കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി ദിനത്തില്‍ മദനി എന്ത് ചെയ്യും?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഡിസംബര്‍ ആറിനായിരുന്നു രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ സംഭവം അരങ്ങേറിയത്. ബാബറി മസ്ജിദ് എന്നറിയപ്പെട്ടിരുന്ന ആരാധനാലയം തകര്‍ക്കപ്പെട്ടു. ബാബറി മസ്ജിദ് അല്ല, രാമക്ഷേത്രമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അത്.

രാജ്യത്ത് സാമുദായിക കലാപത്തിനാണ് ബാബറി മസ്ജിദ് സംഭവം വഴിവച്ചത്. രണ്ടായിരത്തോളം പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. കേരളത്തില്‍ കലാപം ആളിപ്പടര്‍ന്നില്ലെങ്കിലും ഏവരുടേയും ശ്രദ്ധ അബ്ദുള്‍ നാസര്‍ മദനി എന്ന വ്യക്തിയുടെ മേല്‍ ആയിരുന്നു.

ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ ജാമ്യത്തിലുള്ള മദനി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കറുത്ത ഞായറാഴ്ചയുടെ ഓര്‍മയില്‍ എന്ന തലക്കെട്ടില്‍ മദനി ഡിസംബര്‍ ആറിന് ഒരു കുറിപ്പ് തന്‍റെ ഫേസ്ബുക്ക് പേജില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ബാബറി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കേണ്ടത് ഇന്ത്യന്‍ മതേതരത്തിന്‍റെ സംസ്ഥാപനത്തിന് ഏറ്റവും അനിവാര്യമാണെന്നാണ് മദനി ഫേസ്ബുക്കില്‍ പറയുന്നത്.

1990 കളുടെ തുടക്കത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന ആര്‍എസ്എസിനെതിരെ ഇസ്ലാമിക സ്വയം സേവ സംഘ് എന്ന ഐഎസ്എസ് രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു മദനി. കേരളത്തില്‍ അങ്ങോളം ഇങ്ങോളം മദനിയുടെ പ്രസംഗങ്ങള്‍ കത്തിക്കയറി.

വര്‍ഗ്ഗീയ വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങളുടെ പേരിലായിരുന്നു അന്ന് മദനി നോട്ടപ്പുള്ളിയായത്. ബാബറി മസ്ജിദ് തകര്‍ത്തതോടെ ഐഎസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി. ഒടുവില്‍ ഐഎസ്എസ് നിരോധിക്കുന്നതിലേക്കും മദനിയെ അറസ്റ്റ് ചെയ്യുന്നതിലേക്കും കാര്യങ്ങള്‍ നീങ്ങി.

ബാബറി മസ്ദിജ് തകര്‍ക്കപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു മദനിക്കെതിരെ വധശ്രമം ഉണ്ടായത്. ആക്രമണത്തില്‍ മദനിക്ക് ഒരു കാല്‍ നഷ്ടപ്പെട്ടു.

കോഴിക്കോട് മുതലക്കുളത്ത് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ മദനി 1998 ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലും അദ്ദേഹത്തെ പ്രതിചേര്‍ത്തു. ജയിലില്‍ അടക്കപ്പെട്ടു. ഒമ്പത് വര്‍ഷം നീണ്ട വിചാരണ നടപടികള്‍ക്കൊടുവില്‍ 2007 ല്‍ മദനിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചു. പിന്നീട് ബാംഗ്ലൂല്‍ സ്‌ഫോടന കേസില്‍ 2010 മദനി വീണ്ടും അറസ്റ്റിലായി.

Madani2

ബംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ബാംഗ്ലൂരിലെ സൗഖ്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. മുമ്പ് താന്‍ നടത്തിയ തീവ്ര പ്രസംഗങ്ങളില്‍ അദ്ദേഹം പിന്നീട് പുനര്‍വിചിന്തനം നടത്തിയിരുന്നു. കോയമ്പത്തൂര്‍ കേസില്‍ നിന്ന് ജയില്‍മോചിതനായ ശേഷം പലവുരു അത് പൊതുവേദികളില്‍ പറയുകയും ചെയ്തു.

ബാബറി മസ്ദിജ് തകര്‍ത്തിട്ട് 22 വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും, മലയാളികളുടെ മനസ്സില്‍ ആ സംഭവത്തിന്റെ നേരോര്‍മ്മകളില്‍ ആദ്യം എത്തുക അബ്ദുള്‍ നാസര്‍ മദനിയുടേ പേരായിരിക്കും.

English summary
Abdul Nazer Madani was the focus in Kerala, when Babari Masjid Demolished
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X