കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറിടം മുറിച്ച് 60 കിലോമീറ്റര്‍ ബൈക്കില്‍; പ്രതിയെ വിശ്വസിക്കാതെ പോലീസ്, പിന്നില്‍ കൂടുതല്‍ പേര്‍?

ഗിറോഷിന് പുറമെ സലീനയോട് മറ്റാര്‍ക്കെങ്കിലും പകയുണ്ടായിരുന്നോ എന്നകാര്യമാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

അടിമാലി: സാമൂഹ്യപ്രവര്‍ത്തക സലീനയുടെ കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു. സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത രണ്ടു പേരെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇനിയും ചിലര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

സലീനയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് സമ്മതിച്ച പ്രതി ഗിറോഷിന്റെ മൊഴി പോലീസ് പൂര്‍ണമായും മുഖവിലക്കെടുത്തിട്ടില്ല. സലീനയുടെ മാറിടം മുറിച്ചെടുത്ത പ്രതി 60 കിലോമീറ്റര്‍ സഞ്ചരിച്ചത് എന്തിനാണെന്നും പോലീസിന് വ്യക്തമായിട്ടില്ല. സാങ്കേതിക വശങ്ങള്‍ കൂടി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരികയാണിപ്പോള്‍ പോലീസ്. പുതിയ വിവരങ്ങള്‍ ഇങ്ങനെ...

മറ്റാര്‍ക്കെങ്കിലും പക

മറ്റാര്‍ക്കെങ്കിലും പക

സലീന സാമൂഹ്യപ്രവര്‍ത്തക ആയിരുന്നതിനാല്‍ തന്നെ പലവിധ കേസുകളിലും ഇടപ്പെട്ടിരുന്നു. ഗിറോഷിന് പുറമെ സലീനയോട് മറ്റാര്‍ക്കെങ്കിലും പകയുണ്ടായിരുന്നോ എന്നകാര്യമാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.

കത്തിയും മാറിടവും

കത്തിയും മാറിടവും

കൊലപാതകം നടത്തിയ ശേഷം സലീനയുടെ ഇടതുമാറിടം മുറിച്ചെടുത്ത പ്രതി ബൈക്കില്‍ 60 കിലോമീറ്ററാണ് സഞ്ചരിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം കൊലനടത്തിയ കത്തിയും മാറിടവും സൂക്ഷിച്ചുവയ്ക്കുകയായിരുന്നു.

കത്തി വനത്തിലല്ല

കത്തി വനത്തിലല്ല

എന്തിനാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. ക്രൂരത കാണിക്കാന്‍ പകയുണ്ടെന്ന് വാദിക്കാമെങ്കിലും വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചത് എന്തിനാണ്. കത്തി വനത്തില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി ആദ്യം പറഞ്ഞത്. പിന്നീട് ഗിറോഷിന്റെ വീട്ടില്‍ നിന്നു തന്നെ കത്തി കണ്ടെടുക്കുകയും ചെയ്തു.

കൂടുതല്‍ പേര്‍ സംശയമുനയില്‍

കൂടുതല്‍ പേര്‍ സംശയമുനയില്‍

പഴയ പകയും സാമ്പത്തിക ഇടപാടുമാണ് കൊലപാകത്തിലേക്ക് നയിച്ചതെന്നാണ് ഗിറോഷ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇയാളുമായി ബന്ധമുള്ള പലര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്.

രണ്ടുപേരെ ചോദ്യം ചെയ്തപ്പോള്‍

രണ്ടുപേരെ ചോദ്യം ചെയ്തപ്പോള്‍

ഒരു ബസ്സുടമയെയും മുമ്പ് ഡ്രൈവറായി ജോലി ചെയ്ത വ്യക്തിയെയുമാണ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു. കൊല്ലപ്പെട്ട സലീനയുടെയും സംശയത്തിലുള്ളവരുടെയും മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇരയും പ്രതിയും

ഇരയും പ്രതിയും

അടിമാലി പതിനാലാംമൈല്‍ ചാരുവിള പുത്തന്‍വീട്ടില്‍ സിയാദിന്റെ ഭാര്യ സെലീനയാണ് കഴിഞ്ഞദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതി വണ്ടമറ്റം സ്വദേശി ഗിറോഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലയിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്.

