കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാരനെ അഭിഭാഷകര്‍ തല്ലിച്ചതച്ചു; പ്രതിയെ റാഞ്ചല്‍ പൊളിഞ്ഞു, പറ്റിപ്പോയതാണെന്ന്

  • By Ashif
Google Oneindia Malayalam News

കോട്ടയം: പ്രതിയെ കോടതി വരാന്തയില്‍ നിന്നു റാഞ്ചി ഓടിയ പോലീസുകാരനെ അഭിഭാഷകര്‍ വളഞ്ഞിട്ടു തല്ലി. നിരവധി കേസുകളില്‍ പ്രതിയായ തലയാഴം ഉല്ലല ഓണിശേരി ലക്ഷംവീട് കോളനിയില്‍ അഖിലിനെ പിടികൂടാന്‍ പോലീസ് നടത്തിയ നീക്കമാണ് പ്രശ്‌നമായത്. ഇയാളുടെ കേസ് കോടതി വിളിക്കുകയും പിന്നീട് പരിഗണിക്കാന്‍ മാറ്റിവയ്ക്കുകയും ചെയ്തു.

ഈ സമയമാണ് അഖിലിനെ പിടിക്കാന്‍ പോലീസ് ശ്രമിച്ചത്. പുറത്തേക്ക് ഇറങ്ങിയ അഖിലിനെ ബലമായി പോലീസ് സംഘം വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. സംഭവം കണ്ട അഭിഭാഷകര്‍ ഓടിയെത്തി. ഒരു കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അഖിലിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്.

16

അഖിലിനെ കയറ്റി വൈക്കം പോലീസിന്റെ വാഹനം വേഗത്തില്‍പോയി. എന്നാല്‍ ഒരു പോലീസുകാരന് കയറാന്‍ സാധിച്ചില്ല. ഈ പോലീസുകാരനാണ് അഭിഭാഷകരുടെ തല്ല് കിട്ടിയത്.

പോലീസുകാരനെ മുറിയിലെത്തിച്ച് നന്നായി പെരുമാറിയിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചപ്പോഴാണത്രെ പോലീസുകാരനെ വിട്ടത്.

മഫ്ടിയിലാണ് പോലീസുകാര്‍ വന്നത്. അതുകൊണ്ട് തന്നെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് അഭിഭാഷകര്‍ പറയുന്നു. അറിയാതെ സംഭവിച്ചതാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, തല്ല് കിട്ടിയ സംഭവം കേസാക്കിയിട്ടില്ല. കേസ് എടുക്കേണ്ടെന്ന് പോലീസ് തീരുമാനിച്ചു. എന്നാല്‍ പോലീസുകാര്‍ക്കെതിരേ കോടതി സ്വമേധയാ കേസെടുത്തു. കോടതി കേസ് വിളിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് പോലീസുകാര്‍ പറയുന്നത്. കോടതി മുറിയില്‍ നിന്ന് ഏറെ അകലെ വച്ചാണ് പ്രതിയെ പിടികൂടിയതെന്നും പോലീസ് പറയുന്നു.

English summary
Advocates attack Police officer at Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X