കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി അസ്സലുള്ളവനാണ്, വാക്കിന് വ്യവസ്ഥയുള്ളവനാണ്; രാജിയില്‍ പ്രതികരണവുമായി എ ജയശങ്കര്‍

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ അന്തസ്സുള്ള തറവാടിയായ നേതാവ് | Oneindia Malayalam

ദില്ലി: ദീര്‍ഘ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി രാഹുല്‍ ഗാന്ധി ഓദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. രാജിവെക്കുന്നതിന്‍റെ കാരണവും പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശവും ഉള്‍പ്പെടുത്തി നാല് പേജുള്ള കത്ത് രാഹുല്‍ ഗാന്ധി ഇന്നെ വൈകീട്ടോടെ ട്വീറ്റ് ചെയ്തിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് രാഹുല്‍ ഗാന്ധി കത്തിലും ആവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടിയുടെ നിര്‍ണായകമായ ഭാവിയിലും വളര്‍ച്ചയിലും തനിക്കും ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടാണ് രാജിവെക്കുന്നതെന്നുമാണ് രാഹുല്‍ വ്യക്തമാക്കുന്നത്.

<strong> കോൺഗ്രസിൽ രാഹുൽ യുഗത്തിന് അന്ത്യം! രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി രാജി വെച്ചു</strong> കോൺഗ്രസിൽ രാഹുൽ യുഗത്തിന് അന്ത്യം! രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി രാജി വെച്ചു

പാര്‍ട്ടിയുടെ അധ്യക്ഷ പദവി ഒഴിഞ്ഞാലും രാജ്യത്തിന്‍റെ മൂല്യങ്ങള്‍ക്കും ഭാരണഘടനയ്ക്കുമെതിരെ ആര്‍എസ്എസ് നടത്തുന്ന അതിക്രമങ്ങളെ മുന്‍പന്തിയില്‍ നിന്നുകൊണ്ട് നേരിടുമെന്നും രാഹുല്‍ പറയുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സ്വന്തംപാര്‍ട്ടിയിലെ നേതാക്കളെയും രാഹുല്‍ പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

രാഹുലിന്‍റെ വിമര്‍ശനം

രാഹുലിന്‍റെ വിമര്‍ശനം

ശക്തരായവര്‍ അധികാരത്തില്‍ പറ്റിപ്പിടിച്ച് നില്‍ക്കുന്നത് ഇന്ത്യയുടെ ഒരു ശീലമാണ്. ആരും അധികാരം തൃജിക്കില്ല. അധികാരങ്ങള്‍ തൃജിക്കാതെയും ആഴത്തിലുള്ള പ്രത്യയശാസ്ത്ര പോരാട്ടം നടത്താതെയും എതിരാളികളെ പരാജയപ്പെടുത്താനാകില്ലെന്നാണ് കത്തിലൂടെ രാഹുല്‍ വ്യക്തമാക്കുന്നത്. പ്രവര്‍ത്തകരുടേയും നേതാക്കളുടേയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി രാഹുല്‍ ഗാന്ധി രാജിയില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ അതിനൊന്നും വഴങ്ങാതെ തന്‍റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു രാഹുല്‍.

അസ്സലുളളവനാണ്, തറവാടിയാണ്

അസ്സലുളളവനാണ്, തറവാടിയാണ്

രാഹുൽഗാന്ധി അസ്സലുളളവനാണ്, തറവാടിയാണ്. വാക്കിനു വ്യവസ്ഥ ഉളളവനാണ്. പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യുന്ന പ്രകൃതമാണ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ രാജിയില്‍ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കര്‍ പ്രതികരിച്ചത്. ഇനിയുള്ള കാലം വയനാട് എംപി മാത്രമായിരിക്കാനാണ് രാഹുലിന് താല്പര്യം. മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ഏക അഭിലാഷമെന്ന പരിഹാസവും ജയശങ്കര്‍ നടത്തുന്നുണ്ട്. ഫേസ്ബുക്കിലൂടെയുള്ള അദ്ദേഹത്തിന്‍റെ പ്രതികരണത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മലയാള മനോരമ പോലും പ്രവചിച്ചത്

മലയാള മനോരമ പോലും പ്രവചിച്ചത്

രാഹുൽഗാന്ധി അസ്സലുളളവനാണ്, തറവാടിയാണ്. വാക്കിനു വ്യവസ്ഥ ഉളളവനാണ്. പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യുന്ന പ്രകൃതമാണ്. മേയ് 23ന് തെരഞ്ഞെടുപ്പ് ഫലം എതിരായപ്പോൾ രാഹുൽ മുൻപിൻ നോക്കാതെ രാജി പ്രഖ്യാപിച്ചു. പ്രവർത്തകരുടെയും ആരാധകരുടെയും സമ്മർദ്ദം മൂർച്ഛിക്കുമ്പോൾ രാജി പിൻവലിക്കും, രാജ്യത്തോടുളള കടമ മുൻനിർത്തി പാർട്ടിയെ നയിക്കും എന്നാണ് മലയാള മനോരമ പോലും പ്രവചിച്ചത്.

മനസു മാറ്റിയില്ല

മനസു മാറ്റിയില്ല

എന്നാൽ, രാഹുൽഗാന്ധി രാജിയിൽ ഉറച്ചു നിന്നു. ലോക്‌സഭയിലെ പാർട്ടി ലീഡറാകാൻ വിസമ്മതിച്ചു. ഏക്കേ ആൻ്റണി മുതൽ ഹൈബി ഈഡൻ വരെ കേണപേക്ഷിച്ചിട്ടും മനസു മാറ്റിയില്ല. അതാണ് അന്തസ്സ്! അതാണ് ആഭിജാത്യം!!

ഇനിയുള്ള കാലം

ഇനിയുള്ള കാലം

ഇനിയുള്ള കാലം വയനാട് എംപി മാത്രമായിരിക്കാനാണ് രാഹുലിന് താല്പര്യം. മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ഏക അഭിലാഷം. രാഹുൽഗാന്ധിക്ക് അല്ലലും അലട്ടുമില്ലാത്ത വിശ്രമജീവിതം ആശംസിക്കുന്നു. പുതിയൊരു പ്രസിഡന്റിന്റെ കീഴിൽ കോൺഗ്രസ് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുന്നതു കാണാനും ആഗ്രഹിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റ്

ജയശങ്കര്‍

<strong> നരേന്ദ്ര മോദിയുടെ വിമര്‍ശംനം ഏറ്റു: ആകാശ് വിജയ് വര്‍ഗിയയെ തള്ളി ബിജെപി, സ്വീകരണം നല്‍കിയിട്ടില്ല</strong> നരേന്ദ്ര മോദിയുടെ വിമര്‍ശംനം ഏറ്റു: ആകാശ് വിജയ് വര്‍ഗിയയെ തള്ളി ബിജെപി, സ്വീകരണം നല്‍കിയിട്ടില്ല

English summary
Advocate A Jayasankar on Rahul Gandhi Resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X