സിയാദ് രാത്രി കണ്ടത്

സിയാദ് രാത്രി കണ്ടത്

സിയാദ് രാത്രി വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ആദ്യം ഇയാളെ പോലീസ് സംശയിച്ചെങ്കിലും പിന്നീട് കാര്യങ്ങളില്‍ വ്യക്തത വരികയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രംഗങ്ങള്‍ സിയാദിന് കാണിച്ചുകൊടുത്തു. പ്രതിയെ സിയാദ് തിരിച്ചറിയുകമായിരുന്നു.

ഉച്ചയ്ക്ക് ശേഷം

ഉച്ചയ്ക്ക് ശേഷം

സിയാദിനെയും കൂട്ടി പോലീസ് പ്രതിയെ പിടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രതി സെലീനയുടെ വീട്ടിലെത്തിയത്.

മാല പറിച്ചെടുത്ത് പുറത്തുകടന്നു

മാല പറിച്ചെടുത്ത് പുറത്തുകടന്നു

വെട്ടേറ്റ് സെലീന വീണതോടെ മാല പറിച്ചെടുത്ത് പുറത്തുകടന്നു. പുറംഭാഗം വീക്ഷിച്ച ശേഷം ഇയാള്‍ വീണ്ടും സെലീനയുടെ അടുത്തെത്തി. തുടര്‍ന്ന് മാരകമായി വെട്ടുകയും കുത്തുകയും ചെയ്തു.

ഇടതുമാറിടം പ്രതി മുറിച്ചു

ഇടതുമാറിടം പ്രതി മുറിച്ചു

ഇടതുമാറിടം പ്രതി മുറിച്ചുകൊണ്ടുപോയി. തുണിയില്‍ പൊതിഞ്ഞ് ബാഗിലാക്കിയാണ് പ്രതി മാറിടം വീട്ടിലേക്ക് കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. സെലീനയോട് പ്രതിക്ക് വര്‍ഷങ്ങളായി പകയുണ്ടെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.

പെണ്‍കുട്ടിയെ പീഡിപ്പിച്ചു

പെണ്‍കുട്ടിയെ പീഡിപ്പിച്ചു

മുമ്പ് ഗിറോഷ് അടിമാലിയില്‍ ഒരു കട നടത്തിയിരുന്നു. ഇവിടെ ജോലിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. വിഷയത്തില്‍ സെലീന ഇടപെടുകയും കുടുംബങ്ങളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

വിവാഹം ചെയ്തു

വിവാഹം ചെയ്തു

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതോടെ 2015ല്‍ ഗിറോഷ് തന്നെ വിവാഹം ചെയ്തു. അന്നുമുതല്‍ സെലീനയോട് പ്രതിക്ക് പകയുണ്ട്. പിന്നീട് പ്രതിയും സെലീനയും നല്ല ബന്ധത്തിലായിരുന്നെങ്കിലും.

സാമ്പത്തിക ഇടപാടുകള്‍

സാമ്പത്തിക ഇടപാടുകള്‍

സെലീനയുടെ കുടുംബവുമായി പ്രതിക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. സെലീനയുടെ കുടുംബം വാങ്ങിയ കാറിന് ഗിറോഷിന്റെ പേരിലാണ് സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പയെടുത്തത്.

പലതവണ മുടങ്ങി

പലതവണ മുടങ്ങി

ഇതിന്റെ തിരിച്ചടവ് പലതവണ മുടങ്ങിയതായും കണ്ടെത്തി. കഴിഞ്ഞദിവസം ഗിറോഷിന്റെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന്റെ ചെലവിനായി സുഹൃത്ത് 5000 രൂപ ഗിറോഷിന്റെ അക്കൗണ്ടിലേക്ക് അയച്ചു.

കലി പൂണ്ട ഗിറോഷ്

കലി പൂണ്ട ഗിറോഷ്

പക്ഷേ, ഈ പണം ബാങ്ക് കാറിന്റെ വായ്പയിലേക്ക് പിടിച്ചു. ഇതില്‍ കലി പൂണ്ടാണ് ഗിറോഷ് സെലീനയുടെ വീട്ടിലെത്തിയത്. പണം ചോദിച്ച് സെലീനയും ഗിറോഷും തമ്മില്‍ വാക് തര്‍ക്കമായി. ഇതിനിടെ സെലീനയുടെ തൊണ്ടയില്‍ കുത്തുകയായിരുന്നു. ഈ വിവരങ്ങളെല്ലാം ഗിറോഷിനെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ ഇതെല്ലാം പോലീസ് പൂര്‍ണമായി മുഖവിലക്കെടുത്തിട്ടില്ല.

English summary
Adimali Murder case: More men involve in Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X