Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്നു, മൃതദേഹം കുഴിച്ചിട്ടു... അഗളിയില്‍ ദളിത് യുവാവിന് സംഭവിച്ചത്...

അഗളി: ആദിവാസി യുവാവിനെ തലക്കടിച്ച് കൊന്ന് കുഴിച്ചിട്ട കേസില്‍ മുട്ടികോളനി സ്വദേശി കൃഷ്ണസ്വാമി എന്ന മണി(33) പോലീസിന്റെ പിടിയില്‍. പതിനഞ്ച് ദിവസം മുമ്പ് നടന്ന സംഭവത്തിലാണ് മണിയെ പോലീസ് അറസ്റ്റ് ചെയ്തത്. ചേരമാന്‍കണ്ടി സ്വദേശി മരുതന്‍(50)നെയാണ് തലയ്ക്കടിച്ച് കൊന്നത്. പ്രതിയോട് മരുതന്‍ പണം കടം ചോദിച്ചതുമായി ബന്ധപ്പട്ടുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വാക്ക് തര്‍ക്കത്തിനിടയില്‍ പ്രതി കോടാലി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം അടുത്ത ദിവസം പ്രതി സ്വന്തം വീട്ടില്‍ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. മണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ ചില പൊടികൈകള്‍

ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ ചില പൊടികൈകള്‍

മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ ഉപ്പ്, ഡെറ്റോള്‍, ഫിനോയില്‍ തുടങ്ങിയവ കുഴിയില്‍ ഉപയോഗിച്ചിരുന്നതായി സയന്റിഫിക് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.

മദ്യ ലഹരിയില്‍ എല്ലാം പറഞ്ഞു

മദ്യ ലഹരിയില്‍ എല്ലാം പറഞ്ഞു

കൊലപാതകം നടത്തിയ ശേഷം പോള്ളാച്ചിയിലെ സഹോദരിയുടെ വീട്ടിലേക്ക് പോയ പ്രതി താന്‍ ഒരാളെ കൊന്ന് കുഴിച്ചിട്ടതായി മദ്യ ലഹരിയില്‍ പറഞ്ഞിരുന്നു.

പോലീസിനെ വിവരം അറിയിച്ചു

പോലീസിനെ വിവരം അറിയിച്ചു

തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ അഗളി പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

സംയുക്ത പരിശോധന

സംയുക്ത പരിശോധന

അഗളി പോലീസും സയന്റിഫിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംയുക്ത പരിശോധന നടത്തിയാണ് മരുതന്റെ മൃതദേഹം പുറത്തെടുത്തത്.

കാണാനില്ലെന്ന് പരാതി

കാണാനില്ലെന്ന് പരാതി

മരുതന്റെ സഹോദരന്‍ അഗളി പോലീസില്‍ മരുതനെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+