെങ്കില്‍ അവരുടെ പശ്ചാത്തലത്തെക്കുറിച്ച് ചികയേണ്ട കാര്യമില്ലല്ലോ എന്നും ശ്രുതി പറഞ്ഞു.

    7

    എല്ലാവരോടും വളരെ മാന്യമായിട്ട് പെരുമാറുന്ന വ്യക്തിയാണ് മോന്‍സന്‍. പെയ്‌മെന്റ് കൃത്യമായി തരുകയും സുരക്ഷിതമായി വീട്ടില്‍ എത്തിക്കുകയും ചെയ്യും. അതുകൊണ്ടാണ് പിന്നീടും അദ്ദേഹം വിളിച്ചപ്പോള്‍ പരിപാടികള്‍ക്കു പോയത്. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്. ഒരു മോശം പെരുമാറ്റവും അയാളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ സൗഹൃദം ഉപേക്ഷിക്കുമായിരുന്നെന്നും ശ്രുതി പറയുന്നു.

    8

    എന്നെ വളരെ വിഷമിപ്പിച്ചിരുന്ന അസുഖമായിരുന്നു മുടി കൊഴിച്ചില്‍. സാധാരണ മുടികൊഴിച്ചല്‍ അല്ലായിരുന്നു അത്. അലോപ്പേഷ്യ എന്നൊരു അസുഖമായിരുന്നു അത്. ഒരുപാട് ആശുപത്രികളില്‍ ചെന്ന് ഈ രോഗത്തിന് ചികിത്സിച്ചിരുന്നു. എന്നാല്‍ മറാത്ത ഈ അസുഖത്തിന് അദ്ദേഹം മരുന്ന് തന്നപ്പോള്‍ മാറി. അത് വളരെ ആശ്വാസം നല്‍കി. ഡോക്ടര്‍ എന്ത് മരുന്ന് തന്നാലും അത് വളരെ എഫക്ടീവ് ആയിരുന്നെന്നും ശ്രുതി പറയുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഡോക്ടറല്ല എന്ന വാര്‍ത്ത ഏറെ ഞെട്ടിച്ചിരിക്കുകയാണെന്ന് ശ്രുതി ലക്ഷ്മി പറയുന്നു.

    9

    അതേസമയം, മോന്‍സന്‍ മാവുങ്കലിനെ കുറിച്ച് ഞെട്ടിക്കുന്ന ഓരോ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മോഹന്‍ലാല്‍, ടൊവിനോ തോമസ്, മംമ്ത മോഹന്‍ദാസ്, ശ്രീനിവാസന്‍, നവ്യ നായര്‍, പേളി മാണി എന്നിവരുമായുള്ള ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നത് വലിയ വിവാദങ്ങളിലേക്ക് കടന്നിരുന്നു. ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്‍സനെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുകയാണ്.

    10

    പരാതിക്കാരില്‍ നിന്നും തട്ടിയെടുത്ത പണം എവിടെയാണ് നിക്ഷേപിച്ചതെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. മോന്‍സനെതിരെ കൂടുതല്‍ സാക്ഷികള്‍ ഇന്ന് മൊഴി നല്‍കിയേക്കും. മോന്‍സന്‍ പരാതിക്കാരെ അതിവിദഗ്ദമായാണ് തട്ടിപ്പിനിരയാക്കിയതെന്നാണ് വിവരം. ഇയാളെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

    11

    cഅതേസമയം, മോന്‍സന്റെ കൈവശമുള്ള എല്ലാ പുരാവസ്തുക്കളും വ്യാജമാണെന്ന് പുരാവസ്തു വകുപ്പും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഈ സാധനങ്ങളാണ് പുരാവസ്തുവാണെന്ന് പറഞ്ഞ് മോന്‍സന്‍ തട്ടിപ്പ് നടത്തിയത്. കോടിക്കണക്കിന് രൂപയാണ് ഇതിന്റെ പേരില്‍ മോന്‍സണ്‍ തട്ടിയെടുത്തത്. ഇയാള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളാണ് ഓരോ മണിക്കൂറിലും പുറത്തുവരുന്നത്.

    12

    മോശയുടെ അംശവടി ഉള്‍പ്പടെ മോന്‍സണ്‍ പുരാവസ്തു എന്ന് അവകാശപ്പെട്ടതെല്ലാം വ്യാജമാണെന്നാണ് പുരാവസ്തു വകുപ്പ് കണ്ടെത്തിയത്. ടിപ്പുവിന്റെ സിംഹാസനമായി അവതരിപ്പിച്ച സാധനം മെഷിന്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തി. ഇവിടെ സൂക്ഷിച്ചിരുന്ന എല്ലാ താളിയോലകളും തട്ടിപ്പാണെന്ന് കണ്ടെത്തി. ഇവയെല്ലാം ഏതോ ചരിത്ര സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചതാണെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+