കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതികളെ അറിയാം, പോലീസിനെ ആദ്യം അറിയിച്ചത് താന്‍ തന്നെ; ഉദയഭാനു ഹൈക്കോടതിയിലേക്ക്

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനു ഹൈക്കോടതിയെ സമീപിക്കുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഇന്നു തന്നെ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന. തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നതായി ഉദയഭാനു ആരോപിക്കുന്നു.

രാജീവ് കൊല്ലപ്പെട്ടതിനു പിന്നാലെ തന്നെ ഉദയഭാനുവിന്റ പേര്് സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേട്ടിരുന്നു. രാജീലിന്റെ കൊലപാതകത്തില്‍ നേരിട്ട് ബന്ധമുളള പ്രതികളായ ചക്കര ജോണിയുടെയും കൂട്ടാളി രഞ്ജിത്തിന്റെയും മൊഴികളില്‍ സിപി ഉദയഭാനുവിനെതിരെ പരാമര്‍ശമുണ്ടെന്നാണ് സൂചന.

ഹൈക്കോടതിയിലേക്ക്

ഹൈക്കോടതിയിലേക്ക്

രാജീവ് വധക്കേസില്‍ ആരോപണ വിധേയനായ പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. ഇന്നു തന്നെ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന. തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നതായി ഉദയഭാനു ആരോപിക്കുന്നു.

 പ്രമുഖ അഭിഭാഷകന്‍ മുഖേന

പ്രമുഖ അഭിഭാഷകന്‍ മുഖേന

ഹൈക്കോടതിയിലെ മറ്റൊരു പ്രമുഖ അഭിഭാഷകനായ രാമന്‍പിള്ള മുഖേനയാകും ജാമ്യാപേക്ഷ നല്‍കുക. തനിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയായിരിക്കും ജാമ്യാപേക്ഷ നല്‍കുക.

പ്രതികളെ അറിയാം

പ്രതികളെ അറിയാം

രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചക്കര ജോണി അടക്കമുള്ള പ്രതികളെ അറിയാമെന്നും ഉദയഭാനു വ്യക്തമാക്കു. എന്നുകരുതി കൊലപാതകത്തില്‍ ബന്ധമുണ്ടാകണമെന്നില്ലെന്നും അദ്ദേഹം പറയുന്നു.

ആദ്യം അറിയിച്ചത്

ആദ്യം അറിയിച്ചത്

രാജീവിന്റെ കൊലപാതക വിവരം താന്‍ തന്നെയാണ് പോലീസില്‍ ആദ്യം അറിയിയച്ചതെന്ന കാര്യവും ഉദയഭാനു ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടും. കൊലപാതക വിവരം ആദ്യം അറിയിയച്ചതിനെ തുടര്‍ന്നാണ് ഉദയഭാനുവില്‍ പോലീസിന് സംശയം ഉണ്ടായത്.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

അതേസമം രാജീവിന്റെ വീട്ടില്‍ ഉദയഭാനു പലതവണ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. രാജീവും ഉദയഭാനുവും തമ്മിലുള്ള കബന്ധം സൂചിപ്പിക്കുന്നതാണ് ദൃശ്യങ്ങള്‍. ദൃശ്യങ്ങള്‍ ഉടന്‍ തന്നെ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

ഭീഷണി ഉണ്ടെന്ന്

ഭീഷണി ഉണ്ടെന്ന്

ഉദഭാനുവില്‍ നിന്ന് ഭീഷണി ഉണ്ടെന്ന് കാട്ടി രാജീവ് നേരത്തെ മുഖ്യമന്ത്രിക്കും ഹൈക്കോടതിയിലും പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് രാജീവ് കൊല ചെയ്യപ്പെട്ടത്. ഇതോടെയാണ് ഉദയഭാനുവിനെതിരെ സംശയം നീണ്ടത്.

രാജീവുമായി കോടികളുടെ ഭൂമി ഇടപാട്

രാജീവുമായി കോടികളുടെ ഭൂമി ഇടപാട്

സിപി ഉദയഭാനുവിന് രാജീവുമായി കോടികളുടെ ഭൂമി ഇടപാട് ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരം. കോടികളുടെ പണമിടപാട് ഇവര്‍ തമ്മിലുണ്ടായിരുന്നുവെന്നും ഇതു സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് രാജീവുമായി ഉദയഭാനു അകല്‍ച്ചയിലായതെന്നാണ് വിവരം.

English summary
advocate cp udayabhanu to high court for anticipatory bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X