Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവന്‍ രക്ഷാമരുന്ന് വരാന്തയില്‍ അലക്ഷ്യമായി സൂക്ഷിച്ച് അടിമാലി താലൂക്ക് ആശുപത്രി

അടിമാലി:അടിമാലി താലൂക്കാശുപത്രിയിലെത്തുന്ന ജീവന്‍രക്ഷാ മരുന്നുകള്‍ അലക്ഷ്യമായി ആശുപത്രി വരാന്തയില്‍ ഇറക്കിവയ്ക്കുന്ന നടപടി പ്രതിഷേധത്തിന് ഇടവരുത്തുന്നു.നിലവില്‍ മരുന്ന്് സൂക്ഷിക്കുന്ന ആശുപത്രിയുടെ ഭാഗമായുള്ള സ്റ്റോറിന്റെ വലിപ്പകുറവാണ് മരുന്നുകള്‍ വരാന്തയില്‍ ഇറക്കിവയ്ക്കാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നത്.ഈര്‍പ്പവും തണുപ്പും ഏറ്റ് ഒന്നോ രണ്ടോ ദിവസങ്ങള്‍ മരുന്ന് വരാന്തയില്‍ ഇരുന്ന ശേഷമാണ് പതിവായി ജീവനക്കാര്‍ അവ സ്റ്റോര്‍ റൂമിമേക്ക് മാറ്റാറ്.

അടിമാലി താലൂക്കാശുപത്രിയിലേക്കെത്തുന്ന ജീവന്‍രക്ഷാ മരുന്നുകള്‍ വരാന്തയില്‍ സൂക്ഷിക്കുന്ന സംഭവം ഇതാദ്യാമായല്ല്.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സമാന സമീപനം സ്വീകരിച്ച ആശുപത്രി അധികൃതരുടെ നിലപാട് വലിയ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു.ഈ വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് ഉടന്‍ നടപടി കൈകൊള്ളാന്‍ ശ്രമം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ച് ഏതാനും നാളുകള്‍ പിന്നിടും മുമ്പെയാണ് വീണ്ടും മരുന്നുകള്‍ അലക്ഷ്യമായി ആശുപത്രി വരാന്തയില്‍ തന്നെ കൊണ്ടിറക്കിയിട്ടുള്ളത്.

hospital

ആശുപത്രിയുടെ തുടക്കക്കാലത്ത് നിര്‍മ്മിച്ച സ്റ്റോര്‍ റൂം തന്നെയാണ് മരുന്നുകള്‍ ശേഖരിച്ച് വയ്ക്കാന്‍ ഇപ്പോഴും ഉപയോഗിക്കുന്നത്.മരുന്നുകള്‍ അധികമായി എത്തുന്നതോടെ നിലവിലെ സ്റ്റോര്‍ റൂം നിറഞ്ഞ് കവിയും. ശേഷിക്കുന്ന മരുന്നുകളാണ് വരാന്തയിലും മറ്റും ഇറക്കിവയ്ക്കുക മാത്രമേ നിര്‍വാഹമുള്ളു.ഈര്‍പ്പവും തണുപ്പും ഏറ്റ് ഒന്നോ രണ്ടോ ദിവസങ്ങള്‍ മരുന്ന് വരാന്തയില്‍ ഇരുന്ന ശേഷം സ്റ്റോര്‍ റൂമില്‍ സ്ഥലം ലഭ്യമാകുന്ന മുറക്കാണ് പതിവായി ജീവനക്കാര്‍ മരുന്നുകള്‍ സ്റ്റോര്‍ റൂമിമേക്ക് മാറ്റാറ്.

ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ആശുപത്രിയിലെത്തിച്ചേ മതിയാകു.എന്നാല്‍ ഈ മരുന്ന് സൂക്ഷിച്ച് വയ്ക്കാനുള്ള ഇടമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.അടിയന്തിരമായി ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ മറ്റൊരു സ്റ്റോര്‍ റൂം കൂടി നിര്‍മ്മിച്ച് മരുന്നുകള്‍ വരാന്തയില്‍ ഇറക്കിവയ്ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നാണ് ആശുപത്രിയിലെത്തുന്ന രോഗികളുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+