കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാഹസിക മാസം രണ്ടാം ഞായര്‍; ചരിത്രസ്മാരകങ്ങളെ കോര്‍ത്തിണക്കി തലശ്ശേരി പൈതൃക മാരത്തോണ്‍ ശ്രദ്ധേയമായി

Google Oneindia Malayalam News

തലശ്ശേരി: സമൂഹത്തില്‍ കായിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സാഹസിക മാസം പദ്ധതിയിലെ രണ്ടാമത്തെ ഞായറാഴ്ച തലശ്ശേരിയില്‍ നടന്ന ഹെറിറ്റേജ് മാരത്തോണില്‍ വനിതകള്‍ ഉള്‍പ്പെടെ 400ലേറെ പേര്‍ പങ്കെടുത്തു.

ചരിത്രസ്മാരകങ്ങളിലൂടെ കൂട്ടയോട്ടം

ചരിത്രസ്മാരകങ്ങളിലൂടെ കൂട്ടയോട്ടം

തലശ്ശേരിയിലെ വിവിധ പൈതൃക സ്മാരകങ്ങളെ കോര്‍ത്തിണക്കിയായിരുന്നു പൈതൃക മാരത്തോണ്‍ സംഘടിപ്പിച്ചത്. തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് തലശ്ശേരി കോട്ട, കടല്‍പ്പാലം, ചാലില്‍ പള്ളി, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, ഓടത്തില്‍ പള്ളി തുടങ്ങിയ പൈതൃകകേന്ദ്രങ്ങള്‍ ചുറ്റി 10.5 കിലോമീറ്റര്‍ ദൂരം പിന്നിട്ട് മാരത്തോണ്‍ സ്‌റ്റേഡിയത്തില്‍ തന്നെ സമാപിച്ചു.

ചരിത്രത്തോടൊപ്പം സെല്‍ഫി

ചരിത്രത്തോടൊപ്പം സെല്‍ഫി

തലശേരി കോട്ട, തിരുവങ്ങാട്, കടല്‍പ്പാലം എന്നിവിടങ്ങളില്‍ സെല്‍ഫി പോയിന്റുകള്‍ ഒരുക്കിയിരുന്നു. പുരുഷവിഭാഗത്തില്‍ ഷൈജു സി.പി (33 മിനിറ്റ് 42 സെക്കന്റ്), ഷൈജു എ.വി (35 മിനിറ്റ് 10 സെക്കന്റ്), വിജേഷ് വി (35 മിനിറ്റ് 11 സെക്കന്റ്) എന്നിവരും വനിതകളില്‍ സ്റ്റെല്ല മേരി (48 മിനിറ്റ് 24 സെക്കന്റ്), സായന (52 മിനിറ്റ് 14 സെക്കന്റ്), അനശ്വര (52 മിനിറ്റ് 33 സെക്കന്റ്) എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാരത്തോണില്‍ പത്തര കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയ മുഴുവന്‍ പേര്‍ക്കും അവാര്‍ഡ് സമ്മാനിച്ചു.

മെയ് 20നും 27നും പരിപാടികള്‍

മെയ് 20നും 27നും പരിപാടികള്‍

സാഹസിക മാസം പദ്ധതിയുടെ മൂന്നാമത്തെ ഞായറാഴ്ചയായ മെയ് 20ന് വളപട്ടണം പുഴയില്‍ പറശ്ശിനി ക്രോസ് എന്ന പേരില്‍ നീന്തല്‍ മല്‍സരം, 27ന് കവ്വായി പുഴയില്‍ കയാക്കിംഗ് എന്നീ പരിപാടികളും നടക്കും. ആദ്യ ഞായറാഴ്ച കണ്ണൂരില്‍ നിന്ന് മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സൈക്ലത്തോണും ബീച്ചില്‍ സൈക്കിളോട്ട മല്‍സരവും സംഘടിപ്പിച്ചിരുന്നു.

മുണ്ടുടുത്തും കൂട്ടയോട്ടം

മുണ്ടുടുത്തും കൂട്ടയോട്ടം

ജീവിത ശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ആരോഗ്യ സംരക്ഷണത്തില്‍ കായിക വിനോദത്തിന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയും പുതുതലമുറയിലുള്‍പ്പെടെ കായിക സംസ്‌ക്കാരം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മെയ് മാസത്തിലെ നാല് ഞായറാഴ്ചകളില്‍ വിവിധ കായിക പരിപാടികള്‍ സംഘചിപ്പിച്ചിരിക്കുന്നത്. പാലയാട് യൂനിവേഴ്‌സിറ്റി കാംപസിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ 15 വിദ്യാര്‍ഥികള്‍ മുണ്ടുടുത്ത് മാരത്തോണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയത് പുതിയ അനുഭവമായി.

ജില്ലാകലക്ടറും ഓടിയെത്തി

ജില്ലാകലക്ടറും ഓടിയെത്തി

മാരത്തോണില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന പാണ്ഡ്യന്‍ തുടങ്ങിയവരും 10.5 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി. മാരത്തോണിന് ശേഷം നടന്ന സമാപന സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ്, ജോ.യിന്റ് ആര്‍.ടി.ഒ സുഭാഷ്, കേണല്‍ അജയ് ശര്‍മ, നാരായണന്‍ കുട്ടി മാസ്റ്റര്‍, ബെന്നി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
adventure month program in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X