കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പോസ്റ്റ് പിന്‍വലിക്കുകയാണ്, ഭയം വേണ്ടാ, ജാഗ്രത മതി'; എംബി രാജേഷിനെ ട്രോളി ജയശങ്കര്‍

Google Oneindia Malayalam News

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ട്വീറ്റായിരുന്നു കേരളത്തിലെ ചര്‍ച്ചാ വിഷയം. ആക്ഷേപിച്ചാല്‍ മന്ത്രിമാരെ പിന്‍വലിക്കും എന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. ഇതിനെതിരെ സി പി ഐ എമ്മും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്നലെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും വന്നിരുന്നില്ല.

അതിനിടെ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഗവര്‍ണര്‍ക്കെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഗവര്‍ണര്‍ക്കുള്ള മറുപടിയെന്നോണം ഇംഗ്ലീഷിലും മലയാളത്തിലുമായി മൂന്ന് പോയന്റുകളായാണ് എം ബി രാജേഷ് പോസ്റ്റ് പങ്കുവെച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് എം ബി രാജേഷ് പിന്‍വലിക്കുകയും ചെയ്തു.

1

ഇപ്പോഴിതാ ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. എ ജയശങ്കര്‍. ഫേസ്ബുക്കിലൂടെ ആണ് ജയശങ്കറിന്റെ പ്രതികരണം. വിനയപൂര്‍വം പോസ്റ്റ് പിന്‍വലിക്കുകയാണ് എന്നും ഭയം വേണ്ട ജാഗ്രത മതി എന്നും പറഞ്ഞാണ് ജയശങ്കര്‍, എം ബി രാജേഷിനെ പരിഹസിക്കുന്നത്. ക്ഷമ ആട്ടിന്‍ സൂപ്പിനേക്കാള്‍ ഫലം ചെയ്യും എന്ന് പഴമക്കാര്‍ പറഞ്ഞത് വെറുതയല്ല എന്നും അദ്ദേഹം പറയുന്നു.

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും, രാജ്യത്തുടനീളം ഒരുലക്ഷം ശാഖകള്‍; വിപുലീകരണത്തിനൊരുങ്ങി ആര്‍.എസ്.എസ്സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും, രാജ്യത്തുടനീളം ഒരുലക്ഷം ശാഖകള്‍; വിപുലീകരണത്തിനൊരുങ്ങി ആര്‍.എസ്.എസ്

2

സംസ്ഥാന ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പിരിച്ചു വിടാന്‍ അധികാരമില്ലെന്ന് അരിയാഹാരം കഴിക്കുന്ന സകലര്‍ക്കും അറിയാം എന്ന് ജയശങ്കര്‍ പറയുന്നു. എന്നാല്‍ ഗോതമ്പ് കഴിക്കുന്ന ഗവര്‍ണര്‍ക്ക് ആ ലോ പോയിന്റ് അറിയാമോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല എന്നും ജയശങ്കര്‍ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാനാണെങ്കില്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു ഭയങ്കരനുമാണ് എന്നും ജയശങ്കര്‍ വിശേഷിപ്പിക്കുന്നു.

'ഇത് ആള് വേറെ ആണ്... മന്ത്രിമാരെ ഇറക്കി വിരട്ടാമെന്ന് കരുതേണ്ട'; മുഖ്യമന്ത്രിയോട് വി മുരളീധരന്‍'ഇത് ആള് വേറെ ആണ്... മന്ത്രിമാരെ ഇറക്കി വിരട്ടാമെന്ന് കരുതേണ്ട'; മുഖ്യമന്ത്രിയോട് വി മുരളീധരന്‍

3

അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...
ക്ഷമ ആട്ടിന്‍ സൂപ്പിനേക്കാള്‍ ഫലം ചെയ്യും എന്ന് പഴമക്കാര്‍ പറഞ്ഞതും Discretion is better part of valour എന്ന് ഷേക്‌സ്പിയര്‍ മഹാകവി എഴുതിയതും വെറുതെയല്ല. സംസ്ഥാന ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പിരിച്ചു വിടാന്‍ അധികാരമില്ലെന്ന് അരിയാഹാരം കഴിക്കുന്ന സകലര്‍ക്കും അറിയാം.

'എന്റെ ഇടതുപക്ഷത്തില്‍ സിപിഎമ്മും സിപിഐയും ഇല്ല... പു.ക.സ കാലഹരണപ്പെട്ട സംഘടന'; വിമര്‍ശിച്ച് ജോയ് മാത്യു'എന്റെ ഇടതുപക്ഷത്തില്‍ സിപിഎമ്മും സിപിഐയും ഇല്ല... പു.ക.സ കാലഹരണപ്പെട്ട സംഘടന'; വിമര്‍ശിച്ച് ജോയ് മാത്യു

4

പക്ഷേ ഗോതമ്പ് കഴിക്കുന്ന ഗവര്‍ണര്‍ക്ക് ആ ലോപ്പോയിന്റ് അറിയാമോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല. ആരിഫ് ഖാനാണെങ്കില്‍ മഹാ മുഷ്‌ക്കനും എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു ഭയങ്കരനുമാണ്. ഇനി ഇല്ലാത്ത അധികാരം ഉപയോഗിച്ച് വല്ല കടുംകൈയും ചെയ്താലോ? പിന്നെ പ്രതിഷേധവും ധര്‍ണ്ണയും രാജ്ഭവന്‍ മാര്‍ച്ചും കോടതി കേസും കുട്ടീശ്വരവുമായി നടക്കേണ്ടി വരും.

5

ഒരു മൂച്ചിനു കിണറ്റില്‍ ചാടിയാല്‍ ഒമ്പതു മൂച്ചിനു കയറിപ്പോരാന്‍ പറ്റില്ല. ഭരണഘടനയില്‍ കുന്തവും കുടച്ചക്രവും അന്വേഷിച്ചു കണ്ടെടുത്ത സഖാവ് സജി ചെറിയാന്റെ അവസ്ഥ അറിയാമല്ലോ. അതുകൊണ്ട് വിനയപൂര്‍വ്വം ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയാണ്.
ഭയം വേണ്ടാ, ജാഗ്രത മതി

English summary
Adv. Jayashankar trolled MB Rajesh for withdrawing his Facebook post against the Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X