വെള്ളാപ്പള്ളിയെ കുറിച്ച് പറയുന്നില്ല; സ്മിജിയെ പറ്റി പറയാം എന്ന് നജ്മ തബ്ഷീറ, കൂടെ മലപ്പുറവും
മലപ്പുറം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മലപ്പുറത്തെ കുറിച്ച് നടത്തുന്ന വിദ്വേഷ പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ. മലപ്പുറം ജില്ലയിലെ സൗഹാര്‍ദവും സ്നേഹവും സഹകരണവുമെല്ലാം സൂചിപ്പിച്ചാണ് നജ്മയുടെ പ്രതികരണം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സ്മിജിയെ കുറിച്ചും നജ്മ സൂചിപ്പിക്കുന്നു. സ്മജിയെ സന്ദര്‍ശിച്ച ചിത്രവും അവര്‍ പങ്കുവച്ചു.
മലപ്പുറത്ത് സ്കൂള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല എന്ന വെള്ളാപ്പള്ളിയുടെ പ്രതികരണമാണ് വിവാദമായതിലൊന്ന്. കഴിഞ്ഞ ഒമ്പത് വര്‍ഷം ഭരിച്ച പിണറായി വിജയന് സര്‍ക്കാര്‍ അനുമതി നല്കിയില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് മുമ്പുള്ള സര്‍ക്കാരിനെ കുറിച്ചാണ് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം ക്ഷുഭിതനാകുകയും ചെയ്തു.

മലപ്പുറത്ത് യുഡിഎഫ് ഭരണകാലത്ത് അനുവദിച്ച എസ്എന്‍ഡിപി കലാലയത്തിന്റെ ചിത്രം പങ്കുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മറുപടി നല്‍കുന്നത്. പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരവും ഇക്കാര്യം സൂചിപ്പിച്ചു. പിന്നാലെയാണ് മലപ്പുറത്തിന്റെ രാഷ്ട്രീയ-മത സൗഹാര്‍ദ അന്തരീക്ഷം സൂചിപ്പിച്ച് നജ്മയുടെ പ്രതികരണം.
നജ്മ തബ്ഷീറയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''വെള്ളാപ്പള്ളിയെ കുറിച്ച് പറയുന്നില്ലേ? ഇല്ല! സ്മിജിയെക്കുറിച്ച് പറയാം, അവളുടെയുമെന്റെയും മലപ്പുറത്തേക്കുറിച്ചും. വര്‍ഗീയത ചവച്ചും തുപ്പിയും നടക്കുന്ന വെള്ളാപ്പള്ളിയല്ല മലപ്പുറം. ജബ്ബാര്‍ ഹാജിയും സ്മിജിയും ഒരുമിച്ചു നയിക്കുന്ന, പൂരവുമുത്സവവും നേര്‍ച്ചയും നടക്കുന്ന നാടാണ്. എസ്സെന്സിന്റെ സമ്മേളനം പോലും സമാധാനമായി നടക്കുന്ന നാടാണ്.
പേരിനൊരു പ്രതിപക്ഷ കക്ഷി പോലുമില്ലാതെ മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും ഒരു ജില്ലാ പഞ്ചായത്തൊന്നാകെ കിട്ടിയപ്പോള്‍ ജനറല്‍ വനിതാ ക്വാട്ടയില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ ടഇ ക്വാട്ടയില്‍ ജയിച്ചുവന്ന അഡ്വ. എ പി സ്മിജിയെന്ന ചെറുപ്പക്കാരി വക്കീലുകുട്ടിയെ നിയോഗമേല്‍പ്പിച്ച പാര്‍ട്ടിയുടെയും പ്രസ്ഥാനത്തിന്റെയും നാടാണിത്.
അര്‍ഹതപ്പെട്ട സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ വകയും വകുപ്പും തിരിച്ച് പറയേണ്ട ഗതികേട് ഓര്‍ക്കുമ്പോള്‍ തന്നെ അസ്വസ്ഥയുണ്ട്. ഇങ്ങനെയൊന്നും പറയാനേ ആഗ്രഹിക്കുന്നവരല്ല ആരും. ജാതിയും മതവും ജോലിയും വരെ എടുത്തു പറഞ്ഞത് വേറെ കള്ളിയില്‍ തളക്കാനല്ല, നിങ്ങളുയര്‍ത്തുന്ന കള്ളക്കളികള്ക്കപ്പുറം ഞങ്ങളും ഈ നാടും സാമൂഹിക നീതിയിലേക്ക് വഴിയൊരുക്കുന്നത് എങ്ങിനെയെന്ന് പറയാനാണ്.
ഉത്തരം നല്കാനാവാത്ത ചോദ്യം വന്നാല്‍ മൈക്ക് തട്ടിത്തെറിപ്പിക്കാനേ പിണറായിയുടെ പി.ആര് ഏജന്‍സിക്ക് അറിയൂ. പക്ഷെ ഞങ്ങള്‍ ചോദ്യങ്ങള്‍ക്കപ്പുറം ഉത്തരങ്ങള്‍ രചിക്കും. സമാധാനത്തിന്, സന്തോഷത്തിന്, സാഹോദര്യത്തിന് മുന്ഗണനയുള്ളൊരു ലോകം പണിയും. ഇന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസില്‍, പ്രിയ സുഹൃത്തും മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്സണുമായ അഡ്വ: റിനിഷക്കൊപ്പം സ്മിജിയെ സന്ദര്‍ശിച്ചപ്പോള്‍.''
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications