സോളാർ കേസ് അട്ടിമറിക്കാൻ എഡിജിപി കൈക്കൂലി വാങ്ങി; ഫ്ലാറ്റ് വാങ്ങി കള്ളപ്പണം വെളുപ്പിച്ചു; പിവി അൻവർ
തിരുവനന്തപുരം: എഡിജിപി എംആർഅജിത് കുമാറിനെതിരെ വീണ്ടും പിവി അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിക്കാൻ എഡിജിപി ശ്രമിച്ചുവെന്നും കേസിൽ വലിയൊരു തുക പ്രതികളിൽ നിന്നും കൈപ്പറ്റിയെന്നും എംഎൽഎ ആരോപിച്ചു. ഈ തുക ഉപയോഗിച്ച് 2016 ൽ കവടിയാറിൽ 33.8 ലക്ഷം രൂപയ്ക്ക് സ്വന്തം പേരിൽ എഡിജിപി ഫ്ലാറ്റ് വാങ്ങി.കേസ് അട്ടിമറിച്ചതിനുള്ള കൈക്കൂലിയാണിത്. 10 ദിവസങ്ങൾക്ക് ശേഷം ഈ ഫ്ലാറ്റ് 65 ലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റുവെന്നും അൻവർ എംഎൽഎ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇത് സംബന്ധിച്ച തെളിവുകളും എംഎൽഎ പുറത്തുവിട്ടു.
ഫ്ലാറ്റ് വാങ്ങിയത് 2016 ഫെബ്രുവരി 19 നാണ്. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് ഇത് സ്വന്തമാക്കിയത്. ഫെബ്രുവരി 29 ന് ഫ്ളാറ്റ് വിറ്റു. 65 ലക്ഷത്തിനാണ് വിറ്റത്, നേരെ ഇരട്ടി വിലക്ക്. ഇതിന്റെ മാജിക് എന്താണ്?. ഇതൊക്കെ സാധ്യമായ കാര്യമാണോ. എവിടെ നിന്നാണ് എഡിജിപിക്ക് ഈ പണം ലഭിച്ചത്. സോളാർ കേസ് അട്ടിമറിച്ചതിനുള്ള കൈക്കൂലിയാണിത്. കൺസ്ട്രക്ഷൻ കമ്പനി ഈ ഫ്ലാറ്റ് നിർമ്മിച്ചത് 55 ലക്ഷത്തിനാണ്. അങ്ങനെയൊരു ഫ്ലാറ്റ് എഡിജിപിക്ക് 33 ലക്ഷത്തിന് നൽകാ്‍ കമ്പനിക്ക് ഭ്രാന്തുണ്ടോ? 10 ദിവസം കഴിഞ്ഞ് 65 ലക്ഷത്തിന് വിറ്റപ്പോൾ 32 ലക്ഷം രൂപ എഡിജിപി വെളുപ്പിച്ചു.

വലിയ നികുതി വെട്ടിപ്പും ഈ ഇടപാടിൽ ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിജിലൻസ് അന്വേഷിക്കണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകും. 2015 തൊട്ട് എഡിജിപി നടത്തിയ യാത്രകൾ സംബന്ധിച്ച് വിവരാവകാശം നൽകാനും തീരുമാനിച്ചിട്ടുണ്ട്. അനുമതിയില്ലാതെ പല യാത്രകളും അദ്ദേഹം നടത്തിയെന്നാണ് അറിയാൻ സാധിച്ചത്. അനുമതി ലഭിച്ച യാത്രകളിൽ തന്നെ അനുമതി ലഭിക്കാത്ത രാജ്യങ്ങളിലേക്ക് കൂടി അദ്ദേഹം യത്ര നടത്തി. ഇത് സംബന്ധിച്ച വിവരങ്ങളെല്ലാം ശേഖരിക്കും', അദ്ദേഹം പറഞ്ഞു.
പി ശശിക്കെതിരേയും അൻവർ രൂക്ഷവിമർശനം ഉയർത്തി. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് പൊളിറ്റിക്കൽ സെക്രട്ടറിയാണ്. സർക്കാരിനേയും ആഭ്യന്തര വകുപ്പിനേയും ഈ പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചതിന്റെ ഉത്തരവാദിത്തം പൊളിറ്റിക്കൽ സെക്രട്ടറിക്കാണ്. ഇതൊരു ചീഞ്ഞ കേസായി പോയി. സർക്കാരിന് യാതൊരു മാനക്കേടും വരാതിരിക്കാനാണ് പൊളിറ്റക്കൽ സെക്രട്ടറിയെ നിയമിച്ചത്. എന്നാൽ അദ്ദേഹം അത് പാലിച്ചില്ല. അദ്ദേഹത്തിന് മറ്റെന്തൊക്കയോ രാഷ്ട്രീയ അജണ്ടകൾ ഉണ്ട്. സിഎമ്മും പൊതുസമൂഹവും പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധത്തിന്റെ മറയായിട്ടാണ് പി ശശി നിന്നിട്ടുള്ളത്. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ. താഴേക്കിടയില്‍ നിന്ന് വിവരം കിട്ടില്ലേ പാര്‍ട്ടിക്ക്, സിഎമ്മിന്, അതുണ്ടായിട്ടില്ല.
സാജൻസ് കറിയ കേസിന് ശേഷം പി ശശിയുടെ അടുത്ത് നേരിട്ട് പോയിട്ടില്ല.
കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ വേണ്ടി രാപ്പകല്‍ അധ്വാനിക്കുന്ന ഒരു രാഷ്ട്രവിരുദ്ധന്‍, രാജ്യദ്രോഹ കുറ്റമായ പോലീസിന്റെ വയര്‍ലെസ് മെസേജടക്കം ചോര്‍ത്തി ഈ ജനങ്ങളുടെ മുമ്പില്‍ പ്രക്ഷേപണം ചെയ്തിട്ട് അവനെതിരെ നടപടിയെടുക്കാനുള്ള നിയമനടപടിയുമായി ഞാൻ പോയപ്പോള്‍ അതിന് തടയിട്ടവനാണ് ശശിയും എംആർ അജിത് കുമാറും.അവർ കോടികള്‍ വാങ്ങിയിട്ടുതന്നെയാണ് തടയിട്ടത്. അതിൽ ശശിക്ക് എന്തെങ്കിലും കിട്ടിയോയെന്ന് എനിക്കറിയില്ല. എംആര്‍ അജിത്കുമാറിന് കിട്ടിയെന്നുള്ളത് ഉറപ്പാണ്. അന്ന് തുടങ്ങിയ പോരാട്ടമാണിത്. വയര്‍ലെസ് ചോര്‍ത്തിയ കേസില്‍ ഇപ്പോഴും പോലീസ് കൃത്യമായ കുറ്റപത്രം കൊടുത്തിട്ടില്ല.
പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടാതെ ഒളിച്ചുവെച്ച കാര്യങ്ങളാണ് ഞാൻ ഉയർത്തിക്കൊണ്ടുവരുന്നത്. പി ശശി സമ്പൂർണ പരാജയമാണ്. അദ്ദേഹം തന്റെ ഉത്തരവാദിത്തം ശരിയായി നിർവ്വഹിച്ചിട്ടില്ല', പിവി അൻവർ ആരോപിച്ചത്.












Click it and Unblock the Notifications